ഒരുനാൾ വരും [ചാർളി] 116

Views : 3071

ഒരുനാൾ വരും

Author :ചാർളി

 

ഞാൻ ഒരു expert എഴുത്തുകാരൻ ഒന്നുമല്ല അതിനാൽ തന്നെ കൊഴപ്പങ്ങളും തെറ്റുകളും കാണാം ചിലപ്പോൾ ഇതൊരു കഥ എന്ന ലെവലിൽ എത്തി ഇല്ലെന്ന് പോലും ചിലർക്കെങ്കിലും തോന്നാം എന്നാൽ ഞാൻ ഈ ഒരു ചെറുകഥയെ എന്റെ ഈ ഒരു നിമിഷത്തെ ചിന്ത എന്ന് വിശേഷിപ്പിക്കുന്നു പിന്നെ ഈ കഥ തികച്ചും സാങ്കല്പികം മാത്രം പ്രണയം എന്ന പാനിയം ഇത് വരെ രുചിച്ചിട്ടില്ലാത്ത ഞാൻ ആ പാനിയത്തെ കുറിച്ച് പറയുന്നു എന്താകുമോ എന്തോ എന്തായാലും തുടങ്ങാം

ഒരു നാൾ വരും 

ഡാ ഞാൻ ഇന്നലെ ഒരു പെണ്ണിനെ കണ്ടടാ അവൾ എന്നോട് സംസാരിക്കുകയും ചെയ്തു കാണാനും സംസാരവും ഒക്കെ കൊള്ളാം പക്ഷെ മുഖം മാത്രം കണ്ടില്ല സൂര്യ ശ്രീയോട് പറഞ്ഞു
ഇതേ സമയം പബ്ജിയിൽ മുഴുകി ഇരിക്കുകയായിരുന്നു നമ്മുടെ ശ്രീ എന്ന ശ്രീഹരി
സാദാരണ പബ്ജി കളിക്കുന്നതിന്റെ ഇടയിൽ  ആന കുത്താൻ വരുന്നു എന്ന് പറഞ്ഞാൽ പോലും no entry board വച്ചു വാതിൽ അടക്കാൻ പറയുന്ന മുതലാ ഇപ്പൊ ഞാൻ ഏതോ ഒരു പെണ്ണിനെ കുറിച്ച് പറഞ്ഞപ്പോഴേക്കും എന്നെ കൂടാതെ നീ കറങ്ങാൻ പോയല്ലേടാ പട്ടി എന്ന് പറഞ്ഞു ചാടി എന്റെ മണ്ടേൽ കേറി കഴുത്തിൽ പിടിമുറുക്കി
സത്യം പറഞ്ഞാൽ അതു ഞാൻ സ്വപ്നം കണ്ടതായിരുന്നു പക്ഷെ ഞാൻ അതു പറയാൻ പോയില്ല ഞാൻ അവനെ എരി കേറ്റി കേറ്റി അവസാനം തല്ലായി രണ്ട് പേരും വിട്ടുകൊടുത്തില്ല മാരക അടി കുറച്ചു കഴിഞ്ഞപ്പോഴേക്കും തളർന്നു രണ്ടു പേരും രണ്ടു വഴിക്കായി

