?അഭിമന്യു? 6 [Teetotaller] 319

പതിച്ച കാലം…. അഗ്നിയായിരുന്നു ഇന്ദ്രപ്രസ്ഥത്തെ മുഴുവൻ ഭസ്മമാക്കാൻ കെല്പുണ്ടായിരുന്ന അഗ്നി…..

ഇന്ദ്രപ്രസ്ഥത്തിന്റെ അന്നത്തെ അധിപനായ ഞങ്ങളുടെയൊക്കെ അച്ഛൻ സർവ്വ ശക്തനായ ദേവേന്ദ്ര പട്നായ്ക്നെവരെ വെല്ലുവിളിച്ചു നിലതെറ്റിച്ച ചെകുത്താൻ

…. ഒറ്റക്കായിരുന്നില്ല അവൻ എന്തിനും പോന്ന ഒരു കൂട്ടം നീജന്മാർ കൂടി ഉണ്ടായിരുന്നു അവനൊപ്പം…. അതിശക്തരായവർ….ചെകുത്താൻ നയിച്ച അധർമ്മ ശക്തികൾ…. രക്തത്തിനു വേണ്ടി മുറവിളി കൂട്ടുന്ന വിഷസർപങ്ങൾ…..

 

നരഗതുല്യമായിരുന്നു ഇന്ദ്രപ്രസ്ഥത്തിന്റ അവസ്ഥ… എതിർത്തവരെ നിർദ്ധക്ഷ്യണ്യം കൊന്നുതള്ളി ,പലരെയും ബന്ദികളാക്കി , നാട്ട്യാർ സ്ത്രീകളെ കുട്ടികളെന്നോ വൃദ്ധകളെന്നോ നോക്കാതെ ബലാൽകാരം ചെയ്തു ആ നരാധമന്മാർ… മിന്നുനത്തെല്ലാം സ്വന്തമാക്കി , വീടും നാടും കുടിലും പാഠ്യശാലയുമെല്ലാം തകർത്തു…

ഏറ്റവും കൂടുതൽ അനുഭവിച്ചത് കറുവ്യർകൂട്ടങ്ങലായിരുന്നു… ഇന്ദ്രനീലകല്ലുകൾക്ക് വേണ്ടി അവരെ വംശഹത്യക്ക് വരെ വിധേയരാക്കി അടമകളെക്കാൾ ഭയാനകമായിരുന്നു അവരുടെ അവസ്ഥ….

 

അവസാനം ഈ ഇന്ദ്രപ്രസ്ഥം തറവാട് വരെ അവന്റെ അക്രമങ്ങൾ വന്നു നിന്നു….. നഖശിഖാന്തം എതിർത്തു നിന്നു ,പലതും നഷ്ടപ്പെട്ടു , അല്ല നഷ്ടങ്ങൾ മാത്രമായിരുന്നു നമ്മുക്ക്… എന്റെ സുധാമാൾ ,അച്ഛൻ , അതിലുപരി ഞങ്ങൾ കണ്ണിലെ കൃഷ്‌ണമണി പോലെ കാത്തുസൂക്ഷിച്ച ആ അമൂല്യ നിധി , അങ്ങനെ എണ്ണിയാൽ തീരാത്ത പലതും നഷ്ട്ടപ്പെട്ടു…. “

സ്വാതീനമറ്റ തന്റെ വലതു കാലിൽ ഒന്ന് ഉഴിഞ്ഞു കൊണ്ട് ഓർമകൾ അയവിറക്കി ശങ്കരൻ വീണ്ടും തുടർന്നു

 

ദേവൻ അന്ന് പുറംനാട്ടിലായിരുന്നു…. അവനെ അറിയീച്ചു വരുമ്പോഴേക്കും പലതും കൈവിട്ട് പോയിരുന്നു…. അന്ന് ആ പൗർണമി നാളിൽ അവൻ ഈ ഇന്ദ്രപ്രസ്ഥത്തിൽ വന്നുകേറുമ്പോൾ പറഞ്ഞുകൊടുക്കാൻ കൊറേയേറെ നഷ്ട്ട കണക്കുകളും കാണിച്ചുകൊടുക്കാൻ ഉണ്ടായിരുന്നത് ഞങ്ങളുടെ അച്ഛന്റെ ഒരുപിടി ചാരം മാത്രമായിരുന്നു…

 

കരഞ്ഞിട്ടില്ല മഹാദേവൻ അന്ന് ആ നിമിഷം പോലും…. ഒരു തരം  ശാന്തതയായിരുന്നു  അവനിൽ പേമാരിക്ക് മുമ്പുള്ള ശാന്തത…. തെക്കിനിയിലെ ഉടവാളുമെടുത്തു ആ രാത്രി  പടിയിറങ്ങിപോയ അവനെ ഞങ്ങൾ കാണുന്നത് അന്ന് പുലർച്ച കാലഭൈരവ ക്ഷേത്രത്തിനു മുന്നിലെ ആ പേരാലിനു മുന്നിലാണ്… 

ചോര തളം കെട്ടികിടക്കുന്ന , കൈ കാലുകൾ അറ്റ , തലയില്ലാത്ത പത്തു മുപ്പത്  ശവശരീരങ്ങൾക്ക് നടുവിൽ രക്തത്തിൽ കുളിച്ചു ചോരയൊലിക്കുന്ന ഉടവാളും പിടിച്ചു നിൽക്കുന്ന മഹാദേവനെ നീയൊക്കെ കണ്ടിരുന്നുവെങ്കിൽ നിന്റെയൊന്നും വായ തുറക്കില്ലാർന്നു….”

 

ഒരു കിതപ്പോട് കൂടി ശങ്കരൻ പറഞ്ഞു നിർത്തി….. ആ നിമിഷം വരെയും ഒരക്ഷരം പോലും  ഉച്ചരിക്കാൻ കഴിയാതെ ലച്ചുവും ആദിയും ഭയത്താൽ കണ്ണു തള്ളി പുറത്തു വരും എന്ന പോൽ കസേരയിൽ അമർന്നിരിക്കുകയായിരുന്നു….

പിന്നെയും നിമിഷങ്ങൾ കടന്നു പോയി… ശങ്കരൻ തെല്ലും അമർഷത്തോടെ തന്റെ ബെഡിലേക്ക് കിടന്നു കണ്ണടച്ചു…..

 

“മോനെ ആദി….”

ഭയത്തിന്റെ മുൾമുനയിൽ നിന്ന ആദിയെ പതിയെ മഹേന്ദ്രൻ തട്ടി വിളിച്ചു…..

65 Comments

  1. ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  2. Bro kure ayello…. Nxt part enn varum

  3. Evidra part ??

Comments are closed.