✮കൽക്കി࿐ (ഭാഗം – 3) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1030

Views : 162543

 

 

ദക്ഷ ആന്റണിയുടെ വീട്ടിലേയ്ക്ക് പോകാനുള്ള ഏകദേശ വഴിയൊക്കെ അയാളോട് ചോദിച്ച് മനസ്സിലാക്കി , ശേഷം അയാൾ തിരികെ തന്റെ വഴിയേ പോയി . എല്ലാം കേട്ട് നിന്ന അർച്ചന ഒരു ഞെട്ടലിലായിരുന്നു ഒപ്പം ഒരുപാട് സംശയങ്ങളും …

 

” ദക്ഷേ എന്താ ഇതൊക്കെ , എനിക്കൊന്നും മനസിലാകുന്നില്ല … ? ”

ഗതികെട്ട് അർച്ചന വീണ്ടും ചോദിച്ചു .

 

” പറയാം നീ വാ …. ”

ദക്ഷ അതും പറഞ്ഞ് തന്റെ ടൂവീലറിനടുത്തേയ്ക്ക് നടന്നു ….

 

” എന്താണേലും കാര്യം പറഞ്ഞിട്ട് നീ ഇനി മുന്നോട്ട് പോയാൽ മതി , അല്ലേൽ എനിക്ക് വട്ടാവും …. ”

ചെറിയ ദേഷ്യത്തോടെ വണ്ടിയുടെ താക്കോൽ പിടിച്ച് വാങ്ങിച്ചു കൊണ്ട് അച്ചു പറഞ്ഞു .

 

ദക്ഷ ഉടനെ ആ താക്കോൽ തിരികെ വാങ്ങി ടു വീലറിന്റെ സീറ്റ് തുറന്ന് അതിനുള്ളിൽ നിന്ന് രണ്ട് പത്രം പുറത്തെടുത്തു , ശേഷം ആദ്യത്തെ പത്രത്തിലെ വാർത്ത അവൾക്ക് കാണിച്ചു കൊടുത്തു ….

 

” ലോ കോളേജ് വിദ്യാർത്ഥിനി വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ . ”

 

ആദ്യത്തെ പത്രത്തിലെ വാർത്താ തലക്കെട്ട് അച്ചു ഉറക്കെ വായിച്ചു . ഉടനെ ദക്ഷ അടുത്ത പത്രത്തിലെ വാർത്ത അവൾക്ക് കാണിച്ചു കൊടുത്തു .

 

” പ്രമുഖ ഹൈക്കോർട്ട് അഡ്വക്കേറ്റ് വിശ്വനാഥും ഭാര്യയും ആക്സിഡന്റിൽ മരിച്ചു . ”

ആ രണ്ട് പത്രവാർത്തകളും വായിച്ച ശേഷം ലച്ചു സംശയത്തോടെ ദക്ഷയുടെ മുഖത്തേയ്ക്ക് നോക്കി ….

 

 

Recent Stories

58 Comments

  1. കുറച്ചു നാളുകളെ ആയിട്ടുള്ളു ഞാൻ ഈ സൈറ്റിൽ കഥ വായിച്ചു തുടങ്ങിയിട്ട്. സൂപ്പർ ആയിട്ടുണ്ട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com