??ജോക്കർ 1️⃣1️⃣[??? ? ?????] 3429

Sandal Resorts, Mysore

“ഡാഡി…. ആരായിരിക്കും ഫോൺ ചെയ്തിട്ടുണ്ടാവുക…. ഇന്നലെ മുതൽ ഞാൻ അതാ ആലോചിക്കുന്നെ….”

“ഞാനും…. ഇൻഫർമേഷൻ എന്തായാലും തെറ്റല്ല…”

“മ്മ്…. പക്ഷെ നമ്മൾ അവിടുള്ള കാര്യം എങ്ങനെ അയാൾ അറിഞ്ഞു…”

സംസാരിക്കുന്നതിനിടയിൽ റൂമിലെ ഫോൺ റിങ് ചെയ്തു…..

ഒട്ടു സംശയത്തോടെ ആണ് നെവിൻ ഫോൺ അറ്റൻഡ് ചെയ്തത്…

“ഹലോ.. സർ… ഫുഡ് ഓർഡർ ചെയ്‌തിരുന്നു… റൂമിലേക് സെർവ് ചെയ്യട്ടെ എന്ന് അറിയാനാണു …”

“യെസ്…” ഫോൺ കട്ട് ആയപ്പോഴാണ് രണ്ടു പേർക്കും ശ്വാസം വന്നത്….

അഞ്ച് മിനുറ്റിനു ശേഷം വീണ്ടും ഫോൺ റിങ് ചെയ്തു….

 

“ഹലോ….”

“എടാ മണ്ടന്മാരെ….. എവിടേലും പോയി രക്ഷപ്പെടട്ടെ നു വെച്ചിട്ട നിങ്ങളോട് വിളിച്ചു പറഞ്ഞത്… വിരാജ്പേട്ടയിൽ നിന്നു മൈസൂർക്ക് വണ്ടി കേറിയ നിങ്ങളെയൊക്കെ… ടാക്സി ഡ്രൈവറെ പോലീസ് പൊക്കി… റിസോർട്ടും കണ്ടു പിടിച്ചു… മാക്സിമം 20 മിനിറ്റ്…”

അതും പറഞ്ഞു കാൾ കട്ട് ആയി…

 

അഞ്ച് മിനിറ്റ് കഴിഞ്ഞ് ഫുഡ് സെർവ് ചെയ്യാൻ റൂമിലെത്തിയ റൂം ബോയ് കാണുന്നത് കാലി റൂമും മുഷിഞ്ഞ കുറച്ചു തുണികളും മാത്രം….
*********************************************

സിബിഐ ക്യാമ്പ് ഓഫീസ്

മീറ്റിംഗ് റൂമിൽ ഐജി മീര സരസ്വതി, മിഥുൻ, വിനു, ശൈവ എന്നിവർ ഉണ്ട്… വിനു ലാപ്ടോപ്പ് പ്രൊജക്ടറിലേക്കും സ്പീക്കറിലേക്കും കണക്ട് ചെയ്തു….

വീഡിയോ പ്ലേ ചെയ്തപ്പോൾ ആദ്യ കുറച്ചു മിനുട്ടുകൾ കറുത്ത സ്ക്രീൻ മാത്രം ആയിരുന്നു… പക്ഷെ മുകളിൽ വലതു വശത്തായി ടൈം സ്റ്റാമ്പ് ഉണ്ടായിരുന്നു..

 

4.20am

കുറച്ചു നിമിഷങ്ങൾക്ക് ശേഷം സ്ക്രീനിലെ ഇരുട്ട് കുറഞ്ഞു വന്നു… സമയം പോകെ അവിടം തീ പന്തത്തിൽ നിന്നുള്ള സ്വർണ വർണം നിറഞ്ഞു…

പഴക്കം തോന്നിക്കുന്ന സ്‌മെന്റ് തേക്കാത്ത കരിങ്കൽ ചുമരുകളിൽ കുത്തി നിർത്തിയ ആറോളം പന്തങ്ങളിൽ നിന്നുള്ള വെളിച്ചത്തിൽ എല്ലാവരുടെയും കണ്ണ് മഞ്ഞളിച്ചിരുന്നു… റൂമിന്റെ മൂലയിൽ ഒരു ടേബിളിൽ ആരോ കിടക്കുന്നുണ്ട്… അല്ല… ആരെയോ കെട്ടി ഇട്ടിട്ടുണ്ട്…. ഞെരങ്ങുന്നതിന്റെയും മൂളുന്നതിന്റെയും ശബ്ദം അവിടെ നിറഞ്ഞു നിന്നു….

മൂളിപ്പാട്ടും പാടി കൊണ്ട് ജോക്കർ ടേബിളിബിന്റെ അടുത്തേക്ക് നടന്നു… ജോക്കറിന്റെ വരവ് കണ്ടിട്ടാകണം അയാൾ കൈ കാലുകൾ കുതറാൻ നോക്കി…. ആ കണ്ണുകളിൽ വാശിയോ ദേഷ്യമോ ആയിരുന്നില്ല… ഭയം എന്ന വികാരം മാത്രം ആയിരുന്നു…. കഴിഞ്ഞ ദിവസങ്ങളിൽ അനുഭവിച്ച പീഡനങ്ങൾ അത്രയ്ക്ക് ഉണ്ടായിരിക്കാം….

66 Comments

  1. Aaha pwoli saanam…!????❤️

  2. ?ജിoമ്മൻ?

    ???

Comments are closed.