അൽപനേരം കഴിഞ്ഞിട്ടും അവൻ എന്നോട് മിണ്ടാൻ വരാത്തപ്പോൾ എനിക്കതു വിഷമമായി
ഞാൻ പതിയെ ചെന്ന് തോളിൽ കൈ യിട്ട് അവൻ കൈ തട്ടി മാറ്റി ഞാൻ എന്തോ അവനെ ചതിച്ചു അവന്റെ വീട് സ്വന്തമാക്കി എന്ന പോലെ ആണു കട്ടിലിൽ ഇരിക്കുന്നെ
അളിയാ അതു
നീ ഒന്നും പറയണ്ട സൂര്യ ഒന്നു വിളിച്ചിരുന്നെങ്കിൽ ഞാനും കൂടെ വരൂലയായിരുന്നോ ഹോ ആ പെൺകുട്ടിയെ കാണാൻ പറ്റീല ല്ലോ ദുഷ്ടൻ 😡
ഡാ കോപ്പേ ഞാൻ പറയാൻ പോകുന്നത് നീ ആദ്യം ഒന്നു കേൾക്കു
നീ ഒന്നും പണയണ്ട പോടാ
എനിക്കെന്റെ ദേഷ്യവും വന്നു ഒറ്റ ചവിട്ടു വച്ചു കൊടുത്തു എന്നിട്ട് പറഞ്ഞു
ഒറക്കത്തിൽ സ്വപ്നം കാണുമ്പോൾ നിന്നെ എവിടുന്നാടാ പുല്ലേ വിളിക്കുന്നെ
ങേ!😳 സ്വപ്നമോ അപ്പൊ നീ ഇത്രെയും നേരം നീ സ്വപ്നത്തെ കുറിച്ചാണോ പറഞ്ഞെ
അല്ലാതെ പിന്നെ
എന്ന നിനക്കതു ആദ്യമേ പറഞ്ഞൂടായിരുന്നൂടെ പട്ടി പബ്ജി ലു അവസാന റൗണ്ടിന്നു ആണു ഞാൻ ഇത് കെട്ടു വന്നത് ജയ്··· പബ്ജി·· നിന്നെ ഇന്ന് കൊല്ലുമെടാ കുരുത്തം കെട്ടവനെ
പിന്നെ നിർത്തി വച്ച അടി യുടെ second റൗണ്ട് തുടങ്ങി  പിന്നെ വിശപ്പിന്റെ വിളി വന്നപ്പോഴേക്കും രണ്ടു പേരും കല പരിപാടി കൾ നിർത്തി വച്ചു അടുക്കളയിലോട്ടു മാർച്ചു നടത്തി

