“ഓഹോ അപ്പോ അതിനു മാത്രം ആൾക്കാരും കൂടി കാണുംലോലെ”
“ഓ അത്രക്ക് ഒന്നും ഇല്ലാന്നേ വിരലിൽ എണ്ണാവുന്നവരെ അവിടെ ഉള്ളോ…
മഹാദേവൻ സാറിന്റെയും അനിയൻ ശങ്കരന്റെയും കുടുംബം മാത്രേ ഇപ്പൊ അവിടെ ഉള്ളോ ….
ദേവൻ സാറിന്റെ രണ്ടു മക്കളും അവിടെ കൂടെ തന്നെ ഉണ്ട്…
ആദ്യത്തെ ആൾ ചന്ദ്രസേനൻ ഭാര്യ വസുന്ധര… ഇവർക്ക് രണ്ടു മക്കൾ …
സാറവരെ നാട്ടുകൂട്ടത്തിൽ വെച്ചു കണ്ടുകാണും ഇന്ദ്രസേനനും സൂര്യസേനനും …
ഇന്ദ്രപ്രസ്ഥക്കാരുടെ കീഴിൽ ഉള്ള
ഇന്ദ്രപ്രസ്ഥ ഗ്രൂപ്പ്ന്റെ കൻസ്ട്രക്ഷൻ , ഐടി കമ്പനയൊക്കെ നോക്കി നടത്തുന്നത് ചന്ദ്രസേനനും മക്കളും കൂടിയാണ്…
പിന്നെ ദേവൻ സാറിന്റെ രണ്ടാമത്തെ മകൻ
രുദ്രശേഖരനും ഭാര്യ സൗദാമിനിയും
ഇവർക്ക് മൂന്ന് മക്കൾ അതിലെ മൂന്നാമത്തേത് പെണ്കുഞ്ഞാണ് അതായത് ഇവരുടെ ആചാരപ്രകാരം ഭൈരവി ദേവി ആയി ആരാധിക്കുന്ന സ്ഥാനമേൽക്കുന്ന കുട്ടി …
ഇവരുടെ സ്കൂളുകൾ , കോളേജുകൾ, ഹോസ്പിറ്റൽസ് എല്ലാം ശേഖരൻസാറിന്റെ കീഴിൽ ആണ്….
പിന്നെ ഉള്ളത് ദേവൻ സാറിന്റെ അനിയന്റെ കുടുംബമാ സാർ അറിയും അല്ലേൽ അറിയുന്നത് നല്ലതാ നമ്മടെ സ്വന്തം ആളാ….
മഹിസാർ ആൾക് രണ്ടു മക്കളാ ഇന്ന് കണ്ട ആദി സാറും പിന്നെയൊരു മകൾ ആദിലക്ഷ്മി….
ഇന്ദ്രപ്രസ്ഥത്തിനു കീഴിൽ ഉള്ള , ഫുഡ് പ്രൊഡ്യൂക്റ്റ്‌സ് , എസ്റ്റേറ്റുകൾ , എസ്‌പോർട്ടിങ് കമ്പനി എല്ലാം നോക്കുന്നത് മഹേന്ദ്രന്റെ കീഴിലുമാണ്…”
“ആ… അല്ല അപ്പൊ താൻ അല്ലേ പറഞ്ഞേ അഭിമന്യു അവൻ അവൻ ഇന്ദ്രപ്രസ്ഥകാരൻ ആണെന് അപ്പൊ പിന്നെ….”
“ഓ അത് പറയാൻ വിട്ടു പോയി… ശെരിക്കും പറഞ്ഞാ അഭിമന്യു ഈ ഇന്ദ്രപ്രസ്ഥക്കാരനല്ല… ഈ പത്മാവതിയമ്മയുടെ ചേച്ചിയുടെ ഒരു മകൾ ഉണ്ട് സത്യഭാമ കല്യാണമൊക്കെ കഴിഞ്ഞു , എന്നാ സന്താനഭാഗ്യമുണ്ടായില്ലാ കെട്ടിയവൻ ആണേൽ ആളൊരു മുൻശുണ്ടിക്കാരനും…. പത്മാവതിയമ്മയെ നോക്കാൻ വേണ്ടി ഇങ്ങോട്ട് കൊണ്ടുവന്നതാ സത്യഭാമയെ പിന്നെ അതിന്റെ കരച്ചിലും പിഴിച്ചിലും കണ്ടു മഹാദേവൻ സാറും പത്മാവതിയമ്മയും കൂടി ഒരുവട്ടം അമൃതസായി മടത്തിന് കൊച്ചില്ലെ കൊണ്ടുവന്നതാ ഈ ചെറുക്കനെ…..
???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Bro kure ayello…. Nxt part enn varum
Evidra part ??