“ഞാനും അത് ആലോചിച്ചു… ദേവയാനി കേസ് ആണെങ്കിൽ A/K/Q എന്താണ്….? ഋഷിയുടെ കേസിലും ബിബിന്റെ കേസിലും ഒടുക്കം അവർ ഇൻവോൾവ്ഡ് ആയിട്ടുള്ള മറ്റു കേസുകളുടെ ഡീറ്റെയിൽസ് ഉണ്ടായിരുന്നു…. അത് പോലെ എന്തെങ്കിലും ആണ് ഇതെങ്കിൽ?????”
“സർ നമുക്ക് ട്രൈ ചെയ്തുടെ…??”
“വെയിറ്റ് വിനു…. നമ്മുടെ കയ്യിൽ മൂന്ന് ചാൻസ് മാത്രമാണ് ഉള്ളത്….. അതേ പോലെ 1/11/17 ഈ ഡേറ്റിനു എന്തെങ്കിലും പ്രത്യേകത ഉണ്ടോ എന്ന് കൂടി നമ്മൾ അന്വേഷിക്കേണ്ടിയിരിക്കുന്നു…”
“ഓക്കേ സർ.”
ഐജി ഓഫീസ് കോഴിക്കോട്
കയ്യിലിരുന്ന പേപ്പറിൽ എഴുതിയത് സാകൂതം വീക്ഷിക്കുകയായിരുന്നു മീര ഒപ്പം ASP കാർത്തിക്കും…
Cr. No. A/K/Q
Cr. No. 1/11/17
“മാഡം ഡേറ്റ് ഞാൻ ചെക്ക് ചെയ്തു…. ദേവയാനി മർഡർ കേസ് രജിസ്റ്റർ ചെയ്തത് 2016ഇൽ ആണു… 1/11/17 എന്ന ഡേറ്റിൽ പ്രത്യേകം എടുത്ത് പറയത്തക്കതായ ഒന്നും തന്നെ നടന്നിട്ടും ഇല്ല…..”
“ഇത് ഡേറ്റ് അല്ല എന്ന് എനിക്കും തോന്നിയിരുന്നു…. പിന്നേ എന്തായിരിക്കും…..?””
“മാഡം… ഇനിയിപ്പോ നമ്മളെ തെറ്റിദ്ധരിപ്പിക്കാൻ….”
“നോ നോ… നമ്മള് ശ്രദ്ധിക്കാതെ പോയ എന്തോ ഒന്നാണ്…… A/K/Q”
“മ്മ്….”
കുറച്ചു നേരം എന്തോ ഓർത്തു പെട്ടെന്നു മീര തന്റെ ലാപ്ടോപ്പിലെ D ഡ്രൈവിൽ ഉള്ള ജോക്കർ എന്ന ഫോൾഡർ തുറന്നു…. കേസിൽ ഇത് വരെ കലക്ട് ചെയ്ത ഡാറ്റയുടെയും റിപ്പോർട്സിന്റെയും എടുത്ത ഫോട്ടോസിന്റെയും വീഡിയോസിന്റെയും ഇടയിൽ നിന്നും മൂന്നു ഫോട്ടോസ് തപ്പി എടുത്ത് ഓപ്പൺ ചെയ്തു… ശേഷം ദേവയാനി മർഡർ കേസിന്റെ ഡീറ്റെയിൽസ് അടങ്ങിയ ഫയലും ഓപ്പൺ ചെയ്തു…
“കാർത്തിക് വീ ഗോട്ട് ഇറ്റ്……” അത് പറയുമ്പോൾ മീരയുടെ മുഖത്തു സന്തോഷവും എക്സൈറ്റ്മെന്റും….
Aaha pwoli saanam…!????❤️
Tnku?
??
?????
???
???