മാന്ത്രികലോകം 10 [Cyril] 2194

മാന്ത്രികലോകം 10

Author : Cyril

[Previous part]

 

പ്രിയ സുഹൃത്തുക്കളെ, ഒരുപാട്‌ വൈകി എന്നറിയാം. തിരക്കും എഴുതാനുള്ള ആ നല്ല മൈന്റും ഇല്ലാത്തത് കൊണ്ടാണ് ഇത്രത്തോളം വൈകിയത്. ഇപ്പോഴും കഥ publish ചെയ്യാൻ കഴിയുമായിരുന്നില്ല.. പക്ഷേ എങ്ങനെയൊക്കെയോ  ഈ part എഴുതി എന്നുവേണം പറയാൻ. അതുകൊണ്ട്‌ കഥ എത്രത്തോളം നന്നായെന്ന് എനിക്ക് തന്നെ അറിയില്ല… നിരാശപ്പെടുത്തിയെങ്കിൽ ക്ഷമിക്കുക. തെറ്റുകൾ ചൂണ്ടിക്കാണിക്കുക. 

 

 

ഫ്രൻഷെർ

 

 

എന്തായാലും ഒരു കാര്യം എനിക്കു തറപ്പിച്ച് പറയാൻ കഴിയും….. റീനസ് ആ രണ്ടാമത്തെ തടവറയിൽ ഉണ്ട്. ആ തടവറ എവിടെയാണെന്ന് കണ്ടുപിടിക്കണം.

എന്തുതന്നെയായാലും ഈ തടവറയില്‍ ഞാൻ കടന്നത് പോലെ ആ തടവറയിലും അത്ര നിസ്സാരമായി എനിക്ക് കടക്കാന്‍ കഴിയില്ല എന്നെനിക്ക് ബോധ്യമുണ്ട്… കാരണം ഇവിടെ സംഭവിച്ചത് എല്ലാം ആ തടവറയിലുള്ള ആ കാവല്‍ ശക്തി തീർച്ചയായും അറിഞ്ഞിട്ടുണ്ടാവും… അതുകൊണ്ട്‌ ഇനി എന്ത് ചെയ്യണം എന്ന് നല്ലതുപോലെ ആലോചിക്കണം…

പക്ഷേ ആദ്യം ചെയ്യേണ്ട കാര്യങ്ങൾ കുറെ ഉണ്ട്…

യക്ഷ ലോകത്ത് നിന്നും ഞാൻ ഞങ്ങളുടെ ആ മാന്ത്രിക ഭവനത്തിലേക്ക് അഗ്നി യാത്ര ചെയ്തു.
***********

മാന്ത്രിക ഭവനത്തിലെ എന്റെ മുറിയിലുള്ള അഗ്നിഗുണ്ടത്തിൽ പ്രത്യക്ഷപ്പെട്ടതും ഞാൻ ഞെട്ടി. ഭയവും എന്റെ മനസില്‍ വേഗം നിറഞ്ഞു.

എന്റെ സുഹൃത്തുക്കൾ ആണോ ആ മാന്ത്രിക വസ്തുവിനെ സൃഷ്ടിക്കുന്നത്…? അതോ ഒഷേദ്രസിന്റെ അനുയായികളിൽ ആരെങ്കിലും ഇവിടെ നുഴഞ്ഞു കയറിയോ…? ഞങ്ങളെ ആക്രമിക്കാൻ ആരെങ്കിലും വന്നതാണോ ഇവിടെ…?

തല്‍ക്ഷണം തന്നെ എന്റെ മനഃശക്തിയെ മാന്ത്രിക ഭവനം മുഴുവനായി ഞാൻ വ്യാപിപ്പിച്ചു കൊണ്ട് എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ ആരാഞ്ഞു.

അഗ്നിയേയും ഉജ്ജ്വലയേയും അവിടെയെങ്ങും കാണാന്‍ കഴിഞ്ഞില്ല…. അവർ മനുഷ്യ ലോകത്ത് ആയിരിക്കും.

ഞാൻ ഭയന്നത് പോലെ ശത്രുക്കൾ ആരും മാന്ത്രിക ഭവനത്തില്‍ നുഴഞ്ഞു കയറിയിരുന്നില്ല. അതോടെ എന്റെ മനസ് പെട്ടന്ന് ശാന്തമായി.

