മഹേന്ദ്രൻ സംശയത്തോടെ മിനിയോട് സംസാരിച്ചുകൊണ്ട് ബെഡിൽ കിടക്കുന്ന ശങ്കരനെ ഒന്ന് നോക്കി…. ഇതെല്ലാം കേട്ടുകൊണ്ട് കിടക്കുന്ന ശങ്കരൻ സൗദാമിനിയെയും മഹേന്ദ്രനെയും നോക്കി തന്റെ കൊഴിയാറായ പല്ലുകൾ കാട്ടിയൊന്ന് ചിരിച്ചു…..
“ആഹാ അത് നന്നായി… നല്ലയാളെയാ മക്കളെ നോക്കാൻ ഏല്പിച്ചു പോയേ….”
ശങ്കകരനെ നോക്കി അടക്കിപിടിച്ചു പറഞ്ഞുകൊണ്ട് സൗദാമിനി പുച്ഛഭാവത്തോടെ ചിരിച്ചു ….
“എന്താ എന്താ ആദി നിന്റെ പ്രശനം….”.
ചെറിയൊരു നിശബ്ദതക്ക് ശേഷം മഹേന്ദ്രൻ ആദിയുടെ അരികിലേക്ക് എത്തി കസേരയിൽ ഇരുന്നു കൊണ്ട് ചോദിച്ചു….
“ഓ അച്ഛന് പിന്നെ ഒന്നും അറിയേണ്ടല്ലോ…..
മറക്കണ്ട കരാറ് ഒപ്പിടുമ്പോ കൂട്ടിന് അച്ഛൻ കൂടി ഉണ്ടായിരുന്നുന്ന്…. ഒന്നും രണ്ടും അല്ല
ഇരുനൂറ് കോടിയ എഴുതി വാങ്ങിയെ… അതും ഈ ഒറ്റ പ്രോജക്ട്ന് വേണ്ടി…..”
“അഹ് അതിന് നമ്മൾ മാത്രം അല്ലാലോ ശേഖരൻ കൂടി ഇല്ലേ പിന്നെ എന്താ….”
“ശേഖരന്റെ @$%&…. “
“ആദി നിന്റെ വല്യച്ഛൻ ആണ് മറക്കരുത്….”
“വല്യച്ഛൻ….. തൂഫ്…. അച്ഛാ അച്ഛൻ ഇനിയും പൊട്ടൻകളിക്കരുത് …. എന്തെങ്കിലും ഉണ്ടായ ആദ്യം മുങ്ങുന്നത് ഈ പറഞ്ഞ വല്യച്ഛൻ തന്നെ ആവും പിന്നെ അവസാനം കൂട്ടിന് ആ കെളവൻ കൂടി വന്നാ അയാൾ പൂ പോലെ രക്ഷപെടും….”
കയ്യിലിരുന്ന ഗ്ലാസ്സിലെ മദ്യം വായിലേക്ക് ഒഴിച്ച് ആദി അരിശത്തോടെ ഗ്ലാസ് ടേബിലേക്ക് അമർത്തി വെച്ചു…..
“മോനെ അതിപ്പോ ഇത് ഇങ്ങനെ വരുമെന്ന് ഞാനും വിചാരിച്ചില്ലാലോ…. നമ്മുക്ക് എന്തെങ്കിലും വഴി നോക്കാനെ….”
“ചെ… അച്ഛനിത് എങ്ങനെ പറയാൻ പറ്റുന്നു…. നമ്മുടെ കൈവള്ളയിൽ നിന്നും അല്ലെ ആ സ്ഥലം പോയേ…. ഒന്നും ഇല്ലേൽ നമ്മൾ തന്നെ എഴുതി കൊടുത്ത സ്ഥലം അല്ലെ അതിലാ കീടങ്ങളുടെ അഭിപ്രായം ചോദിക്കേണ്ട കാര്യം എന്താ….? ഇതിപ്പോ ആ നായ്യക്കളുടെ മുന്നിൽ പോലും നാണം കെട്ടു….”
“അത് …. അത് …. മോനെ ആദി ദേവച്ഛന്റെ തീരുമാനമാവുമ്പോ നമ്മൾ എങ്ങനെയാ…..”
“അതേ അത് തന്നെയാ പ്രശനം…. എല്ലാത്തിനും കാരണം അയാളാ… എന്തിനും ഏതിനും തീരുമാനം അയാളുടെ മാത്രം…. എന്താ നമ്മുക്ക് ഇവിടെ അഭിപ്രായമൊന്നും ഇല്ലേ….. “
“മോനെ അത്…..
???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Bro kure ayello…. Nxt part enn varum
Evidra part ??