✮കൽക്കി࿐ (ഭാഗം – 3) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1030

Views : 162543

 

 

തോറ്റ് പോയി എന്ന് തോന്നിയിടത്തൊക്കെ വിശ്വസിക്കാൻ കഴിയാത്ത പല കാര്യങ്ങളും സംഭവിക്കുകയാ ….. പിന്നെ മനസ്സിൽ ഇതുവരെയില്ലാത ഒരു തരം ആകാംക്ഷയും ….. ഇതാ ഇപ്പൊ എന്റെ അവസ്ഥ ….

 

എല്ലാം ഒരു നിമിത്തമാ , മനസ്സ് പറയുവാ എനിക്ക് ചെയ്ത് തീർക്കാനോ ഞാനറിയേണ്ടുന്നതോ ആയ എന്തൊക്കെയോ കാര്യങ്ങൾ ഇതിലുണ്ടെന്ന് ….. അല്ലെങ്കിൽ പിന്നെ നീ ഒന്ന് ചിന്തിച്ച് നോക്ക് , മാസങ്ങളായി എന്റെ അച്ഛനുൾപ്പടെ നിരവധി പോലീസുകാർ അന്വേഷിക്കുന്ന ഒരാൾ . ഒരു തെളിവും ബാക്കി വയ്ക്കാത്ത അയാളാരെന്ന് കണ്ടുപിടിക്കാൻ എനിക്ക് വേണ്ടി വന്നത് ഒരു ദിവസം മാത്രമാ , അതെന്റെ മിടുക്ക് കൊണ്ടല്ല ഞാൻ പോലുമറിയാതെ ഏതോ ഒരു ശക്തി എന്നെ മുന്നോട്ട് നയിക്കുന്ന പോലെയാ എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത് ……

 

ഇപ്പൊ എന്റെ മനസ്സിൽ ഒരുപാട് സംശയങ്ങളും ചോദ്യങ്ങളും ബാക്കി നിൽക്കുകയാ ആദ്യം അതിന്റെയൊക്കെ ഉത്തരം കണ്ടെത്തണം , എന്റെ മനസ്സ് പറയുന്നതും അത് തന്നെയാ …. നീ കയറ് ….. ”

ദക്ഷ അത്രയും പറഞ്ഞ ശേഷം ടു വീലർ സ്റ്റാർട്ട് ചെയ്തു , അച്ചു പുറകിൽ കയറിയതും അവൾ വണ്ടി മുന്നോട്ടെടുത്തു .

 

ആ വീടിന് പുറത്ത് വച്ച് കണ്ട ആൾ പറഞ്ഞ ഏകദേശ ധാരണ വച്ച് ദക്ഷ ടു വീലർ ഓടിച്ചു …. അഞ്ചാറ് കിലോമീറ്റർ പിന്നിട്ട് ഒരു ചെറിയ കവല കണ്ടതും അവൾ ടു വീലർ സൈഡിലേയ്ക്ക് നിർത്തി …..

 

” ചേട്ടാ …. ഈ ആന്റണിയുടെ വീട് എവിടെയാ ? ”

 

 

Recent Stories

58 Comments

  1. കുറച്ചു നാളുകളെ ആയിട്ടുള്ളു ഞാൻ ഈ സൈറ്റിൽ കഥ വായിച്ചു തുടങ്ങിയിട്ട്. സൂപ്പർ ആയിട്ടുണ്ട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com