അങ്ങനെ ഉള്ളപ്പോ ഇത് നടക്കോ…
പിന്നെ എന്തേലും ഒരു ഒഴിവ് ഉള്ളത് ഇന്ദ്രപ്രസ്ഥം തറവാട്ടിൽ ഉള്ളവർക്ക് മാത്രമാ…. സ്വന്തം തറവാട് മുതൽ തന്നെ അടിച്ചു മാറ്റിയിട്ട് അവർക്ക് എന്ത് കിട്ടാനാ…”
“അപ്പൊ നാട്ട്യാർകാരാണ് പുറത്തിറങ്ങുന്നത് എങ്കിൽ…?'”
“കറുവ്യർമാർ അങ്ങനെ ആരുടെയും മുന്നിൽ ചെന്ന് പെടാറില്ലന്നെ….. ഇനി പെട്ടാൽ തന്നെ അതിന് എന്തെങ്കിലും കാരണം കാണും…. പിന്നെ ഈ ഇരുട്ട് എന്ന് പറയുന്നത് അവർക്ക് ഒരു മുതൽക്കൂട്ടാ അപ്പൊ പിന്നെ അത് അറിയാവുന്ന ഈ നാട്യാർകാര് നോക്കിയും കണ്ടും തന്നെയെ പുറത്തിറങ്ങുള്ളു…. പിന്നെയും എന്തൊക്കെയോ ഇവർക്കിടയിൽ ഉണ്ട് …..
എന്തായാലും ഇരുട്ടും മുന്നേ ഇന്ദ്രപ്രസ്ഥം അതിർത്തിയിൽ എത്തണം….”
“മ്മ് എന്തായാലും ഈ കേസ് എന്റെ കയ്യിൽ അല്ലെ ഇനി ബാക്കി ഞാൻ തന്നെ നോക്കാം…. “
“പിന്നെ സാറേ മഹി സാറിനെ നന്നായി തന്നെ ഒന്ന് കണ്ടേക്കാം മഹിസാർ വിചാരിച്ച ഇവിടെ പലതും നടക്കും പലതും…..
ഒരു പ്രത്യേക ഭാവത്തിൽ സേവ്യർ “സാജനെയൊന്ന് നോക്കിക്കൊണ്ട് പറഞ്ഞു..
തന്റെ മീശ പിരിച്ചുകൊണ്ട് സാജൻ മനസിൽ എന്തൊക്കെയോ ഉറപ്പിചിരുന്നു…. ആ ചിന്തൾക്കുളിലെ ചരടിന്റെ ഒരറ്റം അങ്ങു ദൂരെ നിന്നും ഒരാൾ നിയന്ത്രിച്ചു കൊണ്ടിരുന്നു….
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
” ചെ പത്ത് ഇരുനൂറ് കോടിയുടെ പ്രോജക്റ്റാ അവനും ആ കെളവനും കൂടി വെള്ളത്തിൽ വരച്ച വര പോലെ ആക്കിയത്…. തൂഫ്…”
നിയന്ത്രിക്കാൻ കഴിയാത്ത അരിശത്തോടെ
ടേബിളിൽ നിന്നും ഒഴിച്ചു വച്ചിരിക്കുന്ന ഗ്ലാസ്സിലെ മദ്യം ഒറ്റവലിക്ക് അകത്താക്കികൊണ്ട് കസേരയിൽ ആഞ്ഞിരുന്നു….
“എന്റെ ഏട്ടാ ഇങ്ങനെ കുടിച്ചാ കൂമ്പ് വാടി പോവുമേ….”
???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Bro kure ayello…. Nxt part enn varum
Evidra part ??