✮കൽക്കി࿐ (ഭാഗം – 3) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1030

Views : 162543

 

 

” അതൊ ….. നിന്റെ പുന്നാര പെങ്ങൾ ചുട്ട ദോശയാ കരിഞ്ഞ് പോച്ച് , അവളുടെ ഫസ്റ്റ് അറ്റംപ്റ്റ് . നീ തന്നെ കഴിച്ചോ …. ”

ഒരു ചിരിയോടെ ലക്ഷ്മി പറഞ്ഞ ശേഷം തിരികെ അടുക്കളയിലേയ്ക്ക് നടന്നു ….

 

” എന്തോന്നാടി ഇത് ….. ? ”

ഒരു പുഞ്ചിരിയോടെ അവളുടെ മുഖത്ത് നോക്കി അവൻ ചോദിച്ചു ….

 

” പറ്റിപ്പോയി ….. ”

ഒരു ചിരിയോടെ അവളതും പറഞ്ഞ് വേഗം കഴിക്കാൻ തുടങ്ങി . കഴിച്ച് കഴിഞ്ഞ് അവൻ കാറിന്റെ കീയുമായി പുറുത്തേയ്ക്കിറങ്ങി , പുറകേ അനുവും ……

” ചേട്ടാ ആദ്യം ഷോപിങ് പിന്നെ കറക്കം ….. ”

അനു ഉടനെ പറഞ്ഞു ….

 

” നിന്നേം കൊണ്ടല്ലേ പോകുന്നേ ഞാൻ കറങ്ങിയത് തന്നെ ….. ”

അവനതും പറഞ്ഞ് കാറിൽ കയറി സ്റ്റാർട്ട് ചെയ്തു , മുന്നിലായി അവൾ കയറിയതും അവൻ കാറ് മുന്നോട്ടെടുത്തു .

 

സിറ്റിയിലെ ഒരു മാളിന്റെ അണ്ടർ ഗ്രൗണ്ട് പാർക്കിങ്ങിൽ കാറ് നിർത്തിയ ശേഷം അവർ അകത്തേയ്ക്ക് കയറി …..

 

” നീ എന്താന്ന് വച്ചാ പോയി മേടിച്ചിട്ട് വാ ….. ”

സ്ത്രീകളുടെ ഡ്രസ്സിന്റെയും മറ്റും സെക്ഷന് മുന്നിലെത്തിയതും ആദിത്യൻ അനുവിനോട് പറഞ്ഞു ….

 

” ഏട്ടാ …. കാശ് …. ? ”

ഉടനെ അവൾ ചോദിച്ചു ….

 

” ആഹാ ….. കയ്യിൽ കാശൊന്നുമില്ലാതെയാ രാവിലെ തന്നെ എന്നെയും കുത്തിയിളക്കി വീട്ടിൽ നിന്നിറങ്ങിയത് ….. ? ”

ആദി അവളോട് ചോദിച്ചു ….

 

 

Recent Stories

58 Comments

  1. കുറച്ചു നാളുകളെ ആയിട്ടുള്ളു ഞാൻ ഈ സൈറ്റിൽ കഥ വായിച്ചു തുടങ്ങിയിട്ട്. സൂപ്പർ ആയിട്ടുണ്ട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com