✮കൽക്കി࿐ (ഭാഗം – 3) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1030

Views : 162543

 

 

” ദക്ഷേ നീ ഇതെങ്ങോട്ടാ ….? ”

ഒന്നും മനസ്സിലാകതെ അച്ചു പതിയെ അവളോട് ചോദിച്ചു ….

 

” എങ്ങനെയും ഈ വീടിനകത്ത് കയറണം . ബാക്കി അകത്ത് ചെന്നിട്ട് വ്യക്തമായി പറഞ്ഞ് തരാം …. ”

ദക്ഷ അത്രയും പറഞ്ഞ് മുന്നോട്ട് നടന്നു ….

 

‘ ഇശ്വരാ ഇവളിതെന്ത് ഭാവിച്ചാ ….. നാട്ടുകാരുടെ കയ്യിൽ നിന്ന് തല്ല് വാങ്ങിത്തരുമെന്നാ തോന്നുന്നേ .. എന്താണ് കാര്യമെന്ന് തുറന്ന് പറയുന്നുമില്ല ….. ‘

സ്വയം മനസ്സിൽ പറഞ്ഞു കൊണ്ട് ഭയത്തോടെ അച്ചുവും മുന്നോട്ട് നടന്നു …..

 

വീടിന്റെ പുറകിലത്തെ ഇരുമ്പഴികൾ കൊണ്ടുള്ള ഡോറ് പുറത്ത് നിന്ന് താഴിട്ടു പൂട്ടിയിരിക്കുന്നതാണ് ദക്ഷ കണ്ടത് . ഉടനെ തന്നെ അവൾ തന്റെ തലമുടിയിൽ കോർത്ത് വെച്ചിരുന്ന ഹെയർപിൻ വലിച്ചൂരി അതുപയോഗിച്ച് ആ പൂട്ട് തുറക്കാൻ ശ്രമിച്ചു … ഒരൽഭുതത്തോടെ ദക്ഷ ചെയ്യുന്നതൊക്കെ നോക്കി നിൽക്കുകയാണ് അർച്ചന ….

 

വളരെ വേഗം തന്നെ ദക്ഷ ഹെയർപിന്നുപയോഗിച്ച് ആ പൂട്ട് തുറന്നു ….

 

” ദക്ഷെ ഇതെങ്ങനെ …. നീയിതെങ്ങനെയാ തുറുന്നേ ….? ”

അൽഭുതത്തോടെ അച്ചു ചോദിച്ചു ….

 

” ഇതൊക്കെ സിമ്പിൾ …. അച്ഛൻ പറയാറുണ്ട് ഒരു പോലീസ് ഓഫീസർ പോലീസിന്റെ ബുദ്ധിയിൽ ചിന്തിക്കുന്നതിനൊപ്പം തന്നെ ഒരു കള്ളന്റെയും കുറ്റവാളിയുടെയും ബുദ്ധിയിലും ചിന്തിക്കണം എങ്കിലെ ആ ഓഫീസർക്ക് വിജയിക്കാൻ കഴിയൂ എന്ന് .

 

 

Recent Stories

58 Comments

  1. കുറച്ചു നാളുകളെ ആയിട്ടുള്ളു ഞാൻ ഈ സൈറ്റിൽ കഥ വായിച്ചു തുടങ്ങിയിട്ട്. സൂപ്പർ ആയിട്ടുണ്ട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com