?എന്റെ രാക്ഷസി?(?Psycho Girl?) 2 698

അവരുടെ ചോദ്യത്തിന് ഒറ്റ വാക്കിൽ തന്നെ അവൻ മറുപടി കൊടുത്തു.

 

പിന്നീട് കോഫി കുടിച്ചതിനു ശേഷം വീണ്ടും അവൻ ഭൂതകാലം പറയാൻ തുടങ്ങി

 

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

അന്ന് രാത്രി കൊട്ടാരത്തിലെ എല്ലാവർക്കും ഒപ്പം ഇരുന്ന് തന്നെയാണ് പാറുവും ധന്യയും ഭക്ഷണം കഴിച്ചത്, ധന്യ അനാഥ ആണെന്ന് അറിഞ്ഞതും കൊട്ടാരത്തിലെ എല്ലാവർക്കും അവളോട് ഒരു പ്രത്യേക വാത്സല്യം തോന്നി, ഒരിക്കലും ഒരു സഹതാപത്തോടെ ഉള്ള നോട്ടം പോലും അവളുടെ നേരെ നീണ്ടിരുന്നില്ല.

 

ഭക്ഷണ സമയത്ത് ദേവിന്റെ നോട്ടം തന്റെ നേരെ നീളുന്നത് പാറു അറിഞ്ഞിരുന്നു, അവൾക്ക് അവന്റെ മുഖത്ത് നോക്കാൻ എന്തോ നാണം തോന്നി, അതിനാൽ അവൾ മുഖം താഴ്ത്തി ഇരുന്നു.

 

എന്നാൽ ഇതെല്ലാം ശ്രദ്ധിച്ച ദേവിന് അവളുടെ മുഖഭാവത്തോട് അടങ്ങാത്ത പ്രണയവും വാത്സല്യവും തോന്നി.

 

ഇവരുടെ ഈ കളിയെല്ലാം മൂന്നാമതൊരാൾ കൂടി കാണുന്നുണ്ടായിരുന്നു, അയാൾ മനസ്സാൽ ഇവർ ഒന്നുച്ചേർന്നെങ്കിൽ എന്ന് ആശിച്ചു.

 

എന്നാൽ ഇതേ സമയം ധന്യയുടെ നേരെ നീളുന്ന

മേനകയുടെ ചേട്ടൻ മോഹന്റെ നോട്ടം അവൾക്ക് ആരോചാകരമായി തോന്നി, അവന്റെ കണ്ണിൽ കാണുന്ന പ്രണയഭാവം അവളുടെ മനസ്സിനെ വിഷമിപ്പിച്ചു.

 

പിറ്റേന്ന് ഉത്സവം തുടങ്ങുന്നതിനാൽ പെട്ടന്ന് തന്നെ ഭക്ഷണശേഷം എല്ലാവരും ഉറങ്ങുവാനായി അവരവരുടെ മുറികളിലേക്ക് പോയി.

 

ഗംഗയും പാറുവും ധന്യയും ഒരു മുറിയിൽ ആയതിനാൽ അവർ ഒരുമിച്ച് തന്നെ പോയി.

 

മുറിയിലെത്തിയതും കതക് അടച്ച ശേഷം ഗംഗ പാറുവിനെ പിടിച്ചു വെച്ചു.

 

“എന്താടി കാണിക്കുന്നേ കൈയിൽ നിന്ന് വിടെടി.

 

ഗംഗ പിടിച്ചുവെച്ചതും പാറു കുതറികൊണ്ട് പറഞ്ഞു.

 

“ധന്യ ഒന്നും മനസ്സിലാവാതെ രണ്ടുപേരെയും നോക്കി നിന്നു.

 

“മോളെ പാറു എന്തായാലും നിന്റെ ചേട്ടൻ എന്നെ വേളികഴിക്കും അപ്പൊ പിന്നെ നീ എന്റെ ചേട്ടന്റെ വേളി ആവുന്നതിനെ കുറിച്ച് നിന്റെ അഭിപ്രായം എന്താ.

 

പാറുവിനെ നോക്കി ഒരു കുറുമ്പോടേ ഗംഗ ചോദിച്ചു.

47 Comments

  1. Bro
    Ithinte next part undo. Enthenkilum oru updation tharan kazhiyumo???

  2. കാർത്തിക

    മച്ചോ എന്ന next part….. waiting for you bro,???????

  3. ബാക്കി എപ്പോ വരും സഹോ ഒന്ന് പറയു

  4. Next part eppol varum enn oru updation tharan kazhiyumo??

    Still waiting bro??

  5. കാർത്തിക

    Machoo oru updation തരണേ…… ബാക്കി എന്ന് വരും എന്ന് അറിയനാ…..ടൂ much excited….

    1. Next part enne varum enne parayaamoo
      Please

  6. Next part enna bro kore days aayille…?

  7. Bro.. Next Part കട്ട waiting… ? ? ?

  8. ബാക്കി എന്നാണ് വരുന്നത്

  9. ഗംഭീരം. Bro pinne songs malayalathil ആക്കാവോ അല്ലെങ്കില് ലിങ്ക് ഇട്ടാലും മതി ?. പാസ്റ്റ് nthayalum poli ആയിരിക്കുന്നു ?. Kathirikkunnu

  10. Bro enthayi

    1. ബാക്കി എന്തായി വരുമോ

  11. Next part epoya varunnathh

  12. Nxt part പോസ്റ്റ്‌

  13. കൊള്ളാം നന്നായിട്ടുണ്ട്

    പാട്ട് ഫുൾ എഴുതണ്ട link കൊടുത്താൽ മതി

    അല്ലെങ്കിൽ തുടക്കാതെ 4 വരി എഴുതി നിർത്തിയാൽ മതി

    Nxt വേഗം പോസ്റ്റ്‌

  14. Next part eppo verum??

Comments are closed.