?അഭിമന്യു? 6 [Teetotaller] 319

മദ്യത്തിന് ഒപ്പം വച്ചിരുന്ന മിച്ചർ പത്രത്തിൽ നിന്നും കടല പറുക്കി തിന്നുന്നതിനിടയിൽ അവനെ നോക്കിക്കൊണ്ട് ആദിലക്ഷ്മി പറഞ്ഞു….

 

“ലച്ചു വേണ്ട വെറുതെ വല്യവായയിലുള്ള വർത്താനം വേണ്ട…. മനുഷ്യൻ അല്ലെങ്കിലേ ഇവിടെ അടിമുടി പൊളിഞ്ഞു നിൽക്കാ…”

 

“ഓ ആരോടെലും ഉള്ള ദേഷ്യം എന്നോട് തീർക്ക്….”

 

“ഡി വെറുതെ ഇരുന്നു ചൊറിഞ്ഞു എന്റെ കയ്യിന് വാങ്ങിക്കൂട്ടണ്ടെങ്കിൽ അപ്രതാങ്ങാനും പൊക്കോ നീ….”

ദേഷ്യം കടിച്ചു പിടിച്ചു ആദി അവൾക്ക് നേരെ മുരണ്ടു…..

 

“ഓ എന്റെ കയ്യപ്പോ മാങ്ങാ പറിക്കാൻ പോവല്ലേ… ഹും…”

അവനെ ഒട്ടും കൂസാതെ തന്നെ അവൾ മറുപടി പറഞ്ഞു….

 

“ഡി പന്ന നാ@#$#$%& മോളെ …നിന്നോട് പറഞ്ഞാ നിനക്ക് മനസിലാവില്ലേ…..”

ദേഷ്യത്തോടെ കസേരയിൽ നിന്നും ചാടി എഴുന്നേറ്റു ആദി അവൾക്ക് നേരെ പൊട്ടിത്തെറിച്ചു…..

 

“നിർത്തടാ ഒക്കെ …. എന്റെ പൊന്നു ദൈവമേ ഇങ്ങനെ രണ്ടു നാശങ്ങളെയാലോ എന്റെ വയറ്റിൽ കുരുത്തത്…. “

റൂമിലേക്ക് കയറി വന്ന സൗദാമിനി കയ്യിലെ പ്ലേറ്റ് ടേബിളിലേക്ക് വെച്ചു ആദിയെ വലിച്ചു മാറ്റി കൊണ്ട് ഒച്ചയെടുത്തു….

 

“ആദി നിന്റെ വർത്താനം അങ്ങു അടുക്കള വരെ കേൾക്കാലോ…. ന്താ നിന്റെ ഭാവം ആരേലും ഇത് കേട്ട് ഇങ്ങോട്ടെങ്ങാനും കേറി വന്നാ ന്റെ ദേവി ആലോചിക്കാൻ കൂടി വയ്യ….”

 

” ഓ ഇനി ‘അമ്മ കൂടി എന്റെ തലയിൽ കേറ്…. ഈ പുന്നാര മോളോട് ഞാനാദ്യമേ പറഞ്ഞതാ വെറുതെ ഇരുന്നു ചൊറിയാൻ വരണ്ടെന്ന്…. പിന്നെ വാങ്ങിച്ചിട്ടെ പോവോ പറഞ്ഞാ ഞാൻ എന്താ ചെയ്യാ….”

 

“അതിന് ഞാനൊന്നും പറഞ്ഞില്ല അമ്മേ ഈ ഏട്ടൻ വെറുതെയെന്റെ മെക്കട്ട് കേറാ…”

 

“ആടി അതേ ഞാൻ വെറുതെ കേറിയതാ എന്തേ ഇനിയും കേറും കാണണോ നിനക്കു….”

ആദി വീണ്ടും അവൾക്ക് നേരെ തിരിഞ്ഞു…

 

“എന്റെ ദേവി ഇണ സ്നേഹമില്ലാത്ത  ചെകുത്താമാര്…. രണ്ടും കൂടി തമ്മിൽ തല്ലി ചാവ്…. അല്ല എവിടെ നിങ്ങടെ അച്ഛൻ എന്നു പറയുന്ന മനുഷ്യൻ….?”

 

“ആഹ് എന്റെ ചെവി….. എന്റെ പൊന്നു മിനി നീ ഇങ്ങനെ വായിട്ടലക്കല്ലേ…. “

ബാത്റൂമിൽൽ നിന്നും ഇറങ്ങി  വാതിൽ അടിച്ചു തോർത്തിൽ മുഖം തുടച്ചു കൊണ്ട്‌

മഹേന്ദ്രൻ അനിഷ്ട്ടതോടെ പറഞ്ഞു….

 

“ഈ വെളിവില്ലാത്ത രണ്ടെണ്ണത്തെ ഇവിടെ ഒറ്റക്കിട്ടിട്ട് നിങ്ങൾ അതിന്റെ അകത്തു എന്നാ എടുക്കുവാ….. “

 

“നിന്റെ അമ്മേടെ അടിയാധാരം നോക്കുവാർന്നു അല്ല പിന്നെ  …. കക്കൂസിനകത്ത് എന്തിനാടി പോവുന്നെ……

അല്ല  നീ ന്താ പറഞ്ഞേ ഒറ്റക്കോ ഞാൻ അച്ഛനോട് ഒന്ന് നോക്കാൻ പറഞ്ഞിട്ടാലോ ഞാൻ പോയേ….”

65 Comments

  1. ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  2. Bro kure ayello…. Nxt part enn varum

  3. Evidra part ??

Comments are closed.