പരിശീലന മുറിയില്‍ എല്ലാവരും ഉണ്ടായിരുന്നു.. അവർ പത്തു പേരും ഒന്നായി അവരുടെ മാന്ത്രിക ശക്തിയെ ഒറ്റ ശക്തിയായി കൂട്ടിയിണക്കി ആ ശക്തിയെ ഉപയോഗിച്ച് ഒരു മാന്ത്രിക വസ്തുവിനെ സൃഷ്ടിച്ചു കൊണ്ടിരുന്നതാണ് ഞാൻ കണ്ടത്….. ആ മാന്ത്രിക വസ്തുവിന്‍റെ സൃഷ്ടിയെ പകുതിയില്‍ നിർത്തി കൊണ്ട് അവർ ആ വസ്തുവിനെ പരിശോധിക്കുകയായിരുന്നു… കാരണം ആ വസ്തുവിനെ ശരിയായ രീതിയില്‍ അല്ല അവർ സൃഷ്ടിച്ച് കൊണ്ടിരുന്നത്…

ഞാൻ അതിനെ സൂക്ഷ്മമായി പരിശോധിച്ചു…. ഈ വസ്തുവിന്‍റെ സൃഷ്ടി പൂര്‍ത്തിയായാല്‍ പോലും ആ വസ്തുവിനെ അവര്‍ക്ക് ഫലപ്രദമായി പ്രയോഗിക്കാൻ കഴിയില്ല…..

പക്ഷേ അവരുടെ പരിശ്രമത്തിലൂടെ അവർക്ക് അതിനെ സൃഷ്ടിക്കാനുള്ള നേരായ മാര്‍ഗ്ഗത്തെ അവർ കണ്ടെത്തുക തന്നെ ചെയ്യുമെന്ന വിശ്വസം എനിക്ക് ഉണ്ടായിരുന്നു.

അപ്പോഴാണ് ഒരു പുതിയ സാന്നിധ്യം അവിടെ ഉള്ളത് അറിഞ്ഞപ്പോലെ അമ്മുവിന്‍റെ ശ്രദ്ധ ഒന്ന് പാളിയത്. അവള്‍ പെട്ടന്ന് പേടിയോടെ ചുറ്റുപാടും നോക്കി. ഉടനെ മറ്റുള്ളവരും മുഖം ചുളിച്ചു കൊണ്ട് അമ്മുവിനെ ചോദ്യ ഭാവത്തില്‍ നോക്കി….

അവർ ചെയ്തുകൊണ്ടിരുന്ന കാര്യത്തിൽ നിന്നും എല്ലാവരുടെയും ശ്രദ്ധ മാറിയതും ആ മാന്ത്രിക വസ്തുവിനെ സൃഷ്ടിക്കാന്‍ ഇതുവരെ നടത്തിയിരുന്ന

71 Comments

  1. ബ്രോ…. എന്തൊരു അവസാനമാണ്…!! ഫ്രൻ ഇനി അവിടുന്ന് എങ്ങനെ രക്ഷപ്പെടും… ? വഴിയുണ്ടാവും എന്നറിയാം.. അടുത്ത ഭാഗത്തിന് ആർത്തിയോടെ കാത്തിരിക്കുന്നു… ❤

    തുടക്കത്തിൽ ‘ഒന്നാം ക്ലാസ്സിൽ ഇരുപത് കൊല്ലം നോക്കുന്ന കുട്ടികളെ പോലെ അവൻ നോക്കി’ എന്ന് വായിച്ചപ്പോൾ എന്നെ ആയിരുന്നേൽ ഇരുന്നൂറ് കൊല്ലം തോറ്റയാളെ പോലെ നോക്കേണ്ടി വന്നേനെ എന്ന് ഞാൻ ചിന്തിച്ചു പോയി.
    ഫ്രൻ ആരാ മോനെന്ന് അറിയാൻ വേണ്ടി ഓരോ വരി വായിക്കുമ്പോഴും എന്നിൽ ധൃതിയും വെപ്രാളവും ഉണ്ടായിരുന്നു.. ഓരോ വെളിപ്പെടുത്തലുകളിലും കിളി പാറി..?️

    ഒൻപതാം പേജിലെ ഫ്രേയയുടെ ഡയലോഗും ‘പ്രകൃതിയുടെ പുത്രന്‍’ എന്ന അഭിസംബോധനയും… ഹുഫ്…. എന്താ പറയാ.. രോമാഞ്ചം…. ???❤ ബാഹുബലി 2 ൽ കട്ടപ്പ ബാഹുബലി ആരാണെന്ന് ദേവസേനയുടെ ഫാമിലിയോട് വെളിപ്പെടുത്തുമ്പോൾ ഉള്ള ആ ഫീൽ… ?

