✮കൽക്കി࿐ (ഭാഗം – 3) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1030

Views : 162543

 

 

” അത് ചേട്ടാ …. അവിടെ ഷോപ്പിന്റെ മുന്നിൽ രണ്ട്മൂന്ന് കുരുത്തം കെട്ടവന്മാർ നിന്ന് ഒരു മാതിരി വൃത്തികെട്ട കമന്റടിയും വായിനോട്ടവും … ഒടുവിൽ ഗതികെട്ട് ഷോപ്പിലുള്ള സെയിൽസ് ഗേൾ പോയി ചോദിച്ചപ്പോൾ അവന്മാർ എന്തൊക്കെയോ പറഞ്ഞ് അവളെയും കരയിപ്പിച്ച് വിട്ടു …. പിന്നെ ഷോപ്പിനകത്ത് കയറി വന്ന് ഒരു മാതിരി … ശ്ശേ ….

ഏട്ടനെ ഞാനവിടെ മുഴുവൻ നോക്കി ….. ഏട്ടൻ കണ്ടിരുന്നേൽ ഉറപ്പായും അവന്മാർക്കിട്ട് ഓരോന്ന് പൊട്ടിച്ചേനെ . ”

അനു ദേഷ്യ സ്വരത്തിൽ പറഞ്ഞു ….

 

” ആഹാ ….. നീ പറയുന്നവരെയൊക്കെ തല്ലലല്ലേ എന്റെ പണി …. ”

ഒരു കളിയാക്കലോടെ ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു ….

 

” പിന്നെ എന്തിനാ മാർഷൽ ആർട്സെന്നും പറഞ്ഞ് കുറേ പഠിച്ച് വച്ചിരിക്കുന്നതും ഇപ്പൊ അത് മറ്റുള്ള പിള്ളേരെ പഠിപ്പിക്കാനാണെന്നും പറഞ്ഞ് ലണ്ടനിൽ വരെ പോയി അവിടുത്തെ ഇൻസ്റ്റിറ്റ്യൂട്ടിൽ റ്റീച്ചിങ് ട്രെയിനറായി ജോലിക്ക് കയറിയതും ….. ”

ചെറിയ ദേഷ്യത്തോടെ അവൾ ചോദിച്ചു ….

 

” ഇതൊക്കെ പഠിക്കുന്നത് നാട്ടിലുള്ളവരെ തല്ലി ഒതുക്കാൻ വേണ്ടിയല്ല . സ്വയരക്ഷയ്ക്കും മറ്റൊരാളെ അത്തരം അപകട ഘട്ടങ്ങളിൽ നിന്ന് രക്ഷപ്പെടുത്താനും വേണ്ടി മാത്രമാ ….. ”

ആദി ഉടനെ പറഞ്ഞു …… അനുവാകട്ടെ ഒന്നും പറയാതെ ചെറിയ പിണക്കത്തോടെ മുഖം വീർപ്പിച്ച് തിരിഞ്ഞിരുന്നു …..

 

” മ് ….. നീ ഇവിടെ ഇരിക്ക് ….. എനിക്കൊരു കോൾ ചെയ്യാനുണ്ട് ഒരഞ്ചു മിനിറ്റ് , ഞാനത് മറന്നിരിക്കുവായിരുന്നു …. ”

ആദി അതും പറഞ്ഞ് ഡോറ് തുറന്ന് പുറത്തേയ്ക്കിറങ്ങി ….

 

അനു ഒന്നും പറയാതെ മിണ്ടാത ഇരുന്നു …. അൽപ്പം കഴിഞ്ഞ് തിരിഞ്ഞ് നോക്കിയപ്പോൾ ആദിത്യന്റെ ഫോൺ കാറിനുള്ളിൽ തന്നെ ഇരിക്കുന്നതാണവൾ കണ്ടത് , ഡ്രൈവിങ് സീറ്റിനടുത്തുള്ള ഡോറിലെ കെയിസിനുള്ളിൽ …

 

” ഫോണെടുക്കാതെ ആരെ വിളിക്കാൻ പോയതാ …. ”

അവളതും പറഞ്ഞ് ആ ഫോണുമെടുത്ത് വേഗം ഡോർ തുറന്ന് പുറത്തിറങ്ങിയ ശേഷം ചുറ്റും നോക്കി , പക്ഷെ അവനെ അവിടെ ഒരിടത്തും കണ്ടില്ല …..

 

 

തുടരും …………. ,

 

 

ഈ ഭാഗം ഇഷ്ട്ടമായെങ്കിൽ പോകുന്നതിനു മുൻപ് ഇതൊന്ന് ❤️ ചുവപ്പിച്ചേക്കണേ ….. നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ ✍️കമന്റായും പ്രതീക്ഷിക്കുന്നു .
🙏🙏🙏 ……..

 

 

സ്നേഹത്തോടെ ….,

 

 

വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

 

 

Recent Stories

58 Comments

  1. കുറച്ചു നാളുകളെ ആയിട്ടുള്ളു ഞാൻ ഈ സൈറ്റിൽ കഥ വായിച്ചു തുടങ്ങിയിട്ട്. സൂപ്പർ ആയിട്ടുണ്ട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com