ഇപ്പോഴും നിങ്ങൾക്ക് സംഭവം കത്തീല അല്ലെ ഇത് എന്റെ കുടുംബമല്ല എന്നാൽ എന്റെ കുടുംബമാണ് താനും ഞാൻ ഒരു അനാഥൻ ആണു നേരെത്തെ അടുക്കളയിലോട്ടു പോയില്ലേ അവന്റെ ആണു ഈ കുടുംബം അവന്റെ അച്ഛൻ മാധവപണിക്കാർ kseb ലെ ജീവനക്കാരനാണ് അവന്റെ അമ്മ രാധ നമ്മളുടെ രാധമ്മ ഹൗസ് വൈഫ്‌ ആണേ അവരുടെ രണ്ടാമത് ഇവനെ കൂടാതെ ഒരു അനിയത്തി ഉണ്ടായിരുന്നു പക്ഷെ നിർഭാഗ്യം എന്ന് പറയട്ടെ ഡിങ്ങിപനി യെ തുടർന്നു മരണ പെട്ടുപോയി ആ ഇടക്കാണ് റോഡ് സൈഡിൽ തളർന്നു വീണ എന്നെ അവർ കണ്ടത് പിന്നെ വെള്ളം വും ആഹാരവും ഒക്കെ വാങ്ങി തന്നു കാര്യങ്ങളൊക്കെ ചോദിച്ചു മനസിലാക്കി ഞാൻ ഒരു അനാഥനായതിനാലും എന്റെ കണ്ടിഷൻ മോശമായതിനാലും അവർ ഒരു മകൾ നഷ്ടപെട്ട വേദനയിൽ നില്കുന്നവരായതിനാലും അവരെന്നെ അവിടെ ഉപേക്ഷിച്ചു പോകാതെ എന്നെയും കൂടെ കൂട്ടി അന്ന് മുതൽ ഞാൻ ഞാൻ ഇവിടെ ആണു പിന്നെ പിന്നീടാണ് ഞാൻ അറിഞ്ഞേ അവരുടെ മരിച്ച മകളുടെ അതേ പ്രായമേ അന്നെനിക്ക് ഉണ്ടായിരുന്നുള്ളു എന്ന് അപ്പൊ ശ്രീഹരി എന്നെ ക്കാൾ 2വയസിനു മൂത്തതാണ് എന്നാലും നമ്മൾ തമ്മിൽ വാടാ പോടാ ബന്ധം ആണു ഇപ്പൊ ഞാൻ അവരുടെ ഒഫീഷ്യലി ലീഗലി മകനാണ് അവരെനിക്ക് ഇട്ട പേരാണ് സൂര്യ മാധവൻ ജോലി റിലേറ്റഡ് ആയി ഇങ്ങോട്ട് വന്നതായതു കൊണ്ട് വേറെ വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല ചില ബന്ധുക്കൾ മാത്രം പ്രശ്നമുണ്ടാക്കി അതു അവര് തന്നെ ഹാൻഡിൽ ചെയ്തു ഇപ്പൊ വര്ഷങ്ങളായി ഞങ്ങൾ ഇവിടെ ആണു എനിക്കിപ്പോൾ 24 വയസും അവനു 26ഉം പിന്നെ ഞങ്ങൾക്ക് ഒരു അനിയത്തികുട്ടി കൂടെ ഉണ്ട് വൃന്ദ എന്ന ഞങ്ങളുടെ അച്ചൂട്ടി അവൾക്കിതൊന്നും അറിയില്ല കേട്ടോ അവൾ ഇപ്പൊ ഡിഗ്രി 2nd year ആണു
അവരെല്ലാവരും എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് അതെനിക്ക് അറിയുകയും ചെയ്യാം പ്രേതെകിച്ചു രാധമ്മ
ബാക്ക് to present
ഡാ നിനക്ക് ഫുഡ്‌ വേണ്ടേ നിന്റെ മുട്ട ഞാൻ എടുക്കണേ
അയ്യോ എന്റെ മുട്ട പിന്നെ ഒട്ടും താമസിച്ചില്ല ഓടി കയും കഴുകി ഡെയിനിങ് ടേബിളിൽ ഹാജറായി
അപ്പോഴേക്കും കുരുപ്പിന്റെ വക പാട്ട് തുടങ്ങി (അക്കരെ ഇക്കരെ നിന്നാൽ എങ്ങനെ ആശ തീരും എന്ന പാട്ട് ) ഞാൻ  എന്നെ ഒറ്റിയ ലാ തെണ്ടിയെ നോക്കി അവൻ ഇതൊന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ പുട്ടും മുട്ടക്കറിയും വച്ചു നല്ല തട്ട് തട്ടുകയാണ് ഞാൻ പിന്നെ വെറുതെ വീടോ ഒറ്റ ചെവിട്ടു വച്ചു കൊടുത്തു കാലില് പക്ഷെ പണി നൈസ് ആയി മാറി പണി കിട്ടിയത് അച്ചൂട്ടിക്കാണ് അവള് കിടന്നു വിളിക്കാൻ തുടങ്ങി ഇതുകണ്ട് അവൻ ചിരിക്കാൻ തുടങ്ങി അവനു മനസിലായി എനിക്ക് മാറിപോയതാണെന്നു അപ്പോഴേക്കും ആ കുരുപ്പ് എന്റെ കൈയിൽ അവളുടെ പല്ലിന്റെ അടയാളം ആഴത്തിൽ പതിപ്പിച്ചു ഇനി എന്നെങ്കിലും അവൾക്കു പല്ലുകാണിക്കാൻ പോണെങ്കിൽ എക്സ്റെ എടുക്കണ്ട എന്റെ കൈ കാണിച്ചു കൊടുത്താൽ മതി കടിയും കഴിഞ്ഞു എന്റടുത്തു കളിച്ചാൽ ഇങ്ങനെ ഇരിക്കും എന്നുള്ള ഭാവത്തില് നിൽക്കുകയാണ് അച്ചൂട്ടി അച്ചൂട്ടിയുടെ നിലവിളിയും അതിനു ശേഷം എന്റെ വിളിയും കേട്ടുകൊണ്ടാണ് അമ്മ അടുക്കളയിൽ നിന്നു വന്നത്
ശോ ഈ പിള്ളേരെ കൊണ്ട് തോറ്റല്ലോ

Recent Stories

The Author

ചാർളി

10 Comments

  1. വളരെ നന്നായിട്ടുണ്ട്.. അടുത്ത ഭാഗം പോന്നോട്ടെ.. ആശംസകൾ പുള്ളെ😍😍

    1. കഥ ഇഷ്ടപ്പെട്ടതിനും നല്ല വാക്കുകൾക്കും നന്ദി സഹോ പിന്നെ അടുത്ത ഭാഗം ഇട്ടിട്ടുണ്ടേ
      സ്നേഹം ❤

  2. Well begun
    Waiting

    1. Tnqq ബ്രോ 😍

    1. 😍❤

  3. Continue bro

    1. ഉറപ്പായും
      സ്നേഹം ❤

  4. കൊള്ളാം നല്ല തുടക്കം. കാത്തിരിക്കുന്നു.

    1. നന്ദി സഹോ പെട്ടന്ന് അടുത്ത പാർട്ട്‌ ഇടാൻ ശ്രമിക്കാം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com