    നിഗൂഢശക്തി – മാന്ത്രിക ബോധം – ഞെട്ടിച്ചു… എന്റമ്മോ… ഇതൊക്കെ എങ്ങനെ എഴുതുന്നു… ആധികാരികമായി ഒരു റിവ്യൂ എഴുതാൻ ഇരുന്ന എന്റെ തല പൊട്ടിത്തെറിക്കാഞ്ഞത് ഭാഗ്യം..
    അൽദീയ… സത്യത്തിൽ കണ്ണു മിഴിച്ചു വായിച്ച ഭാഗം ഇതാണ്.. ഷൈദ്രസ്തൈന്യ അമ്മയാണെന്ന് പറഞ്ഞിട്ട് പ്രതിമ സ്ത്രീ എന്നറിയപ്പെടുന്ന അൽദീയയും അമ്മയാണെന്ന് വായിച്ചപ്പോൾ സത്യത്തിൽ എന്റെ ചിന്തമണ്ഡലം ഏത് വഴിക്കൊക്കെ പാഞ്ഞെന്ന് എനിക്ക് തന്നെയറിയില്ല… ആ ഒരു കോൺഫ്ലിക്ട് മനോഹരമായി തന്നെ വിവരിച്ചു.. ??

    ഈ ഭാഗവും എപ്പോഴത്തെയും പോലെ ഗംഭീരം… അതിഗംഭീരം..
    പിന്നെ ആ മലാഹിക്ക് എട്ടിന്റെ പണി കൊടുക്കണം.. എന്റെ എളിയ അഭ്യർത്ഥനയാണ്… ??

    ആശംസകൾ.. ❤❤?

    1. ഈ പാര്‍ട്ടും ഇഷ്ട്ടപ്പെട്ടു എന്നറിയാന്‍ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷം.
      ഫ്രെൻ അവിടെ നിന്നും എങ്ങനെ രക്ഷപ്പെടും എന്നുള്ളതിനെ കുറിച്ച് ഞാന്‍ ഇതുവരെ ചിന്തിച്ചിട്ടില്ല… സത്യത്തിൽ ഓരോ part എഴുതാൻ തുടങ്ങുമ്പോൾ മാത്രമേ ഞാൻ എന്ത് എഴുതണമെന്ന് ചിന്തിക്കാറുള്ളു… അതുകൊണ്ട്‌ എനിക്കും ആകാംഷയുണ്ട് അവന്‍ എങ്ങനെ രക്ഷപ്പെടും എന്നറിയാന്‍?

      യേയ്… ഇരുനൂറ് കൊല്ലം തോറ്റ ആളെ പോലെ നിങ്ങളെ നോക്കേണ്ടി വരില്ലായിരുന്നു… നിങ്ങള്‍ക്ക് നല്ല ചിന്താശേഷി ഉണ്ട്.

      പിന്നേ മലാഹി… ആ മലാഹി തന്നെ ഒരു എട്ടിന്റെ പണിയാണ്.. നോക്കാം.

      പിന്നേ എടുത്തു പറഞ്ഞ്‌ നല്ലോരു റിവ്യു തന്നതിൽ ഒത്തിരി സന്തോഷം. വായനക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി. ഒരുപാട്‌ സ്നേഹം ♥️♥️

      1. മലാഹി.. അവന്റെ രണ്ടു കണ്ണും കുത്തിയെടുക്കണം.. ?

        1. ആഹാ… പ്രതികാര ദാഹിയായ യക്ഷി ആണോ ??… നോക്കാം എന്ത് സംഭവിക്കും എന്നു.

          1. ഇങ്ങക്ക് പറ്റുമെങ്കിൽ പറഞ്ഞാ മതി.. ?
            ഇല്ലേൽ ഞാൻ ആ ചക്കിയെ വല്ലോം പറഞ്ഞു വിട്ടോളാം അങ്ങോട്ട്.. ???

          2. മലാഹിക്ക് ചക്കിയെ belt പോലെ കെട്ടി കൊണ്ട് നടക്കാനാണോ??

