“ഇല്ല മനുവേട്ട…. നിങ്ങളുടെ ജീവിതത്തിലെക്ക് ഇനിയൊരു തിരിച്ചുവരവ് ഈ നേത്രക്ക് ഇല്ല…. “
വാശിയോടെ മനസിൽ പറഞ്ഞുകൊണ്ട് നേത്ര തന്റെ കണ്ണുകൾ അമർത്തി തുടച്ചു….
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
തിരിച്ചുള്ള യാത്രയിൽ സാജൻ അപ്പോഴും മഹാദേവന്റെ വാക്കുകളിൽ തന്നെ ബന്ധിക്കപ്പെട്ടുകിടക്കുകയായിരുന്നു….. ആ കണ്ണുകൾ ഇപ്പോഴും അയാളെ ഭയപ്പെടുത്തികൊണ്ടിരുന്നു…..
“സാജൻ സാറേ സാർ എന്നതാ ആലോജിക്കുന്നെ…. ആ കേസിനെ കുറിച്ചാണോ….”
“എ… ആ അതേ അതേ….. “
ചിന്തയിലാഴ്ന്ന സാജൻ പെട്ടെന്ന് തന്നെ തിരിച്ചു വന്നു…..
” ഹാ അതൊരു പുകിലു പിടിച്ച കേസ് ആണെന്നെ…. മൂന്ന് തവണയായി നടന്ന കവർച്ചയിൽ കോടികൾ വിലവരുന്ന സാധനങ്ങളാ ഇന്ദ്രപ്രസ്ഥത്തിൽ നിന്നും നഷ്ടപ്പെട്ടത്….. ആദ്യ രണ്ടു തവണയും കവർച്ച നടന്നത് ഇന്ദ്രപ്രസ്ഥം തറവാട്ടുകാരുടെ നിലവറിലാ… നിലവറ എന്നു പറയുമ്പോ ഇപ്പൊ പോയ സ്ഥലത്തെ അല്ലാ ഈ ഇന്ദ്രപ്രസ്ഥക്കാരുടെ രേഖകളെല്ലാം സൂക്ഷിക്കുന്ന ഒരു ഗ്രന്ഥാലയമുണ്ട് കറുവൻ മലക്ക് അടുത്ത്…..
പിന്നെ ഇപ്രാവിശ്യം ദേവി ക്ഷേത്രത്തിൽ നിന്നും പ്രതിഷ്ഠയായ ദേവിയുടെ പഞ്ചലോഹ തിടമ്പ്…
എല്ലാം കൂടി കോടികൾ വരുമെന്നാ കണക്ക്…. ബ്ലാക്കിൽ ആണേൽ പൂജ്യത്തിന്റെ എണ്ണം പിന്നെയും കൂടും ചെയ്യും …..
രണ്ടു വർഷം ഇതിന്റെ പിന്നാലെ നടന്നു no രക്ഷ ഒരു തുമ്പു പോലും കിട്ടിയില്ല….”
“ഇതിലിപ്പോ എന്താടോ ഇത്ര മാത്രം അതിശയപ്പെടാൻ…..”
സംശയത്തോടെ സാജൻ സേവ്യറെ നോക്കി
“എന്റെ സാറേ ഒന്നാമത്തെ കാര്യം കവർച്ച നടന്നത്തൊക്കെ ഇന്ദ്രപ്രസ്ഥത്തുനിന്നാ….
ഇവിടെ ഇത്രേം കാലമായി പുറത്തു നിന്നും ഉത്സവത്തിന്നല്ലാതെ ഓരാള്പോലും ഇങ്ങോട്ട് വരാൻ വേണ്ടി മടിക്കും അങ്ങനെ ഉള്ളപ്പോ ഇത് നടക്കോ…..
പിന്നെത്തെ കാര്യം ഇതെല്ലാം നടന്നത് രാത്രിയാ അതാണ് ഏറ്റവും കൂടുതൽ എന്നെ വലച്ചത് …..”
“അത് എന്താ….”
“എന്റെ സാറേ ഈ ഇന്ദ്രപ്രസ്ഥത്തെ രാത്രി എന്നു വെച്ചാ കറുവ്യർമാരുടെ പകലെന്നാ അർത്ഥം …. ഇന്ദ്രപ്രസ്ഥത്തിലെ രാത്രി അത് കറുവ്യർമാർക്ക് അവകാശപെട്ടതാ … സൂര്യൻ അസ്തമിച്ചാ ഇവര് കറുവൻമലയിറങ്ങും പിന്നെ ഇന്ദ്രപ്രസ്ഥം മുഴുവൻ ഇവരുടെ തേർവാഴ്ചയാ…. ആ നേരം പുറത്തു നിന്നും ആരേലും ഈ നാട്ടിൽ കാലുകുത്തിയ അവര് അടുത്ത പുലർകാലം കാണില്ല എന്നത് അച്ചട്ടാ….
???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Bro kure ayello…. Nxt part enn varum
Evidra part ??