??ജോക്കർ 1️⃣1️⃣[??? ? ?????] 3429

2.30 pm
A one lodge, ദേവർഷോല, ഗുഡല്ലൂർ ….

“ഡാഡി ചെല്ല്…. അവിടെ ഒരാളെ ഉള്ളു….”

“മ്മ്…. വൃത്തി ഉണ്ടോടാ…..”

“അതൊക്കെ പറയാതിരിക്കുവാ ബേധം… വേറെ വഴി ഇല്ലല്ലോ….”

“മ്മ്…..”

തോർത്തുമെടുത്ത് വർഗീസ് ബാത്‌റൂമിലേക്ക് ചെന്നു…. അര മണിക്കൂർ കഴിഞ്ഞ് തിരിച്ചു വരുമ്പോൾ മുഖത്ത് അതൃപ്തി മാത്രമേ ഉള്ളു…..

“എന്തേലും കഴിക്കണ്ടേ….????”

“കുറച്ചു കഴിയട്ടെ… അല്ലേൽ ഒന്നും ഇറങ്ങുല…..”

 

ഏകദേശം നാല് മണിയോടെ രണ്ടുപേരും ലോഡ്ജിനു അടുത്തുള്ള ചെറിയ ഹോട്ടലിൽ കയറി….. പൊറോട്ടയും മീൻകറിയും കൊണ്ട് വന്ന സപ്ളയറുടെ വേഷവും കോലവും, നീട്ടി വളർത്തിയ കൈ നഖവും അതിനുള്ളിലെ ചേറും ഒക്കെ കണ്ട് വർഗീസിന് ഓക്കാനം വന്നു…. ഭക്ഷണം കഴിക്കാൻ നിൽക്കാതെ ഹോട്ടലിൽ നിന്നും പുറത്തേക്ക് ഇറങ്ങി…..

അന്ന് രാത്രി രണ്ടു നേന്ത്രപ്പഴവും വെള്ളവും കൊണ്ട് വയറു പാകമാക്കി…

 

Day 17/21

പിറ്റേന്ന് രാവിലെ നല്ലൊരു ഹോട്ടൽ തപ്പി കുറച്ചതികം നടന്നെങ്കിലും നിരാശ ആയിരുന്നു ഫലം…. റൂമിലേക്ക് തിരികെ വരും വഴി ഒരു കുപ്പി വെള്ളം മാത്രം വാങ്ങി….

“ഡാഡി… ഇവിടെ ഇത്രയൊക്കെ പ്രതീക്ഷിച്ച മതി… പിന്നെ ഒരു ഓപ്ഷൻ ഉള്ളത് കുറച്ചു മാറി ഉള്ള റിസോർട്ടുകള…. അത് ഈ ഒരു അവസ്ഥയിൽ….”

“പറ്റണില്ലടാ….. ഓടി ഓടി മതിയായി….”

“പക്ഷെ ഡാഡി… വേറെ വഴി എന്താ ഉള്ളെ… നാട്ടിലേക്ക് തിരിച്ചു പോകാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ….”

“ഞാനും രാവിലെ മുതൽ അതിനെ കുറിച്ച് തന്നെയാ ആലോചിക്കുന്നെ….”

“നാട്ടിലേക്ക് ചെന്നാൽ പിന്നെ പോലീസുകാർ പുറം ലോകം കാണിക്കും എന്ന് തോന്നുന്നുണ്ടോ….??”

“സച്ചിന്റെ ആ ഒരു വീഡിയോ കൊണ്ട് മാത്രം നമ്മളെ ഒന്നും ചെയ്യാൻ പോലീസിന് പറ്റില്ല… മുൻപ് ഋഷിയുടെയും ബിബിന്റെയും വീഡിയോ പുറത്തു വന്നപ്പോൾ രജിസ്റ്റർ ചെയ്ത കേസുകളിൽ 20 ശതമാനം പോലും കോടതിയിൽ എത്തിയില്ല… ഇതിലും തെളിവ് ഒന്നും നമ്മൾ ബാക്കി വെച്ചില്ലല്ലോ…. മാത്രവും അല്ല ഇപ്പോ പോലീസ് നമുക്ക് പുറകെ അല്ല അവർക്ക് വേണ്ടത് ജോക്കറിനെ ആണ്…. കൂടി വന്നാൽ അവർ നമ്മളെ കുറച്ചു ചോദ്യം ചെയ്യും….”

“മ്മ്… ഇതൊക്കെ ഇപ്പോഴാണോ ആലോചിക്കുന്നെ….”

“അത് പിന്നെ… അന്ന് ആ വീഡിയോ കണ്ട വെപ്രാളത്തിൽ ഇറങ്ങി പുറപ്പെട്ടതല്ലേ…. ഇപ്പോഴല്ലേ അതിന്റെ വശങ്ങളെ കുറിച് ആലോചിക്കുന്നെ…”

“മ്മ്….”

“എങ്കിൽ നമുക്ക് ഇപ്പൊൾ തന്നെ തിരിക്കാം…..”

“ഡാഡി…. ജോക്കർ…!!!!!!!”

66 Comments

  1. Aaha pwoli saanam…!????❤️

  2. ?ജിoമ്മൻ?

    ???

Comments are closed.