          3. തളർത്തി.. ?

  2. അടുത്ത പാർട്ട്‌ ഇത്രയും വൈയികിക്കരുത്. പെട്ടെന്ന് കിട്ടും എന്ന് കരുതുന്നു. പിന്നെ ഈ പാർട്ട്‌ പൊളിച്ചു

    1. സന്തോഷമുണ്ട് ഇഷ്ട്ടപ്പെട്ടതിൽ… അടുത്ത പാര്‍ട്ട് കൂടുതൽ വൈകിക്കാതെ തരാൻ ശ്രമിക്കാം bro. സ്നേഹം ♥️♥️

  3. Fren രക്ഷപെടും എന്ന് പ്രതീക്ഷിക്കുന്നു. ഈ പർടും സൂപ്പർ????

    1. ഇഷ്ട്ടപ്പെട്ടു എന്നതിൽ സന്തോഷം bro… എന്ത് സംഭവിക്കും എന്ന് നമുക്ക് നോക്കാം. ഒത്തിരി നന്ദി.. സ്നേഹം ♥️♥️

  4. സൂര്യൻ

    കൊള്ളാം. കഥ ഇടുന്ന ഗ്യാപ്പ് കുറയ്ക്കുക

    1. വായനക്ക് ഒരുപാട് നന്ദി bro… കൂടുതൽ ഗ്യാപ്പ് വരാതിരിക്കാന്‍ കഴിയുന്നത് പോലെ ശ്രമിക്കാം. ഒത്തിരി സ്നേഹം ♥️♥️

  5. Cyril Bro,
    ബ്രോ ഈ ഭാഗവും മികച്ചത് തന്നെ ആയിരുന്നു, മാത്രവുമല്ല ഇത് എനിക്ക് കൂടുതൽ ഇഷ്ടപെട്ട ഭാഗങ്ങളിൽ ഒന്നിൽ ചേർത്തു ?…..

    എന്താണ് എന്ന് വച്ചാൽ ഇതിൽ കുറെ കൂടി രഹസ്യങ്ങൾ വെളിപ്പെടുന്നുണ്ടല്ലോ അവനു, ഉപബോധ മനസിൽ പതിയുക ആണെങ്കിലും അവൻ അതൊക്കെ നേടിയല്ലോ ഇനി വൈകാതെ അതൊക്കെ മറ നീക്കി അവനു വെളിപ്പെടും എന്നും കരുതുന്നു.

    പിന്നെ “അൽദീയ” എന്ന അവന്റെ യഥാർത്ഥ അമ്മയുടെ കടന്നു വരവും അവനോട് ഉള്ള അവരുടെ സ്നേഹം ഒക്കെ ഈ ഭാഗത്തെ കൂടുതൽ ഭംഗി ഉള്ളതാക്കി മാറ്റി സിറിൽ ബ്രോ ❣️.
    അവന്റെ പരീക്ഷണങ്ങൾ കുറച്ചു കടന്നതാണെങ്കിലും അതിലുടെ അവൻ കുറേ കാര്യങ്ങൾ അറിയുകയും പിന്നെ അവന്റെ അമ്മയുടെ സ്നേഹം മനസിലാക്കാൻ കഴിയുകയും ചെയ്തല്ലോ ?.

    റീനസിനെ തടവറയിൽ നിന്ന് രക്ഷിക്കാൻ വേറെ വേണ്ടി അവൻ സ്വയം അവിടെ പെട്ടല്ലോ എന്നതു സങ്കടം ഉള്ള കാര്യം ആണെങ്കിലും, ഓഷേഡ്രസ്ന്റെ വരവിനെ ഒരു പരിതിവരെ റീനസ് തടയും എന്ന് കരുതുന്നു….
    ഫയറി ലോകത്തിലെ ആ ആക്രമണം നടക്കുമ്പോൾ അവൻ അവിടെ വേണം എന്നാണ് എന്റെ ഒരു ആഗ്രഹം,(ബ്രോ ഞാൻ ഇതു മുൻപത്തെ ഒരു പാർട്ടിലെ കമന്റ്‌ പറഞ്ഞത് ഓർക്കുന്നുണ്ടോ, അവൻ അവിടെ എത്തി മലഹിയുടെ പക്ഷത്തു ഉള്ള ഫയറി ലോകത്തത് ഉള്ള എല്ലാവരെയും ക്രൂരമായി തന്നെ അവൻ കൊല്ലണം എന്നത്).?

