✮കൽക്കി࿐ (ഭാഗം – 3) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1030

Views : 162543

 

 

അർച്ചനയുടെ വീട് …

 

ബെഡ്ഡിൽ സുഖമായി കിടന്നുറങ്ങുകയായിരുന്നു അർച്ചന , പെട്ടെന്നാണ് ഫോണിൽ ബെൽ മുഴങ്ങുന്ന ശബ്ദം കേട്ട് അവൾ ഞെട്ടിയുണർന്നത് …. ഉറക്കചുവയോടെ അവൾ തൊട്ടടുത്ത് കിടന്ന ഫോൺ എടുത്ത് ഡിസ്പ്ലേയിലേയ്ക്ക് നോക്കി ….

 

‘ ഇവളെന്താ ഈ പാതിരാത്രി ? ‘

സ്വയം പറഞ്ഞു കൊണ്ട് അവൾ കോൾ അറ്റന്റ് ചെയ്തു ….

 

 

📞⇐” എന്താടി ഈ പാതിരാത്രി …. നിനക്ക് ഉറക്കവുമില്ലേ …… ? ”

ഉറക്കപ്പിച്ചോടെ അർച്ചന ചോദിച്ചു …..

 

 

📞⇒” എടി ….. എനിക്ക് നിന്നെ ഒന്ന് നേരിട്ട് കാണണം , നാളെ രാവിലെ ഒരു ഒമ്പതു മണിക്ക് സ്കൂളിന്റെ മുൻപിൽ വന്നാൽ മതി ഞാനവിടെ എത്താം ….. ”

ഒരു അമ്പരപ്പോടെ ദക്ഷ പറഞ്ഞു ….

 

 

📞⇐” എന്താടി …. എന്താ കാര്യം ? എന്താ നിന്റെ ശബ്ദം വല്ലാതെയിരിക്കുന്നേ …. ? ”

അർച്ചന ടെൻഷനോടെ ചോദിച്ചു ….

 

 

📞⇒” എല്ലാം നാളെ നേരിട്ട് പറയാം …. മറക്കണ്ട രാവിലെ ഒമ്പതു മണിക്ക് ….. ”

ദക്ഷ അത്രയും പറഞ്ഞ് കോൾ കട്ട് ചെയ്തു ….

 

 

‘ ഇവൾക്കിതെന്ത് പറ്റിയെതാ ….? ആ എന്തേലുമാവട്ടെ നാളെ അറിയാം …… ‘

 

സ്വയം ചിന്തിച്ചു കൊണ്ട് അവൾ വീണ്ടും മയക്കത്തിലേയ്ക്ക് വഴുതി വീണു ….

 

                      ********************

 

ദക്ഷയുടെ വീട് ……

 

ലാപ്പ്ടോപ്പിലെ സ്ക്രീനിൽ നോക്കി വീണ്ടും എന്തോ തിരയുകയായിരുന്നു ദക്ഷ …… ഒടുവിൽ അവളെണീറ്റ് ആ ഷെൽഫിനടുത്തേയ്ക്ക് നടന്നു ,
താൻ മുൻപ് എടുത്ത പത്രത്തിനും ഒരാഴ്ചയ്ക്ക് ശേഷമുള്ള മറ്റൊരു പത്രം അവളതിൽ തിരഞ്ഞു , അതിനിടയിൽ നിന്ന് ആ പത്രം കിട്ടിയതും അവളാ പത്രവുമായി ബെഡ്ഡിൽ ചെന്നിരുന്നു ….

 

 

Recent Stories

58 Comments

  1. കുറച്ചു നാളുകളെ ആയിട്ടുള്ളു ഞാൻ ഈ സൈറ്റിൽ കഥ വായിച്ചു തുടങ്ങിയിട്ട്. സൂപ്പർ ആയിട്ടുണ്ട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com