✮കൽക്കി࿐ (ഭാഗം – 3) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1030

Views : 162531

 

 

” എന്താ ഇത് , എന്തിനാ പേപ്പറിൽ ഇങ്ങനെയൊക്കെ എഴുതിയിരിക്കുന്നേ …..? നിങ്ങളാരാ ….. ? എന്തിനാ വന്നേ ….. ? ”

പതറുന്ന ശബ്ദത്തോടെ ആൻറണി ചോദിച്ചു ….

 

” ഇനിയും വെറുതെ നുണ പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കണ്ട അങ്കിളെ …… മുഖത്തെ ഭാവമാറ്റവും പതറുന്ന ഈ ശബ്ദവും കേട്ടാൽ തന്നെ മനസ്സിലാവും നിങ്ങൾക്ക് പലതും അറിയാമെന്ന് …. പിന്നെ നിങ്ങൾ വെറുതെ ഭയക്കണ്ട ഞങ്ങൾ പോലീസൊന്നുമല്ല പക്ഷെ ഞങ്ങൾക്കെല്ലാം അറിയണം …. പറയാൻ ഉദ്ദേശം ഇല്ലെങ്കിൽ അടുത്ത് നിങ്ങളുടെ മുന്നിൽ വന്ന് നിൽക്കുന്നത് യഥാർത്ഥ പോലീസുകാരായിരിക്കും അത് നിങ്ങൾക്കും നിങ്ങൾ മറച്ച് പിടിക്കാൻ ശ്രമിക്കുന്ന അയാൾക്കും ദോഷമേ വരുത്തി വയ്ക്കു …..

 

ഞങ്ങളൊരു പ്രശ്നത്തിനായിട്ട് വന്നതല്ല മറിച്ച് മനസ്സിൽ തോന്നിയ സംശയങ്ങളുടെ ഉത്തരം തേടി വന്നതാ , ഞങ്ങൾക്ക് കുറച്ച് കാര്യങ്ങൾ അറിയാം . പിന്നെ ഈ കൊലപാതകങ്ങളുടെയൊക്കെ പിന്നിൽ അയാളാണെന്നതിനുള്ള തെളിവും ഞങ്ങളുടെ പക്കലുണ്ട് , പക്ഷെ അത് പുറത്ത് വരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാ …. ഇനി പറ , എന്താ ആ കുടംബത്തിന് സംഭവിച്ചത് ? ”

 

ദക്ഷ അയാളുടെ മുഖത്ത് നോക്കി ചോദിച്ചു …. മറുപടിയൊന്നും പറയാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ല ആൻറണി . തൊണ്ട വരണ്ടു പോയത് പോലെ തോന്നിയതും അവിടെ ജെഗ്ഗിലിരുന്ന വെള്ളമെടുത്ത് അയാൾ വേഗം കൂടിച്ചിറക്കി ശേഷം ഒരു ദീർഘ നിശ്വാസമെടുത്തു .

 

 

Recent Stories

58 Comments

  1. കുറച്ചു നാളുകളെ ആയിട്ടുള്ളു ഞാൻ ഈ സൈറ്റിൽ കഥ വായിച്ചു തുടങ്ങിയിട്ട്. സൂപ്പർ ആയിട്ടുണ്ട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com