    ഇപ്പോൾ എന്തായാലും മാലാഹി അവനെ വേദനിപ്പിക്കുക കൂടി ചെയ്തത്തോടെ എന്തായാലും അതു വേണം ഫയറി ലോകത്തേക്കുള്ള അവന്റെ ആഗമനം എന്തായാലും ഇതു തന്നെ മികച്ചത് എന്ന് തോന്നുന്നു……
    പിന്നെ മലഹിയുടെ മരണം ഇനി സംഭവിക്കുമോ എന്ന് അറിയില്ല പക്ഷെ ഏതു രീതിയിൽ ആയാലും അവനെ നന്നായി വേദന അനുഭവിക്കുന്ന രീതിയിൽ ആകണം ???.

    പിന്നെ ഒരു കാര്യം കൂടി ഉണ്ട് കഴിഞ്ഞ തവണ ഇതു പോലെ ഉള്ള സമയത്തു ആണ് അവന്റെ ക്ഷൻകാന്തി പക്ഷിയും അവന്റെ വാളും ഒക്കെ അവനെ ഓരോ കാര്യങൾ അറിയിച്ചു അവന്റെ കൂടെ തന്നെ ഉണ്ടായിരുന്നു….
    ഇപ്പോൾ വാളിനു വരാൻ കഴിയില്ലലോ സൊ ക്ഷണകാന്തി പക്ഷി ഉണരേണ്ട സമയം ആയി എന്ന് കരുതുന്നു……
    എന്തായാലും ആ ബന്ദനം അവൻ അല്പം കഷ്ട്ടപെട്ടാണെങ്കിലും തകർക്കണം.
    തകർക്കും എന്നും കരുതുന്നു ?.

    ബ്രോ ഇനി കൂടുതൽ ഒന്നും പറയുന്നില്ല,ഈ ഭാഗവും നന്നായിട്ടുണ്ട്….
    കഴിഞ്ഞ ഭാഗങ്ങളെ വച്ചു നോക്കുമ്പോൾ പേജ് കുറവാണെങ്കിലും അതു വല്യ രീതിയിൽ കുഴപ്പം ഒന്നും ഉണ്ടായതായി തോന്നിയില്ല ??.
    അടുത്ത ഭാഗം വൈകാതെ എത്തും എന്ന് കരുതുന്നു…..❣️

    With Love
    Octopus
    ??❤️

    1. കൂടുതല്‍ ഇഷ്ട്ടപ്പെട്ട ഭാഗങ്ങളുടെ പട്ടികയില്‍ ഈ പാര്‍ട്ടിനെ ചേര്‍ത്തു എന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട് bro ?

      നിങ്ങൾ നേരത്തെ പറഞ്ഞിരുന്ന അഭിപ്രായം ഞാൻ ഓര്‍ക്കുന്നുണ്ട്… എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം bro…

      എന്തായാലും നല്ല വാക്കുകള്‍ക്കും വിലപ്പെട്ട അഭിപ്രായത്തിനും എപ്പോഴും കൂടെ നില്‍ക്കുന്നതിനും ഒരുപാട് നന്ദിയുണ്ട് bro ?ഒത്തിരി സ്നേഹം ♥️♥️

      1. ?❣️?

