??ജോക്കർ 1️⃣1️⃣[??? ? ?????] 3429

“ഒരു ജീവൻ നിങ്ങൾക്ക് ഇത്ര നിസാരം അല്ലെ….
കുടുംബത്തിന്റെ മാനം, സമൂഹത്തിലെ സ്ഥാനം, ദുരഭിമാനം….”

“സർ.. പ്ലീസ്……”

കുറച്ചു നേരത്തെ നിശബ്ദതയ്ക്ക് ശേഷം മിഥുൻ വർഗീസിന് നേരെ തിരിഞ്ഞു….

 

“നിങ്ങൾക്ക് രണ്ടു ഓപ്ഷൻ ഉണ്ട്…. നാളെ നിങ്ങളെ കോടതിയിൽ ഹാജരാക്കും… നടന്ന കാര്യങ്ങൾ എല്ലാം മജിസ്‌ട്രേറ്റിനു മുന്നിൽ ഏറ്റു പറഞ്ഞു മൊഴി കൊടുക്കാം… നിയമം തരുന്ന ശിക്ഷ ഏറ്റു വാങ്ങാം…. അത് വരെ നിങ്ങളുടെ ജീവന് സംരക്ഷണം ഞങ്ങൾ തരും…
അല്ലെങ്കിൽ എല്ലാം നിഷേധിച്ചു പുറത്തിറങ്ങാം… ജോക്കർ നിങ്ങളെയും കാത്തിരിക്കുന്നുണ്ട്…. ഊഹം ശരിയാണെങ്കിൽ നിങ്ങളുടെ രണ്ടു പേരുടെയും മരണത്തോടെ ജോക്കർ കീഴടങ്ങും….. അങ്ങനെയും ഞങ്ങൾക്ക് കേസ് ക്ലോസ് ചെയ്യാം….”

“എന്തു പറയുന്നു……”

“ഞങ്ങൾ എല്ലാം ഏറ്റു പറയാം സർ…..”
മറ്റൊന്നും ആലോചിക്കാനില്ലാത്തതു കൊണ്ട് നെവിൻ പറഞ്ഞു….

“മ്മ്… ഗുഡ്….”

മിഥുൻ നെവിനെയും വർഗീസിനെയും പൂട്ടിയിട്ട റൂമിൽ നിന്നും പുറത്തു കടന്നു….

“പ്രവീൺ… ഇന്ന് തന്നെ അറസ്റ്റ് രജിസ്റ്റർ ചെയ്യണം….. മൊഴി രേഖപ്പെടുത്തി രണ്ടു പേരെയും നാളെ തന്നെ കോടതിയിൽ പ്രൊഡ്യൂസ് ചെയ്യാം…..”

 

“സർ…. തെളിവുകൾ ഒന്നും ഇല്ലാതെ…. നാളെ കോടതിയിൽ ഇവർ മൊഴി മാറ്റി പറയില്ല എന്ന് എന്താ ഉറപ്പ്….”

“ഉറപ്പൊന്നും ഇല്ല…..സത്യം ഏറ്റു പറഞ്ഞാൽ ഇവർക്കു നിയമത്തിന്റെ വഴിയിൽ… അല്ലെങ്കിൽ നീതിയുടെ വഴിയിൽ…. എങ്ങനെ ആയാലും ശിക്ഷ ഉറപ്പാണ്…”

“മിഥുൻ പറഞ്ഞത് ശെരിയാണ്… മരണം വേണോ ജയിൽ വേണോ എന്നത് ഇപ്പോൾ അവരുടെ കയ്യിലാ …. നമ്മൾ വെറും കാഴ്ചക്കാർ മാത്രം….” മീരയും മിഥുനെ സപ്പോർട്ട് ചെയ്തു….
********************************************

66 Comments

  1. Aaha pwoli saanam…!????❤️

  2. ?ജിoമ്മൻ?

    ???

Comments are closed.