“റൂമിൽ പിണങ്ങി കിടക്കിണ്ട് ……”
“ഇന്നിപ്പോ ന്തിനാ …… പെണ്ണ് വീണ്ടും തുടങ്ങിയ….”
“ഇന്ന് മനുവാ അവളെ കോളേജിൽ ആക്കിയെ അതിന്റെ ദേഷ്യാ ….. ഈ പിള്ളേരുടെ ഇടയിൽ കിടന്ന് ജീവൻ പോയി തുടങ്ങി…..”
“ന്തിനാ അമ്മേ അവൾക്ക് ഇഷ്ട്ടം ഇല്ലച്ചാ അവന്റെ ഒപ്പം വിടണെ… ഇവിടെ ന്താ വേറെ ആരും ഇല്ലാത്തതാ…..”
അനിഷ്ട്ടതോടെ കാർത്തി മായയെ നോക്കി
“നീ ഇത് എന്നോട് ന്തിനാ കാർത്തി പറയുന്നേ അച്ഛൻ പറഞ്ഞാ പിന്നെ കേൾക്കാതിരിക്കാൻ പറ്റോ….
പിന്നെ അവര് തമ്മിൽ ചെറിയ സൗന്ദര്യ പിണക്കം അല്ലെ ഉള്ളോ…..”
“മ്മ്……”
കാർത്തി ചായ കുടിച്ചു എഴുന്നേറ്റ് പുറത്തേക്ക് നടന്നു….
“നീ എവിടേക്കാടാ…. കളപുരേക്ക് ആണോ….”
“ആ കരയോഗം കഴിഞ്ഞോ നോക്കണം….. ഇന്ദ്രൻ കൂടി ഇല്ലാത്തത് അല്ലെ മുത്തശ്ശന്റെ അടുത്തേക്ക് പോണം…..”
“മായെ ഞാൻ ഇവനെ കൊണ്ടു പോയി കിടത്തട്ടെ…. ചെറുക്കാൻ ഉറങ്ങിതുടങ്ങി…..”
” മ്മ് ഇന്ദ്രനും ദിവ്യയും ഇന്ന് വരോ വസൂ….”
” Meeting കഴിഞ്ഞു ഇറങ്ങി എന്നാ കേട്ടെ … പുലർച്ചയോടെ എത്തും….”
അതും പറഞ്ഞു വസുന്ധര റൂമിലേക്കും മായ അടുക്കളയിലേക്കും നടന്നു…..
- ●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●
” അപ്പൊ ബാക്കി കാര്യങ്ങൾ ദയാനന്തൻ വന്ന് തീരുമാനിക്കും…. അത് മ്മക്ക് അടുത്ത ആഴ്ചക്ക് വെക്കാം…. എന്താ അങ്ങനെ അവല്ലേ….”
മഹാദേവൻ തന്റെ മുന്നിൽ ഇരിക്കുന്ന പ്രമാണിമാരെയും ജാതി പ്രമുഖൻ മാരെയും നോക്കി ചോദിച്ചു….
???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Bro kure ayello…. Nxt part enn varum
Evidra part ??