  6. അടിപൊളി..നല്ല ത്രില്ലടിച്ച് വായിച്ചു

    1. വായനക്കും നല്ല വാക്കുകള്‍ക്കും നന്ദി bro.. ഒത്തിരി സ്നേഹവും ♥️♥️

  7. നന്നായിട്ടുണ്ട് സഹോ നല്ല ത്രില്ലിംഗ് ആയി തോന്നി ഫ്രൻ ന്റെ യഥാർഥ അച്ഛനും അമ്മയും okke പരിചയപെടുത്തിയതും പല പരീക്ഷണങ്ങൾ ഒക്കെ ഫ്രൻ നടത്തുന്നതൊക്കെ കൊള്ളാമായിരുന്നു അവസാനം റീനസിനെ രക്ഷിച്ചു അവൻ സ്വയം ബന്ധനത്തിലായത് എന്നെ വിഷമിപ്പിച്ചു എന്നാലും മാന്ത്രിക സിദ്ധി ഉപയോഗിക്കാൻ പറ്റില്ല എങ്കിലും ആരുടേയും ശല്യമില്ലാതെ എത്ര നേരം വേണമെങ്കിലും അവനു സംശയം ഉള്ള കാര്യങ്ങളെ കുറിച്ച് ചിന്തിക്കാല്ലോ അല്ല ഇപ്പോഴാണ് ഓർത്തത് നേരത്തെ ഫ്രൻ അവന്റെ അമ്മയുടെ സാനിധ്യത്തിൽ ഒരു പരീക്ഷണം ചെയ്തില്ലേ പ്രകൃതി വിലക്കിട്ടും പക്ഷെ അവസാനം അവൻ എങ്ങനെ രക്ഷപെട്ടു പുതിയ അറിവിലൂടെ താത്കാലികമായി അവൻ രക്ഷപെട്ടു എങ്കിലും അവസാനം നീണ്ട മയക്കത്തിലേക്ക് വീണു പോയതല്ലേ എന്നിട്ടെങ്ങനെ അതിൽ കുറച്ചു വ്യക്തത ഇല്ലാത്തത് പോലെ തോന്നി എന്തായാലും ഫ്രൻ ബന്ധനത്തിൽ അല്ലെ എങ്ങനെ അതിൽ നിന്ന് രക്ഷപെടും എന്നറിയൻ ആകാംഷയോടെ അടുത്ത പാർട്ടിനായി കാത്തിരുന്നു
    With?

    1. പ്രകൃതിയുടെ ഊര്‍ജ്ജ ശക്തിയില്‍ ലയിച്ച് ചേര്‍ന്നിരിക്കുന്ന ആ സമയത്തിനിടെ അവന്റെ വ്യക്തിത്വം നഷ്ടമായൽ മാത്രമേ അവൻ എല്ലാം മറക്കുകയുള്ളു.. എല്ലാം മറന്നാൽ മാത്രമേ അവന്റെ ആത്മ ശക്തിയും മനഃശക്തിയും അവന്റെ ജീവനെ പ്രകൃതി ശക്തിയില്‍ സമർപ്പിക്കുകയുള്ളു…

      പക്ഷേ അവിടെ തന്റെ വ്യക്തിത്വം നഷ്ടപ്പെടാതിരിക്കാൻ ഫ്രെൻ കിണഞ്ഞു പരിശ്രമിക്കുന്നതും… അവസാന നിമിഷം അവന് ഒരു പുതിയ തിരിച്ചറിവ് ലഭിക്കുന്നു. അവന് ലഭിച്ച അന്തർദർശനം (insight) കാരണം അവന്റെ നിഗൂഢ ശക്തിയില്‍ നിന്നും അവന്‍ മനസ്സിലാക്കിയ കാര്യങ്ങളുടെ മറ നീങ്ങിയത് കൊണ്ട് അവന് കൂടുതൽ ശക്തി ലഭിക്കാൻ തുടങ്ങുന്നു… അങ്ങനെ സംഭവിക്കുമ്പോൾ ഫ്രെന്നിന് എതിരായി തിരിഞ്ഞിരുന്നു പ്രകൃതി ശക്തിയും അവന്റെ മനഃശക്തിയും അവന്റെ ആത്മ ശക്തിയും താല്‍ക്കാലികമായി പിന്മാറുന്നു. അങ്ങനെ അതുവരെ അവന്റെ വ്യക്തിത്വം നഷ്ടമായിട്ടില്ല എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നു. അന്നേരം ഫ്രെൻ എല്ലാ മനസ്സിലും പടര്‍ന്ന ശേഷം പ്രകൃതി ശക്തിയും അവന്റെ ആത്മ ശക്തിയും അവന്റെ മനഃശക്തിയും പിന്നെയും അവന് എതിരായി തിരിയും മുന്നേ അവന്റെ ആത്മാവിനെയും മനഃശക്തിയെ യും ഫ്രെൻ അവന്റെ ശരീരത്തിൽ തിരികെ പ്രവേശിപ്പിക്കുന്നു.

      അവന്റെ വ്യക്തിയും നഷ്ടമായാൽ ഇന്നയിന്ന കാര്യങ്ങൾ നടന്ന് അവന്‍ മരിക്കും എന്നാണ് പ്രകൃതി താക്കീത് നല്‍കിയത് എന്ന ഓര്‍ക്കുക… പക്ഷേ അവന്റെ വ്യക്തിത്വം നഷ്ടമാവും മുന്നേ അവന്റെ ആത്മാവും മനഃശക്തിയും അവന്റെ ശരീരത്തിൽ പ്രവേശിപ്പിച്ചു കഴിഞ്ഞു എന്നും ഓര്‍ക്കുക.

