✮കൽക്കി࿐ (ഭാഗം – 3) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1030

Views : 162543

 

 

ആ കൊച്ച് ആത്മഹത്യ ചെയ്തതിന്റെ അടുത്ത ആഴ്ച ഒരു ആക്സിഡന്റായിരുന്നു , വക്കീലും ഭാര്യയും അപ്പൊത്തന്നെ മരിച്ചു എന്നാ കേട്ടറിഞ്ഞത് . മുത്തമോൻ ക്രിട്ടിക്കൽ സ്റ്റേജിൽ ഹോസ്പിറ്റലിലായിരുന്നു , പിന്നീട് ആ പയ്യൻ ഹോസ്പിറ്റലിൽ നിന്ന് മിസ്സിങായീന്ന് . ആ പയ്യനെ അതിന് ശേഷം ആരും കണ്ടിട്ടുമില്ല …..

 

എന്തോ ഒന്നിനും ഒരു വ്യക്തയില്ല , മുഴുവൻ ദുരൂഹതയാ ഈ കുടുംബത്തെപ്പറ്റി . എങ്ങനെ ജീവിച്ചതാ , എന്നിട്ടിപ്പൊ ഒന്നുമല്ലാതായി ….. ”

അയാളത്രയും പറഞ്ഞ ശേഷം ഒന്ന് നെടുവീർപ്പിട്ടു .

 

” ഈ വീട്ടിൽ വേറെ ആരെങ്കിലും ഉണ്ടായിരുന്നോ ..? അവരുടെ പരിചയക്കാരാരെങ്കിലും . അല്ല ഏകദേശം ഒരു വർഷം മുൻപ് എന്റെ അച്ഛൻ ഒരു സ്വത്ത് തർക്കത്തിന്റെ ചില രേഖകൾ വക്കീലിനെ ഏൽപ്പിച്ചിരുന്നു എന്തോ ലീഗൽ ക്ലാരിഫിക്കേഷന് വേണ്ടി ….. പിന്നീടത് തിരികെ വാങ്ങാൻ വിട്ട് പോയി , അത് വാങ്ങാനായിട്ടാ ഞങ്ങൾ വന്നത് . അത് തിരികെ കിട്ടുമോ ഇല്ലയോ എന്നറിയാൻ വേണ്ടി ….. ”

ദക്ഷ മനസ്സിൽ തോന്നിയ ഒരു കള്ളം പറഞ്ഞു .

 

” അങ്ങനെയിപ്പൊ …. ആ … ആന്റണിച്ചായൻ . പുള്ളി ഇവിടത്തെ ഡ്രൈവറും കാര്യസ്ഥനും വക്കീലിന്റെ ഗുമസ്ഥനും അങ്ങനെ എല്ലാമായിരുന്നു … പുള്ളി ഇടയ്ക്ക് വന്ന് ഈ വീട് അടിച്ച് വാരി വൃത്തിയാക്കി ഇട്ടിട്ട് പോവും …. ഇവിടുന്ന് ഒരു അഞ്ചാറ് കിലോമീറ്ററോളം ദൂരം വരും പുള്ളിയുടെ വീട്ടിലോട്ട് , പുള്ളിക്കാരനോട് ചോദിച്ചാൽ നിങ്ങൾ തിരക്കി വന്നതിനെപ്പറ്റി അറിയാൻ കഴിയും ….. ”

അയാൾ ഉടനെ പറഞ്ഞു .

 

 

Recent Stories

58 Comments

  1. കുറച്ചു നാളുകളെ ആയിട്ടുള്ളു ഞാൻ ഈ സൈറ്റിൽ കഥ വായിച്ചു തുടങ്ങിയിട്ട്. സൂപ്പർ ആയിട്ടുണ്ട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com