✮കൽക്കി࿐ (ഭാഗം – 3) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1030

Views : 162531

 

 

” ഒന്നങ്ങ് തന്നാലുണ്ടല്ലോ ….. താന്തോന്നി ….. ”

ലക്ഷ്മി അതും പറഞ്ഞ് കൈ ഉയർത്തി ….. അനുവിന്റെ മുഖത്തെ ചിരി കണ്ടതും ലക്ഷ്മിയും ഒടുവിൽ പൊട്ടിച്ചിരിച്ചു …..

 

” താന്തോന്നി ഞാനല്ല ….. മാതാശ്രീയുടെ മൂത്ത പുത്രൻ , ഇവിടെയെങ്ങും സ്ഥലമില്ലാതെ പുറം രാജ്യങ്ങളിൽ വരെ പോയി തല്ലുകൊള്ളുന്ന ഒന്നാന്തരം തല്ലുകൊള്ളി …… ”

അനു അതും പറഞ്ഞ് കുടുകുടാ ചിരിച്ചു ….

 

” മ് അവന്റെ മുന്നിൽ വച്ച് തല്ല് കൊള്ളിയെന്ന് വിളിക്കാൻ നിനക്ക് പറ്റൂലല്ലോ , മുട്ടിടിക്കും അല്ലേ …… എന്താ കാരണം അവൻ തല്ല് കൊള്ളിയല്ല തല്ല് കൊടുക്കാൻ പിറന്നവനാ ….. ചുമ്മാതെയാണോടി അവൻ പറഞ്ഞ ശമ്പളത്തിന് തന്നെ ആ ഇൻസ്റ്റിറ്റ്യൂട്ട് അവന് ജോലി കൊടുത്തത് , അതും ലണ്ടനിൽ ….. നീ ഇപ്പോഴും പഠിക്കുവല്ലേ ഒരു കോളേജ് കഴിഞ്ഞ് ദാ ഇനി അടുത്ത കോളേജിലോട്ട് . ഈ ആണ്ടിലെങ്ങാനും എന്റെ മോള് ഒരു ജോലി വാങ്ങിക്കോ …. ? ”

ലക്ഷ്മി പറഞ്ഞതും മറുപടിയൊന്നും പറയാതെ അനു ചെറിയ ദേഷ്യത്തോടെ സ്ലാബിന്റെ പുറത്ത് കയറിയിരുന്നു .

 

” ഇന്ന് ഇവിടെത്തന്നെ ഇരിക്കാനാണോ പ്ലാൻ ….. അല്ല ഇന്നലെ ചേട്ടനും അനുജത്തിയും കൂടി എന്തോ പ്ലാൻ ചെയ്യുന്നുണ്ടായിരുന്നല്ലോ …. എന്തോ ഷോപ്പിങ്ങിന്റെ കാര്യം ….. നാളെയല്ലേ നിനക്ക് ക്ലാസ്സ് തുടങ്ങുന്നേ …. ? ”

ലക്ഷ്മി അത് ചോദിച്ചതും അനു ചാടിയിറങ്ങി ….

 

” അത് ശരിയാണല്ലോ …. രാവിലെ തന്നെ പോവാൻ വേണ്ടിയല്ലേ ഞാൻ ഇന്നലെ അലാറം സെറ്റ് ചെയ്ത് വെച്ചത് എന്നിട്ട് അതും ഓഫാക്കി വീണ്ടും കിടന്നു …. ശ്ശെ ….. അമ്മാ ചേട്ടൻ എവിടെയാ …..? ”

അനു ഉടനെ ചോദിച്ചു …

 

 

Recent Stories

58 Comments

  1. കുറച്ചു നാളുകളെ ആയിട്ടുള്ളു ഞാൻ ഈ സൈറ്റിൽ കഥ വായിച്ചു തുടങ്ങിയിട്ട്. സൂപ്പർ ആയിട്ടുണ്ട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com