?അഭിമന്യു? 6 [Teetotaller] 319

 

“എന്റെ ലച്ചു മോളെ നീ ഇങ്ങനെ പിണങ്ങാതെന്നെ അമ്മുട്ടി ദേവി ആവേണ്ട കൊച്ചല്ലേ കൊറേ ദോഷം കാണും അപ്പോ നമ്മള് വേണ്ടേ അമ്മുട്ടിനെ പൊന്നു പോലെ നോക്കാൻ….”

മുഖം വീർപ്പിച്ചിരിക്കുന്ന ലച്ചുവിന്റെ കവിളിൽ താലോടികൊണ്ട് ഭാമ പറഞ്ഞു

 

“മ്മ് അതേ…. “

പിന്നെയൊന്നും പറയാതെ ലച്ചു അവിടേ നിന്നും എഴുന്നേറ്റ് ഉള്ളിലേക്ക് നടന്നു…

 

“എന്റെ കൊച്ചിന് കുശുമ്പ് തീരെ ഇല്ലാലെ അമ്മേ… *

ലച്ചുവിന്റെ പോക്ക് കണ്ട് ചിരിയോടെ മനു  പറഞ്ഞു….. എന്നാൽ ആ നിമിഷങ്ങളിൽ ലച്ചുവിന്റെ ഉള്ളിൽ പുകഞ്ഞു കൊണ്ടിരുന്ന അഗ്നിയുടെ ജ്വാലകൾ ആരും തന്നെ അറിഞ്ഞിരുന്നില്ല…..

 

“ലച്ചു ഡി ഞാനും വരുന്നു….”

ലച്ചുനെ വിളിച്ചു കൊണ്ട് മനുവും അവിടെ നിന്നും ഉള്ളിലേക്ക് നടന്നു…..

അസ്വസ്ഥതമായിരുന്നു മനുവിന്റെ മനസ്…. 

മുത്തശ്ശൻ വരണ്ട എന്ന് പറഞ്ഞതും ഇന്നത്തെ പ്രശനങ്ങളും പലതും മനുവിന്റെ മനസിനെ അസ്വസ്ഥമാക്കി കൊണ്ടിരുന്നു….

ഈ രാത്രി അതും ഇന്ദ്രപ്രസ്ഥത്തിന്റ അതിർത്തിയിലുള്ള കലാക്ഷേത്രത്തിലേക്ക് ഉള്ള യാത്ര എന്തോകൊണ്ടോ അവനുളിൽ ഭയത്തിന്റെ നാമ്പുകൾ തീർത്തു….. പതിയെ അവനും ഹാളിനുള്ളിലേക്ക് നടന്നു…..

 

“യോദ്ധാവിന്റെ പേരുമാത്രം പോര ധൈര്യം കൂടി വേണം അല്ലാതെ ഇത് ഒരുമാതിരി ആണുങ്ങളെ പറയിക്കാൻ….. മുത്തശ്ശന് പിന്നെ നെല്ലെതാ പതിരെതാ അറിയുന്നോണ്ട് കൊഴപ്പമില്ല….”

 

ജലകത്തിനടുത്തേക്ക് എത്തിയ മനു കേൾക്കെ നേത്ര ദൂരേക്ക് നോക്കി കൊണ്ടു പറഞ്ഞു….

 

“അല്ലേലും ഇതൊന്നും ആരും പറഞ്ഞു കിട്ടേണ്ടത് അല്ലാലോ ….. രക്തത്തിൽ തന്നെ വേണം ജന്മഗുണം എന്ന് വേണേൽ പറയാം…. “

65 Comments

  1. ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  2. Bro kure ayello…. Nxt part enn varum

  3. Evidra part ??

Comments are closed.