??ജോക്കർ 1️⃣1️⃣[??? ? ?????] 3429

“ഹലോ… ഗുഡ് ഈവെനിംഗ് മാം….”

“ഗുഡ് ഈവെനിംഗ് മിഥുൻ….
മിഥുൻ.. ഒരു ഇൻഫോ പാസ് ചെയ്യാൻ ആണ് വിളിച്ചത്…”

“യെസ് മാം….”

“ഇന്നലെ ആ പെൻഡ്രൈവിൽ നിന്നും കിട്ടിയ ഹിന്റിനെ കുറിച്ചാണ്….”

“ഞങ്ങളും അത് തന്നെ ആണ് നോക്കുന്നത്….”

“ദേവയാനി കേസിന്റെ കേസ് നമ്പർ ആണ് പാസ്സ്‌വേർഡ്… Cr.No.163/2016”

“മാം… ആ ഒരു ഊഹം ഞങ്ങൾക്കും ഉണ്ട്… പക്ഷെ ഈ AKQ എന്താണെന്നും അത് എങ്ങനെ ഈ കേസുമായി റിലേറ്റഡ് ആകുന്നു എന്നും പിടി കിട്ടുന്നില്ല…”

“ഋഷി, ബിബിൻ, അരുന്ധതി ഈ മൂന്ന് പേരെയും കടത്തി കൊണ്ട് പോയപ്പോൾ ബാക്കി ആക്കിയത് കാർഡ്സ് ആണ്… 163 Ace, King, Queen കാർഡ്സ്….. ഡീറ്റെയിൽസ് ഫയലിൽ ഉണ്ടാകും….”

 

ഇങ്ങനെ ഒരു ക്ലൂ മിസ് ചെയ്തതിന്റെ നിരാശയിലും, എന്നാലും പാസ്സ്‌വേർഡ് കിട്ടിയതിന്റെ സന്തോഷത്തിലും ആയിരുന്നു മിഥുൻ….

“മാഡം… ഞാൻ ഒന്ന് ട്രൈ ചെയ്യട്ടെ….”

“ഞാൻ ഹോൾഡ് ചെയ്യാം മിഥുൻ….”

പാസ്സ്‌വേർഡ് ടൈപ്പ് ചെയ്ത് എന്റർ കീ പ്രെസ്സ് ചെയ്തതും ലോഗിൻ ആയി….

“പാസ്സ്‌വേർഡ് കറക്റ്റ് ആണ് മാഡം…”

മീരയ്ക്കും ആശ്വാസം ഒപ്പം സന്തോഷവും…

 

“ലൊക്കേഷൻ ഡീറ്റെയിൽസ് ഉണ്ടെങ്കിൽ ഷെയർ ചെയ്താൽ ഐ വിൽ സെന്റ് ഫോഴ്സ്…”

“വെയിറ്റ് മാം… ഇതിൽ ഒരു വീഡിയോ ആണ് ഉള്ളത്….”

വീഡിയോ പ്ലേ ചെയ്ത മിഥുൻ ഒന്ന് ഞെട്ടി…

 

“Madam… You need to see this…..”

മിഥുന്റെ സംസാരത്തിലെ മാറ്റം മനസ്സിലായെന്നോണം മീരയ്ക്കും ടെൻഷൻ ആയി…

“I will be there in minutes….”
*********************************************

66 Comments

  1. Aaha pwoli saanam…!????❤️

  2. ?ജിoമ്മൻ?

    ???

Comments are closed.