“ഉറക്കം ഒക്കെ സുഖായിരുന്നോ സച്ചിൻ സാറേ….”
സച്ചിൻ അപ്പോഴും കയ്യും തലയും വെട്ടിച്ചു കൊണ്ടേ ഇരുന്നു….
“മതിയായില്ലേ….. മോശം മോശം… ജോക്കർ കയ്യിലിരുന്ന ബക്കറ്റിലെ ചൂട് വെള്ളം സച്ചിന്റെ ദേഹത്തേക്ക് ഒഴിച്ചു… സച്ചിൻ പുളയാൻ തുടങ്ങി…. വെള്ളത്തിന്റെ ആവി പൊങ്ങി ഒരു നിമിഷം ക്യാമറ വരെ മറച്ചു….
“നീറുന്നുണ്ടോടാ… നീറണം… നീറി നീറി വേണം നീ മരിക്കാൻ….”
“നിന്നു കിന്നാരം പറയാതെ ചടങ്ങ് തുടങ്ങടാ ജോക്കറേ….” ജോക്കറിന്റെത് പോലത്തെ മുഖം മൂടി അണിഞ്ഞു മറ്റൊരാൾ കൂടി സ്ക്രീനിൽ വന്നതും മിഥുനും മീരയും ബാക്കി ഉള്ളവരും ഒന്ന് ഞെട്ടി….
“സർ.. രണ്ടു ജോക്കർ ഉണ്ടോ????” ശൈവയ്ക്കു സംശയം അടക്കാൻ കഴിഞ്ഞില്ല….
“ഞങ്ങൾക്കും ആദ്യം സംശയം ഉണ്ടായിരുന്നു ശൈവ, ജോക്കർ ഒന്നിലധികം പേരാണോ എന്ന്…… പക്ഷെ ഓരോ കേസിലും അവരാൽ മുൻപ് ബാധിക്കപ്പെട്ട ഒരാളെ കൂടെ കൂട്ടുന്നതാണ് ജോക്കർ സ്റ്റൈൽ….”
“പക്ഷെ മാം മുന്നത്തെ കേസുകളിലൊക്കെ അങ്ങനെ കൂടെ കൂട്ടുന്നവർക്ക് വീഡിയോയിൽ ചെറിയൊരു ഭാഗം മാത്രം ആണ് ഉള്ളത്… പക്ഷെ ഇവിടെ ഈ രണ്ട് മണിക്കൂർ വീഡിയോയുടെ ആദ്യ മിനുട്ടുകളിൽ തന്നെ…”
“മ്മ്.. ലെറ്റസ് ഫിനിഷ് ദിസ് ….”
ബാക്ക് ടു സ്ക്രീൻ.
ജോക്കർ കയ്യിലുണ്ടായിരുന്ന പൊതി തുറന്ന് കുറച്ചു കുങ്കുമം വാരി സച്ചിന്റെ തലയിൽ തേച്ചു……..
“സച്ചിൻ സാറേ… ഇന്ന് നിന്റെ ബലിദാന ദിനം ആണ്… ലോക നന്മയ്ക്കായി ഈ ബലി ഞങ്ങൾ സമർപ്പിക്കുന്നു…
നീ കാരണം കണ്ണീർ തോരാത്ത കുടുംബങ്ങൾക്ക് വേണ്ടി….. നീ കാരണം ചതിയിൽ പെട്ടു പോയവർക്ക് വേണ്ടി… നീ കാരണം ജീവിതവും ജീവനും നഷ്ടപ്പെട്ടവർക്ക് വേണ്ടി… നീ ജീവിച്ചിരുന്നാൽ ദുരിതം പേറേണ്ടി വന്നേക്കാവുന്നവർക്ക് വേണ്ടി…. എന്റെയും ഇവന്റെയും സ്നേഹത്തിന് വേണ്ടി…. നിന്റെ ബലി….”
ജോക്കർ ടേബിളിന് സൈഡിൽ ഉള്ള ട്രെയിൽ നിന്നും സർജിക്കൽ ബ്ലേഡ് എടുത്ത് സച്ചിന്റെ കഴുത്തിൽ മുട്ടിച്ചു….
Aaha pwoli saanam…!????❤️
Tnku?
??
?????
???
???