എല്ലാവരെയും അഭിസംബോധന ചെയ്തു മഹാദേവൻ യോഗം അവസാനിപ്പിച്ചു……
പതിയെ കരയോഗത്തിന് വന്നവർ കളപുരയിൽ നിന്നും തിരിച്ചു പോയി…..
“മനു അവിടെ നിന്നെ…..”
“ഹാ ന്താ ന്മുത്തശ്ശാ….”
“ഇന്ന് വരുംവഴി എന്താ ഉണ്ടായേ…. ആരാ അവര് എന്ന് അറിഞ്ഞോ….”
ഗൗരവത്തോടെ മഹാദേവൻ അവനെ നോക്കി
അത്രയും നേരം ചിരികളിയോടെ നിന്ന അഭിമന്യുന്റെ ഭാവം പെട്ടെന്ന് തന്നെ മാറി….
അവൻ ഒന്ന് ചുറ്റും നോക്കി….. മഹേന്ദ്രനും ആദിയും സൂര്യയും കാർത്തിയുമെല്ലാം കരയോഗത്തിനു വന്നവരോടും എസ്ഐ സേവ്യർനോടും സാജനോടുമെല്ലാം സംസാരിക്കുകയായിരുന്നു…..
“മുത്തശ്ശൻ പറഞ്ഞത് തന്നെ കറുവ്യർ കൂട്ടങ്ങൾ….
മനു മഹാദേവനെ നോക്കി പറഞ്ഞു….
“മ്മ് അപ്പൊ വിചാരിച്ച പോലെ തന്നെ അവർ അവളുടെ പുറക്കെ തന്നെ ഉണ്ടല്ലേ…. അല്ല നീ അമ്മുനോട് ഒന്നും പറഞ്ഞില്ലലോ….”
“ഏയ് …. ഇല്ല ഇല്ല….”
” നീ എന്നാ രാത്രി ആവുമ്പോ മുറിയിലേക്ക് പോരെ ബാക്കി അവിടെ വെച്ചു സംസാരിക്കാം….”
ആ സംഭാഷണം അവിടെ വെച്ചു നിർത്തി മഹാദേവൻ തന്റെ അടുത്തു നിന്നിരുന്ന രാമനു നേരെ തിരിഞ്ഞു…
“രാമാ നീ വണ്ടിയെടുക്ക് കലാക്ഷേത്രത്തിൽ എന്തോ പ്രശനം ഉണ്ടെന്ന് ശേഖരൻ വിളിച്ചു പറഞ്ഞിരുന്നു…..”
” ഞാൻ വരണോ മുത്തശ്ശാ…… “
അത് കേട്ടതും മനു പ്രതീക്ഷയോടെ നോക്കി
“വേണ്ട….!
നീ വേഗം വീട്ടിലേക്ക് ചെല്ല്യ…”
ഒന്നാലോജിക്കാതെ തന്നെ മഹാദേവൻ മറുപടി പറഞ്ഞുകൊണ്ട് അപ്പോൾ തന്നെ അവിടെ നിന്നും നേരെ മഹാദേവൻ കാർത്തിയെ കൈനീട്ടി വിളിച്ചു…..
“കാർത്തി , കണ്ണാ എന്റെ കൂടെ പോന്നോളൂ…..”
മഹാദേവൻ ഗൗരവത്തോടെ പറഞ്ഞു….
” ദേവൻ സാറേ ഒരു മിനിറ്റ്…. ഞാനാ സേവ്യർ…..”
???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Bro kure ayello…. Nxt part enn varum
Evidra part ??