“കുട്ടീസേ…….”
“ഒന്നുല്ല ഏട്ടാ… പൊട്ടിയ ഗ്ലാസ് കൊണ്ട് മുറിഞ്ഞതാ….”
“ചോര നിൽക്കുന്നില്ലലോ…”
“സാരല്ല… നീ പോയി ഡോർ തുറക്ക്….”
വിനു തിടുക്കത്തിൽ ചെന്ന് ഡോർ തുറന്നു…. പുറത്തുണ്ടായ പോലീസുകാർ എല്ലാം അകത്തേക്ക് കടന്നു… അപ്പോഴേക്കും മെഡിക്കൽ ടീമും എത്തിയിരുന്നു….
പോലീസുകാർ വീട് മുഴുവൻ അരിച്ചു പെറുക്കി… റൂമിൽ ബോധമില്ലാതെ കിടക്കുന്ന കുഞ്ഞാപ്പേട്ടനെ മാത്രമേ അവർക്ക് കാണാൻ കഴിഞ്ഞുള്ളു…. ഒപ്പം ഡൈനിങ് ടേബിളിന്റെ മുകളിൽ ഒരു ജോക്കർ മുഖം മൂടിയും…..
ഹാളിലെ ക്ലോക്കിൽ അപ്പോൾ സമയം 1.20am (ഡേ 19/21)
*********************************************
Unknown location….
മദ്യത്തിന്റെ ലഹരി വിട്ടൊഴിഞ്ഞു തുടങ്ങിയപ്പോൾ വർഗീസ് പതിയെ തല ഉയർത്തി…. ചുറ്റും ഇരുട്ട് മാത്രം…. ദൂരെ ഒരു ചുകപ്പ് സീറോ ബൾബ് കത്തുന്നുണ്ട്…
വർഗീസ് തന്റെ ഫോണിന് വേണ്ടി ചുറ്റുപാടും തപ്പി നോക്കി.. പക്ഷെ കിട്ടിയില്ല…
മദ്യത്തിന്റെ കെട്ട് ഇറങ്ങുന്തോറും വർഗീസിന്റെ ഉള്ളിൽ ഭയം നിറയാൻ തുടങ്ങി…
“നെവിൻ…. നെവിൻ….” വർഗീസ് പതിയെ വിളിച്ചു….
ദൂരെ നിന്നും ഒരു കാലടി ശബ്ദം അടുത്തു, ഒപ്പം ഒരു മെഴുകുതിരി വെട്ടവും….
വർഗീസ് പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു…. നിലത്തെ പരുപരുപ്പിൽ നിന്നും താനിപ്പോൾ നിൽക്കുന്നത് എസ്റ്റേറ്റ് ബംഗ്ലാവിൽ അല്ല എന്നുള്ള തിരിച്ചറിവ് അയാൾക്ക് താങ്ങാവുന്നതിലും അധികമായിരുന്നു….
മെഴുകുതിരി വെട്ടം വർഗീസിന്റെ തൊട്ടടുത്ത് എത്തി നിന്നു…..
“ആ… ആരാ……”
ആഗതൻ തന്റെ മുഖം വർഗീസിന്റെ മുഖത്തിന് അടുപ്പിച്ചു … അയാളുടെ ശ്വാസം പോലും വർഗീസിൽ ഭയം സൃഷ്ടിച്ചു….
മെഴുകുതിരി വെളിച്ചം അടുപ്പിച്ചതും കൺമുന്നിൽ കണ്ടത് വിശ്വസിക്കാനാകാതെ വർഗീസ് ഞെട്ടി വിറച്ചു…..
“നെവി… നെവിൻ…..”
“ഹഹഹ…… ജോക്കർ……അങ്ങനെ വിളിക്കുന്നതാണ് ഇപ്പൊ എനിക്കിഷ്ടം……….”
തുടരും…..
Aaha pwoli saanam…!????❤️
Tnku?
??
?????
???
???