?അഭിമന്യു? 6 [Teetotaller] 319

ഈ കുട്ടിപിശാശ് കല്ലെടുത്ത് വന്ന് എന്നെ എറിഞ്ഞന്നെ…..”

 

“ഹഹഹാ….. അതിന് കേശുനേം കുറ്റം പറയാൻ പറ്റിയില്ല “

കാളി അതും പറഞ്ഞും ചിരിച്ചു കാർത്തിയും മായമ്മയും വസുന്ധരയും അതിനോട് ചേർന്നു….

 

“ആണോ ന്റെ കൊച്ചു ചെറിയച്ഛനെ കല്ലെടുത്ത് എറിഞ്ഞോ…. ചെറിയച്ഛൻ പാവം അല്ലെ…..”

 

കേശു അപ്പൊ തന്നെ കള്ള ചിരിയോടെ വസുന്ധരയുടെ കവിളിൽ ഉമ്മ കൊടുത്തു  കയ്യിലെ പാൽക്കുപ്പി വായിലേക്ക് വെച്ചു…..

 

” ഓ കുട്ടിപിശാശിന്റെ ന്താ ഇളി…. അല്ലേലും മാങ്ങ ഉള്ള മാവിലെ പിള്ളേർ കല്ലെറിയോ…”. എല്ലാവരെയും പുച്ഛിച്ചുകൊണ്ടു സൂര്യൻ ഗ്ലാസ്സിലെ ചായ ഒരു വലികുടിച്ചു…..

 

“അതേ അതേ എന്നാലും പുഴുകുത്തേറ്റ മാങ്ങക്ക് ആര് കല്ലേറിയാന്ന….ഹിഹിഹി….”

 

“നീ കൊറേ നേരം ആയിലോ.. കളിച്ചു കളിച്ചു ആന്റപ്പന്റെ താടിക്ക് തീവെച്ചു കളിക്കുന്നെ.….”

 

“സൂര്യ ….. കിട്ടും ന്റെ അടുത്തുന്നു….  അല്ല എന്താ മായേ ഇവൻ ഇവിടെ കിടന്ന് കയറു പൊട്ടിക്കുന്നെ….”

 

“വസൂ ഇവൻ ഇത്ര നേരായിട്ട് കുളിച്ചിട്ടില്ല…. അച്ഛനാണേൽ എപ്പോ വേണേൽ കേറി വരാ….”

 

“ആഹാ ദേ ചെക്കാ അഹമതി കാണിക്കാതെ പോയി കുളിക്കടാ…. സന്ധ്യായി വൃത്തിം വെടുപ്പും ഇല്ലാത്ത ഇങ്ങനെ ഒരു ജന്മം….”

 

“ഓ അപ്പൊ വന്നവരും പോയവരും ഒന്നായി ….നമ്മൾ മാത്രം പുറത്ത് വാടാ കാളി ഇനി ഇവിടെ നിൽകണ്ടാ…..”

അതും  പറഞ്ഞും സൂര്യൻ എഴുന്നേറ്റു

 

“നീ പോടാ …. ഞാൻ ഇല്ല നീ ഒറ്റക്കങ് പോയ മതി….”

 

“ആഹാ അങ്ങനെ ആണോ കാളികുട്ടാ…. സൂര്യൻ ഞൊടിയിടയിൽ വന്നു കാളിയുടെ ചായയും എടുത്തു കുടിച്ചു പുറത്തേക്ക് ഓടി…..

 

“ടാ…. നിക്കടാ അവിടെ……. കാളിയും  പിന്നാലെ അവനു പുറക്കെ ഓടി…..”

 

“ഈ പിള്ളേരുടെ ഒരു കാര്യം … കെട്ടിക്കാൻ പ്രായയായി എന്നിട്ടാ ഈ കുട്ടികളി……

അല്ല മായേ അമ്മുമോൾ എവിടെ….?”

65 Comments

  1. ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  2. Bro kure ayello…. Nxt part enn varum

  3. Evidra part ??

Comments are closed.