?അഭിമന്യു? 6 [Teetotaller] 319

” അയ്യോ ഞാൻ മറന്നു …. അമ്മുനെ തറവാട്ടിൽ ഇറക്കി ഓടി വന്നതാ പാവം എന്നേം കാത്തിരിക്കിണ്ടാവും…. പോട്ടേ പല്ലില്ലാത്ത ചെറുപ്പക്കാരാ…..”

അതും പറഞ്ഞു തേവുണ്ണിയുടെ താടിയും പിടിച്ചു വലിച്ചു  മുണ്ടും മുറുക്കിയുടുത്തു മനു പിള്ളേര് കൂട്ടത്തിനടുത്തേക്ക് നടന്നു…..

 

” കള്ള തിരുമാലി…… എന്റെ കുഞ്ഞിന്റെയീ ചിരി എന്നും ഇതു പോലെ തന്നെ ഉണ്ടാവണെ ഉടയതമ്പുരാനെ…… “

അഭിമന്യു പോവുന്നതും നോക്കി അലിവോടെ തേവുണ്ണി മനസിൽ പ്രാർത്ഥിച്ചു…. 

 

ഭയമായിരുന്നു ആ വൃദ്ധന്റെ മനസിൽ ഉത്സവത്തിന് ഇനി ദിവസങ്ങൾ മാത്രമേ ഉള്ളോ അഭിമന്യുവിന്റെ അവസാനത്തെ ക്ഷേത്രപാലക പൂജക്ക്… 

അർദ്ധനാരീശ്വര രൂപത്തിൽ സ്വന്തം ഭൈരവി ദേവിയുടെ ഉടലും മനസും സ്വന്തമാക്കി  വേണമാ കർമം ചെയ്യാൻ…..

 എന്നാൽ ഇന്നീ ഇന്ദ്രപ്രസ്ഥത്തിൽ അഭിമന്യുവിന് അപ്രാപ്യമായതൊന്ന് തന്റെ പാതിയായവളുടെ മനസാണെന്നു ആ വൃദ്ധൻ  നിസ്സംഗതയോടെ ഓർത്തു..

 

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

 

” എന്നാലും എന്റെ സേവ്യറെ ഈ അഭിമന്യു ആള് കൊള്ളാലോ…. കണ്ടാലോ ചെറിയ പയ്യൻ എന്നാൽ അവന്റെ  വാക്കുകളുടെ ഒരു മൂർച്ച…. ശോ… അവൻ വന്നപ്പോ തന്നെ ഒരുത്തരുടേം കണ്ണുകളിൽ കണ്ട തിളക്കം  പലർക്കും ഇവനോട് ഒരുതരം ആരാധന പോലെയാലോ”

 

” അങ്ങനെയും പറയാ….. അവൻ ഇവർക്ക് രക്ഷകൻ പോലെയാ …  ഈ നാട്ട്യാർകാർക്ക് വേണ്ടി ഇന്ദ്രപ്രസ്ഥകാരോട് എതിർത്തു സംസാരിച്ച ആദ്യ ആള് ഈ അഭിമന്യുവാ….. ഇവർക്കീ വിദ്യാഭ്യാസത്തിന്റ വിലയൊന്നും അറിയേലന്നെ…. അത് കാരണം  ഇന്ദ്രപ്രസ്ഥത്തിലെ ഉയർന്ന ജാതികാരൊക്കെ ഈ പാവങ്ങളെ നല്ല പോലെ അടിമപണി ചെയിച്ചിരുന്നു…. അതിൽ നിന്നൊരു മോഷം ഈ ചെക്കൻ ക്ഷേത്രപാലകനായെ പിന്നെയാ….

പിള്ളേരെ പഠിക്കാൻ വിടാൻ പറയാനും  ഇവരെ പളികൂടത്തിൽ കേറ്റാൻ വേണ്ടി മുന്നിട്ടിറങ്ങാനും പാടത്ത് പണി വരമ്പത്ത് കൂലി എന്ന സമ്പ്രദായം നടത്താനുമൊക്കെ ഈ ചെക്കാനായിരുന്നു ഇവർക്ക് വേണ്ടി സംസാരിച്ചിരുന്നെ… പിന്നെയും ന്തൊക്കെയോ കാരണം ഉണ്ട് ….. പക്ഷെ പലതും രഹസ്യങ്ങളാ

ഈ ഇന്ദ്രപ്രസ്ഥക്കാരുടെ രഹസ്യം അത് പുറത്തറിയാൻ വല്യ പാടാണന്നെ…. ഞാനും കൊറേ തോണ്ടി നോക്കിയതാ ഒരു തുമ്പും ഇല്ലന്നേ…. “

 

” അവനപ്പോ നമുക്കൊരു ഭീഷണി ആവോഡോ ചെക്കൻ എങ്ങനെ അപകടകാരിയാണോടോ..??… “

 

“സാർ ഇത് എന്തറിഞ്ഞിട്ടാ ഈ അഭിമന്യു ഉണ്ടല്ലോ അവന് നല്ല വിദ്യാഭ്യാസമൊക്കെ ഉണ്ട് കാര്യപ്രാപ്തിയും ഉണ്ട് എന്നാലും ചെക്കൻ രക്തം കണ്ടാ അപ്പൊ പ്രാന്ത് പോലെയാ വേഗം  ബോധം കെട്ടു വീഴും ….അല്ല പിന്നെ….

സാർക്ക് അറിയാഞ്ഞിട്ടാ ക്ഷേത്രപാലകൻ എന്നാൽ ഈ നാട്ടിൽ വെറുമൊരു സ്ഥാനമല്ല മറിച്ചു ഈ ഇന്ദ്രപ്രസ്ഥം നിയന്ത്രിക്കാൻ ഉള്ള പവറാ….

അവനെ ഇവിടെ അഭിമന്യു ആക്കുന്നതും ആ പവർ തന്ന്യയാ ക്ഷേത്രപാലകൻ എന്ന സ്ഥാനം……”

65 Comments

  1. ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  2. Bro kure ayello…. Nxt part enn varum

  3. Evidra part ??

Comments are closed.