✮കൽക്കി࿐ (ഭാഗം – 3) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1030

Views : 162531

 

 

റോഡിലൂടെ നടന്നു പോയ മധ്യവയസ്കനായ ഒരാളായിരുന്നു അത് ….. അവർ രണ്ട് പേരും നിന്ന് പരുങ്ങുന്നത് കണ്ടതും അയാൾ അവരുടെ അടുത്തേയ്ക്ക് ചെന്നു …

 

” നിങ്ങൾ ആരാ ? എന്താ വേണ്ടെ ? എന്താ കാര്യം … ? ”

അയാൾ വീണ്ടും ചോദിച്ചു .

 

” അത് ഒരു കേസിന്റെ ആവശ്യത്തിന് വക്കീലിനെ കാണാൻ വേണ്ടി ….. ”

ദക്ഷ ഉടനെ പറഞ്ഞു ……

 

” നിങ്ങളീ നാട്ടുകാരല്ല അല്ലേ ….. ? ”

അയാളുടെ ആ ചോദ്യത്തിന് അവർ രണ്ട് പേരും അതെ എന്നർത്ഥത്തിൽ തലയാട്ടി …..

 

” ഇവിടെ ആരും ഇല്ലേ ….. ? ”

ആ വീട്ടിലേയ്ക്ക് നോക്കി ദക്ഷ ചോദിച്ചു ….

 

” ഇല്ല , ഇവിടെ ഇപ്പൊ ആരുമില്ല ….. വിശ്വനാഥ് വക്കീല് മരിച്ചിട്ട് എട്ട് പത്ത് മാസം കഴിഞ്ഞു …. ”

അയാൾ മറുപടി പറഞ്ഞു . അത് കേട്ട ദക്ഷയ്ക്ക് ഞെട്ടലൊന്നും തോന്നിയില്ല , അച്ചുവാകട്ടെ ഒന്നും മനസ്സിലാകാതെ അവരെ രണ്ട് പേരെയും മാറി മാറി നോക്കി നിൽക്കുകയാണ് …..

 

” എന്ത് പറ്റിയതാ …. അദ്ദേഹം എങ്ങനെയാ മരിച്ചത് ? അപ്പൊ വീട്ടിലെ ബാക്കിയുള്ളവർ ….? ”

ദക്ഷ കാര്യമറിയാനായി തിരക്കി …..

 

” ആ കുടുംബം മുഴുവൻ നേരിട്ടത് ഒരു വലിയ ദുരന്തമാ ….. വക്കീലിന്റെയും ടീച്ചറുടെയും മോള് ഈ വീട്ടിൽ വച്ച് ആത്മഹത്യ ചെയ്തു . കാര്യം എന്തെന്ന് നാട്ടുകാർക്കാർക്കും അറിയത്തുമില്ല .

 

 

Recent Stories

58 Comments

  1. കുറച്ചു നാളുകളെ ആയിട്ടുള്ളു ഞാൻ ഈ സൈറ്റിൽ കഥ വായിച്ചു തുടങ്ങിയിട്ട്. സൂപ്പർ ആയിട്ടുണ്ട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com