✮കൽക്കി࿐ (ഭാഗം – 3) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1030

Views : 162531

 

 

” ആരുടെ വീട് ….. നീ എന്ത് അന്വേഷിച്ചു എന്ന് …. ? ”

അത് കേട്ട അർച്ചന ഉടനെ ചോദിച്ചു …

 

 

” പറയാം വാ …. ”

ദക്ഷ അതും പറഞ്ഞ് മുന്നോട്ട് നടന്നു ….. അച്ചുവിന് ചെറുതായി ദേഷ്യം വന്ന് തുടങ്ങിയിരുന്നു ഒപ്പം കാര്യം എന്തെന്നറിയാനുള്ള ആകാംഷയും …..

 

ആ വീടിന്റെ ഗേറ്റിന് മുന്നിലെത്തിയതും ദക്ഷ ഒന്ന് നിന്നു , പുറകേ വന്ന അച്ചു ചുറ്റുമെന്ന് നോക്കി . അപ്പോഴാണവൾ മതിലിൽ പതിപ്പിച്ച ആ ബോർഡ് കണ്ടത് , അഡ്വക്കേറ്റ് വിശ്വനാഥ് MA , LL.B . മനസ്സിൽ നിറഞ്ഞ സംശയത്തോടെ അച്ചു ദക്ഷയുടെ അടുത്തേയ്ക്ക് നീങ്ങി . അവൾ നോക്കിയപ്പോൾ ആ ഗേറ്റിന്റെ ഇരുമ്പഴിക്കുള്ളിലൂടെ അകത്തേയ്ക്ക് തന്നെ നോക്കി നിൽക്കുന്ന ദക്ഷയെയാണ് കണ്ടത് .

 

 

” എന്താ ദക്ഷെ നമ്മളെന്താ ഇവിടെ ? ”

 

അർച്ചനയുടെ ആ ചോദ്യമാണ് ദക്ഷയെ തന്റെ ചിന്തകളിൽ നിന്നുണർത്തിയത് . അവൾ ഒന്നും പറയാതെ മുന്നോട്ട് നോക്കി , ആ ഗേറ്റ് പുറത്ത് നിന്ന് താഴിട്ട് പൂട്ടിയിരിക്കുകയാണ് . അവളൽപ്പം മുന്നോട്ട് നീങ്ങി ആ ഗേറ്റിന്റെ വിടവിലൂടെ ഉള്ളിലേയ്ക്ക് നോക്കി …. ആൾ താമസമില്ലാത്തതു പോലെ ചപ്പുംചവറുകൾ നിറഞ്ഞ് കിടക്കുകയാണ് ആ വീടിന്റെ മുറ്റം മുഴുവൻ …….

 

” ആരാ ….. ? എന്താ ….. ? ”

 

അ ചോദ്യം കേട്ടതും അവർ രണ്ട് പേരും ഒരു ഞെട്ടലോടെ തിരിഞ്ഞ് നോക്കി , ആ ശബ്ദം വന്ന ഭാഗത്തേയ്ക്ക് .

 

 

Recent Stories

58 Comments

  1. കുറച്ചു നാളുകളെ ആയിട്ടുള്ളു ഞാൻ ഈ സൈറ്റിൽ കഥ വായിച്ചു തുടങ്ങിയിട്ട്. സൂപ്പർ ആയിട്ടുണ്ട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com