?അഭിമന്യു? 6 [Teetotaller] 319

 

“അല്ല പിന്നെ ….. എല്ലാത്തിനും ഇവിടെ പക്ഷപാതം അല്ലേ അച്ഛാ എന്താ എന്താ നമ്മുക്ക് ഇവിടെ ഉള്ളത്…. എന്ത് വിലയാ ഈ നാട്ടുകാരുടെ മുന്നിൽ ഉള്ളത്..

 ആ തെരുവു തെണ്ടിക്ക് കൊടുക്കുന്ന വിലയെങ്കിലും ഈ നാട്ടുകാരും അയാളും നമ്മുക്ക് തരുന്നുണ്ടോ….?…

ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നു അച്ഛനും മുത്തശ്ശനും എല്ലാവർക്കും നന്നായി അറിയാം….

ഞാൻ ഞാൻ എത്ര ആഗ്രഹിച്ചതാ ആ ക്ഷേത്രപാലക സ്ഥാനം …. മുത്തശ്ശനോട് പറയുക കൂടി ചെയ്തില്ലേ എന്നിട്ട് ആ കെളവൻ എന്നെയൊന്നു പരിഗണിക്കപോലും ചെയ്യാതെ എങ്ങോ നിന്നു വന്ന ആ തെരുവു തെണ്ടിക്ക് കൊടുത്തില്ലേ…… എന്തിനും ഏതിനും അവൻ മാത്രം മതി ആ തെരുവുതെണ്ടി അഭിമന്യു … തൂഫ്… 

എക്‌സ്പോർട്ടിങ് കമ്പനിയിൽ അവനെ കൊണ്ടിരുത്തുമ്പോ നമ്മളോട് ഒരു വാക്ക് ചോദിച്ചോ അച്ഛാ പറയ് , ഒന്നും ഇല്ലേ നമ്മൾ എല്ലാരും ബോർഡിൽ ഉള്ളവർ അല്ലെ… ഇത്രയും കാലം നോക്കി നടത്തിയതും നമ്മൾ അല്ലെ എന്നിട്ടും…. 

ഇനിയും ഉണ്ട് ഒരുപാട്….”

അമർഷത്തോടെ ആദി അതും പറഞ്ഞു കയ്യിലെ  ഗ്ലാസ്സിൽ മുറുക്കെ പിടിച്ചു തന്റെ ദേഷ്യം തീർത്തു… ആ നിമിഷം അവന്റെ കണ്ണുകളിൽ പകയുടെ വെറുപ്പിന്റെ അഗ്നിയെരിയുകയായിരുന്നു…

 

“അതേ ഏട്ടൻ പറഞ്ഞതിൽ എന്താ തെറ്റ് …. ഈ വീട്ടിൽ വല്ല്യമുത്തശ്ശന്റെ മക്കൾക്കല്ലാതെ ബാക്കി ഉള്ളവർക്ക് എന്താവകാശാ ഉള്ളത് ഉള്ളതിനും ഇല്ലാത്തിനും എല്ലാം നമുക്ക് മാത്രം ആയിരുന്നില്ലേ കുറ്റം…. ഓരോ കാര്യത്തിനും അവരുടെ അനുവാദം വേണം… ഞങ്ങൾ എന്ത് ചെയ്താലും ചീത്തയും വഷക്കും മാത്രം … ബാക്കി ഉള്ളോർക്കോ….. ആ നേത്ര ഹും രാജകുമാരിയെ പോലെ അല്ലെ എല്ലാവരും കൊണ്ടു നടക്കുന്നെ…. അവൾ എന്തേലും ചെയ്‌താൽ ഒരാൾ അവളെ ശകാരിക്കാനോ വഷക്കു പറയാനോ നിൽക്കോ…? 

 മുത്തശ്ശനായി കൊടുത്ത അധികാരവും സ്ഥാനവും അല്ലെ അവൾകുളളൂ… അന്ന് ദേവി സ്ഥാനത്തിന് വേണ്ടി എന്നെയൊന്ന് പരിഗണിക്കാൻ മുത്തശ്ശന്ന്  തോന്നിയോ ..? ഇല്ല… തോന്നില്ല….. ദേവി സ്ഥാനം ഏറ്റെടുക്കൻ ഈ തറവാട്ടിലെ പെനസന്ധതി വേണം എന്ന് അല്ലെ ഉള്ളോ എന്നിട്ടും എന്ത്‌കൊണ്ട് ഒരു നോട്ടം കൊണ്ട് പോലും എനിക്ക് പരിഗണന തന്നില്ല….എന്താ അച്ഛാ നമ്മൾക്കുള്ള അതേ അവകാശം തന്നെ അല്ലെ അവർക്കും ഉള്ളോ…?

ഇനി അഭിയേട്ടൻ നേത്രയെ കൂടി കല്യാണം കഴിച്ചാ പിന്നെ പൂർത്തിയായി….”

ആദിയെ പിന്താങ്ങി ലച്ചുവും മുന്നോട്ട് വന്നു….

 

“മക്കളെ അത് വല്യച്ഛന് അതിനു ഉള്ള അധികാരം ഉള്ളത് കൊണ്ട് അല്ലെ….

എങ്ങനെയാ നമ്മൾ എതിർ വാക്ക് പറയാ…”

 

“എന്ത് എന്ത് അധികാരാ ഉള്ളത്…. പാര്യമ്പര്യമായി കിട്ടിയ ഈ സ്വത്തും മുത്തശ്ശന്റെ ജേഷ്ട്ടൻ എന്ന സ്ഥാനം വും അല്ലാതെ എന്താ ആ കെളവന് ഉള്ളത് ….. “

ആദി ദേഷ്യത്തോടെ പൊട്ടിതെറിച്ചു….

 

മറുപടി ഇല്ലാതെ മഹേന്ദ്രൻ ദയനീയതയോടെ സൗദാമിനിയെ നോക്കി….

65 Comments

  1. ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  2. Bro kure ayello…. Nxt part enn varum

  3. Evidra part ??

Comments are closed.