“ഓ എന്നെ നോക്കേണ്ട … ഇതിനുള്ള ഉത്തരം നിങ്ങളും നിങ്ങളുടെ അച്ഛനും കൂടി കൊടുക്ക്…. കൊറേ ആയി ഞാനും സഹിക്കുന്നു….”
സൗദാമിനിയുടെ വാക്കുകളിലും അമർഷം നിറഞ്ഞു നിന്നിരുന്നു….
“മോനെ അത് അത് പണ്ടുമുതലേ വല്യച്ഛനെ എതിർത്തു സംസാരിച്ചു ശീലം ഇല്ല… പിന്നെ ഇപ്പൊ….”
“അതേ അത് തന്നെ…. പറയേണ്ട സമയത്ത് പറഞ്ഞില്ല… അതു കൊണ്ട ഇവരൊക്കെ നമ്മുടെ തലയിൽ കയറി നിരങ്ങുന്നെ….”
“അതിന് മോനെ ഇവിടെ പലർക്കും അമ്മേടെ അടിയാധാരം തപ്പാൻ അല്ലെ നേരം…ഹും ഇതിനൊക്കെ നട്ടെല്ല് വേണം അല്ലാതെ ആ സ്ഥാനത് വാഴപ്പിണ്ടി ഉള്ളവരോട് പറഞ്ഞിട്ട് എന്ത് കാര്യം…..”
സൗദാമിനി ശങ്കരനെയും മഹേന്ദ്രനെയും പരിഹാസത്തോടെ നോക്കി പറഞ്ഞു നിർത്തി….
“താഴ്ന്ന് കൊടുത്തത് തന്നെയാ നമ്മുടെ തെറ്റ്… എന്തിനും ഏതിനും അയാൾക്ക് മുന്നിൽ കുനിഞ്ഞു നിന്നു അപേക്ഷിക്കേണ്ട അവസ്‌ഥ…. ചെ… പണ്ടേക്ക് പണ്ടേ ആ കെളവനെ അങ്ങു തീർക്കണമായിരുന്നു…”.
കത്തുന്ന കണ്ണുകളോടെ ശങ്കരനെ നോക്കിക്കൊണ്ട് ആദി പറഞ്ഞു…..
“നീ നിർ നിർത്തടാ….. നീ …. നീ…. നീയെവിടേക്കാ കത്തിക്കേറി പോവുന്നെ….. നീയൊന്നും അവന്റെ രോമത്തിൽ പോലും തൊടില്ലടാ……
അ അ അല്ല പിന്നെ……ഹു….ഹ്… “
ഒരു നിമിഷം നിർത്തി ശേഷം ശ്വാസം ആഞ്ഞു വലിച്ചു വിറയാർന്ന ശബ്ദത്തോടെ ബെഡിൽ കിടന്ന ശങ്കരൻ ഒരുപൊടിക്ക് ഉയർന്ന് അവനെ തടഞ്ഞു കൊണ്ട് വീണ്ടും സംസാരിച്ചു തുടങ്ങി.…..
” നീയൊന്നും കാണാത്ത കേൾക്കാത്ത ഒരു മഹാദേവൻ ഉണ്ടടാ ഈ ഇന്ദ്രപ്രസ്ഥത്ത്….
ആ മഹാദേവനെ നീയൊക്കെ കണ്ടിരുന്നെങ്കിൽ വള്ളിനിക്കറേൽ മുള്ളിയേനെ…..”
അതും പറഞ്ഞു ശങ്കരൻ ടേബിളിൽ ഇരുന്ന മദ്യ ഗ്ലാസ് കൈയെത്തിച്ചു പിടിച്ചു ഒറ്റവലിക്ക് അകത്തേക്കാക്കി…. പുറം കൈകൊണ്ട് ചിറി തുടച്ചു….
“അച്ഛാ വേണ്ട….”
“ആഹ് അങ്ങോട്ട് മാറി നിക്കടാ …
ഞാൻ നിന്റെ മോന് കൊറച്ചു ചരിത്രം പറഞ്ഞു കൊടുക്കട്ടെ….. “
ഒരു ദീർഘനിശ്വാസമെടുത്തു ശങ്കരൻ കിടക്കയിലേക്ക് ചാഞ്ഞിരുന്നു
“പത്ത് നാപത് കൊല്ലം മുന്നേ , ആരാലും പറയാത്ത ഓർക്കാൻ പോലും ഭയക്കുന്നൊരു നശിച്ച കാലമുണ്ടായിരുന്നു ഇന്ദ്രപ്രസ്ഥത്തിന്…
ഇന്ദ്രപ്രസ്ഥത്തിൽ ചെകുത്താന്റെ കരിനിഴൽ
???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Bro kure ayello…. Nxt part enn varum
Evidra part ??