“ഒറ്റവെട്ടിനുള്ള വേദനയില്ലാത്ത മരണം നീ അർഹിക്കുന്നില്ല… അവസാനം നിമിഷം വരെ നീറി പുകഞ്ഞു മരിക്കണം….”
ജോക്കർ കയ്യിലുള്ള ബ്ലേഡ് ശരീരത്തിൽ ആഴ്ത്തി താഴേക്ക് വലിച്ചു, പൊക്കിൾ വരെ…….
സച്ചിൻ അലറി കരയാൻ തുടങ്ങി… ഓരോ പിടച്ചിലിനും മുറിവിലൂടെ രക്തം ഒഴുകി….
“നീ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അല്ലേ കണ്ടിട്ടുള്ളു… പോസ്റ്റ്മോർട്ടം ചെയ്യുന്നത് കണ്ടിട്ടില്ലല്ലോ… അഥവാ കണ്ടിട്ടുണ്ടെങ്കിലും ഇത് പോലെ അനുഭവിച്ചിട്ടുണ്ടാകില്ല…. ലോകത്തു ജീവനോടെ പോസ്റ്റ്മോർട്ടം ചെയ്യപ്പെട്ട ചുരുക്കം ചിലരിൽ ഒരാളാവാൻ നിനക്കു ഭാഗ്യം ഉണ്ടായി സച്ചി…..”
ജോക്കർ പറയുന്നതിനൊന്നും ചെവി കൊടുക്കാതെ സച്ചിൻ അപ്പോഴും നിലവിളിക്കുകയായിരുന്നു…
“ഞാൻ പറയണത് നിനക്ക് കേൾക്കാൻ വയ്യെങ്കിൽ പിന്നെ നിനക്ക് എന്തിനാടാ ചെവി….” കയ്യിലിരുന്ന ബ്ലേഡ് ആഞ്ഞു വീശിയത്തും സച്ചിന്റെ രണ്ടു ചെവിയും മുറിഞ്ഞു വീണു…. ശേഷം ബാക്കി ഉണ്ടായിരുന്ന പല്ലുകളും പ്ലയെർ ഉപയോഗിച്ച് വലിച്ചു പറിച്ചു….. എന്നിട്ടും അരിശം തീരാതെ കയ്യിലെ നഖം പ്ലയെർ കൊണ്ട് പറിച്ചെടുക്കാൻ നോക്കിയതും ജോക്കറിന്റെ കൂടെ ഉണ്ടായിരുന്ന ആൾ തടഞ്ഞു….
“ഒരു ഡോക്ടർ ചെയ്യേണ്ട കാര്യം ആണോ ഇതൊക്കെ…. ഇതൊക്കെ ഞാൻ ചെയ്യുലെ…. ഡോക്ടർക്ക് പോസ്റ്റ്മോർട്ടം ചെയ്താൽ പോരെ………”
ജോക്കർ കൂടെ ഉള്ള ആളെ നോക്കി ഒന്ന് ചിരിച് വീണ്ടും ബ്ലേഡ് കയ്യിലെടുത്തു. നെഞ്ചിന്റെ ഭാഗത്തെ മുറിവിൽ കൈ കടത്തി വലിച്ചു… ബ്ലേഡ് ഉപയോഗിച്ച് മാംസ പേശികളിൽ നിന്നും സ്കിന് വേർപെടുത്തി… ശേഷം കട്ടർ ഉപയോഗിച്ച് കട്ടി കൂടിയ മാംസ പേശികൾ കീറി മുറിക്കാൻ ആരംഭിച്ചു… നെഞ്ചിൻ കൂടും ഹൃദയവും ശ്വാസകോശവും ഒക്കെ പുറത്തു കാണാൻ തുടങ്ങി… അപ്പോഴേക്കും സച്ചിന്റെ ജീവനും പോയിരുന്നു….
Aaha pwoli saanam…!????❤️
Tnku?
??
?????
???
???