?അഭിമന്യു? 6 [Teetotaller] 319

പിന്നെയും നേത്ര അവനെ നോക്കി പലതും പിറുപിറുത്തുകൊണ്ടിരുന്നു….

മനു ഒന്ന് നിന്നു ഒരു നിമിഷം അവളെ തന്നെ നോക്കി…. ആ മുഖത്തെ ഭാവം ഇന്ന് തനിക്ക് വായിച്ചെടുക്കാൻ കഴിയുന്നില്ലെന്ന് അവൻ വേദനയോടെ ഓർത്തു…. എന്തെന്നില്ലാത്ത വെറുപ്പാണ് അവൾ തന്നോട്‌ കാണിക്കുന്നത് ……

എന്തിനോടൊക്കെയോ ഉള്ള പരിഭവം..…

മനു പതിയെ അവൾക്ക് അരികിലേക്ക് നടന്നു ….

 

“ദേഷ്യം തോന്നാനും വെറുപ്പ് തോന്നാനും വേണ്ടിയാണ് എന്റെ അമ്മുട്ടി ഇങ്ങനെ കഷ്ടപ്പെടുന്നതെങ്കിൽ അത് വേണ്ട…. ഈ ജന്മം നിന്നോട് അത് തോന്നില്ലെന്ന് എന്നെക്കാൾ നന്നായി നിനക്ക് തന്നെ അറിയാലോ അമ്മുട്ടി…..”

 വലിയ ഭാവവെത്യാസമില്ലാതെ മനു അതും പറഞ്ഞു നേത്രയുടെ തോളിൽ കിടന്നു വിങ്ങി കരയുന്ന കേശുവിനെ എടുക്കാൻ ആയി അവൾക്കരിലേക്ക് ആഞ്ഞു….

 

പെട്ടെന്നൊരു നിമിഷം അവനെ തൊട്ടടുത്തു കണ്ട നേത്രയൊന്ന് ഞെട്ടി കേശുവിനെ മുറുകെ പിടിച്ചു ജാലകത്തിന് അരികിലേക്ക് ചേർന്നു….

അവന്റെ ചുടു നിശ്വാസം അവളുടെ തോളിൽ പതിഞ്ഞതും നേത്രയൊന്ന് പിടിഞ്ഞു പോയി…. 

കേശുവിനെ നേത്രയിൽ നിന്നും വലിച്ചെടുത്ത നേരം അറിയാതെന്ന പോലെ മനുവിന്റെ പിൻ കൈതലം നേത്രയുടെ നിറമാറിന്റെ വശങ്ങളിൽ അമർന്നു…..

ഒരു നിമിഷം നേത്ര ശ്വാസംവിടാൻ പോലും മറന്നു പോയി…. കണ്ണുകൾ തള്ളി പുറത്തേക്ക് വന്നു നെറ്റിയിൽ വിയർപ്പു പൊടിഞ്ഞു……. 

 

“പിന്നെ എനിക്ക് ആണ്ണത്തം ഉണ്ടോ ഇല്ലേ എന്ന് എന്നെക്കാൾ നന്നായി ന്റെ അമ്മുട്ടിക്ക് തന്നെ നന്നായി അറിയാലോ….. “

നേത്രയുടെ കാതിൽ ചുണ്ടുരസി കൊണ്ട് ഞൊടിയിടയിൽ അതും പറഞ്ഞു മനു കേശുവിനെ എടുത്തു കൊണ്ട് അകത്തേക്ക് നടന്നു….. ആ നിമിഷം അവന്റെ ചുണ്ടിലൊരു കുസൃതി ചിരി ഒളിഞ്ഞിരുന്നു…..

 

അവന്റെ നിശ്വാസം തന്റെ കാതിൽ പതിഞ്ഞതും ഒന്നനങ്ങാൻ പോലും കഴിയാതെ നേത്ര കണ്ണുകൾ ഇറക്കി അടച്ചിരുന്നു….

…… അവന്റെ സാമിപ്യം തന്റെ ശാരീരത്തിൽ ഇപ്പോഴും തുടരുന്ന ആ കൈതലത്തിന്റെ ഇളം ചൂട് അവൾ നിർമിച്ചു വച്ചിരുന്ന ദേഷ്യത്തിന്റെ പരിഭവത്തിന്റെ ആ ബന്ധനത്തിന്റെ കെട്ടുപാടുകൾ തകർത്തിരുന്നു…… നിസ്സഹായയായി ആ ജാലകത്തിൽ ചാരി അവൾ നിന്നു……. എന്നാൽ ആ നിമിഷം തന്റെ കൺ മുന്നിലൂടെ കടന്നു പോയ ചില ഓർമ്മകളുടെ ശേഷിപ്പ് പതിയെ അവളുടെ മിഴികളിൽ നിന്നും ഒഴുകി യിറങ്ങി…..

65 Comments

  1. ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  2. Bro kure ayello…. Nxt part enn varum

  3. Evidra part ??

Comments are closed.