✮കൽക്കി࿐ (ഭാഗം – 3) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1030

Views : 162530

 

 

” ഇത് അയാള് പറഞ്ഞിട്ട് പോയതല്ലേ …. ഈ വീട്ടിലെ ….. ”

അച്ചു സംശയത്തോടെ ചോദിച്ചു ….

 

” മ് …. അതെ ….. ? ”

ദക്ഷ മറുപടി പറഞ്ഞു …

 

” നീ എന്താ ഇതിന്റെ പുറകേ …. സത്യത്തിൽ എനിക്കൊന്നും വ്യക്തമാകുന്നില്ല …. ”

 

” എനിക്കും അതേ അവസ്ഥയാ അച്ചു , ആകെ മൊത്തത്തിൽ ഒരു പുകമറ ….. ആ പുകമറ മാറണമെങ്കിൽ മനസ്സിലെ സംശയങ്ങൾക്ക് ഉത്തരം കിട്ടണം , കൃത്യതയുള്ള ഒരു തെളിവ് അത് കിട്ടിയാലെ എനിക്ക് എന്തെങ്കിലും ഉറപ്പിച്ച് പറയാൻ കഴിയൂ …. എന്റെ മനസ്സിലെ സംശയങ്ങൾക്കുള്ള ഉത്തരം ചിലപ്പൊ ഈ വീട്ടിനുള്ളിൽ തന്നെ ഉണ്ടാകും എന്നാ എനിക്ക് തോന്നുന്നേ …. ”

ദക്ഷ ആ വീട്ടിലേയ്ക്ക് നോക്കി നിന്ന് പറഞ്ഞ ശേഷം ഒന്ന് ചുറ്റും നോക്കി , അപ്പോഴാണവൾ ആ വീടിന്റെ മതിലിനോട് ചേർന്നുള്ള ഒരു ഇടവഴി കണ്ടത് .

 

” നീ വന്നേ …. ”

ദക്ഷ അതും പറഞ്ഞ് ആ ഇടവഴിയിലൂടെ മുന്നോട്ട് നടക്കാൻ തുടങ്ങി പുറകെ അച്ചുവും …

 

” ദക്ഷേ എങ്ങോട്ടാ ….. നിനക്കെന്താ പറ്റിയേ …? ”

അച്ചു ചോദിച്ചതും ദക്ഷ ഉടനെ ശബ്ദമുണ്ടാക്കരുത് എന്ന മട്ടിൽ ആംഗ്യം കാണിച്ചു ….. ആ ഇടവഴിയിലൂടെ അ വീടിന്റെ പുറകു വശത്ത് അവർ എത്തിച്ചേർന്നു . അവിടെ ഒരു ചെറിയ ഗേറ്റ് കണ്ടതും ദക്ഷ അങ്ങോട്ടേയ്ക്ക് നീങ്ങി …. അവൾ ആ ഗേറ്റിനടുത്തെത്തിയ ശേഷം അകത്തേയ്ക്ക് നോക്കി , ആ ഗേറ്റ് പൂട്ടിയിട്ടില്ല എന്ന് മനസ്സിലായതും അവൾ പതിയെ ആ ഗേറ്റ് തുറന്ന് അകത്തേയ്ക്ക് കയറി ….

 

 

Recent Stories

58 Comments

  1. കുറച്ചു നാളുകളെ ആയിട്ടുള്ളു ഞാൻ ഈ സൈറ്റിൽ കഥ വായിച്ചു തുടങ്ങിയിട്ട്. സൂപ്പർ ആയിട്ടുണ്ട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com