      അവന്റെ ശരീരത്തിലേക്ക് അവന്റെ ആത്മാവും മനഃശക്തിയും തിരിച്ച് വന്നതും, പ്രകൃതി ശക്തിയില്‍ അവന്‍ ലയിച്ചു കിടന്നതിന്റെ പാര്‍ശ്വഫലം ആയിട്ടാണ് ആ കഠിന വേദനയെ അവന്റെ ആത്മാവും ശരീരവും അനുഭവിച്ചത്.. അല്ലാതെ അവന്‍ മരണത്തിലേക്ക് അല്ല നീങ്ങിയത്…

      പിന്നീട്, അവന്റെ അമ്മയുടെ സ്നേഹത്തിന് പോലും ഒരുതരം ശക്തി ഉണ്ടായിരുന്നു എന്നും അവിടെ പറയുന്നുണ്ട്… ആ ശക്തി അവന്റെ ആത്മാവിനെ പൊതിഞ്ഞ് വേദനയെ കുറേശ്ശെയായി അകറ്റി എന്നും പറയുന്നുണ്ട്. അവസാനം അവന്റെ എല്ലാ വേദനകളും അവനെ വിട്ട് അകലാന്‍ തുടങ്ങി എന്നും പറയുന്നുണ്ട്.

      ഞാൻ എഴുതിയതിൽ മതിയായ വ്യക്തത ഇല്ലെങ്കില്‍ ക്ഷമ ചോദിക്കുന്നു bro?

      പിന്നേ സംശയങ്ങള്‍ തുറന്ന് പറയുകയും ഇഷ്ട്ടപ്പെട്ട കാര്യങ്ങൾ എടുത്തു പറയുകയും ചെയ്തതിന് ഒരുപാട്‌ നന്ദി… ഒത്തിരി സ്നേഹം ♥️♥️♥️

  8. Ithrak adipoli aayittulla annante ee katha enganeya underrated aayipoye?
    Ennalum oru vallatha nirthal aarunnu….

    1. എല്ലാവർക്കും different taste ആണ് bro… So don’t worry♥️

      എന്തായാലും നിങ്ങള്‍ക്ക് കഥ ഒരുപാട്‌ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ഒത്തിരി സ്നേഹം ❤️❤️

  9. കൊള്ളാം നല്ല തൃലിംഗ് part ആയിരുന്നു കൊറേ ചോദ്യങ്ങൾക് ഉള്ള ഉത്തരം കിട്ടി ഈ പാർട്ടിൽ നിന്നും

    പ്രീതിമ സ്ത്രീ ആണ് ഇവന്റെ അമ്മ എന്ന് ഉള്ള ട്വിസ്റ്റ്‌ കിടുക്കി കളഞ്ഞു എന്നെ

    ലാസ്റ്റ് നിർത്തൽ വല്ലാതെ നിർത്തൽ aayi പോയി അവൻ രെക്ഷ പെടാണ്ട് ഒരു സമാധാനം ഉണ്ടാവില്ല

    ഇത് വായിച്ചു ഓരോന്ന് ചിന്തിച്ചു എനിക്ക് തല വേദന എടുത്തു അപ്പോൾ bro യുടെ അവസ്ഥ എന്താവും എന്ന് ചിന്തിച്ചു പോയി ഞാൻ

    ഇത്രേ കഷ്ട്ട പെട്ടു ഞങ്ങൾ വേണ്ടി സ്റ്റോറി എഴുത്തുന്ന ബ്രോക് ഒരുപാട് നന്ദി ❤❤❤❤

    1. കുറെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടി എന്നറിഞ്ഞതിൽ സന്തോഷം bro… യഥാര്‍ത്ഥത്തില്‍ ഇവിടെ നിര്‍ത്താനല്ല ഞാൻ വിചാരിച്ചിരുന്നത്. പക്ഷേ ഇനിയും വൈകിക്കുന്നത് ശെരിയല്ല എന്ന് കരുതി publish ചെയ്യേണ്ടി വന്നു.

      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം bro… ഒത്തിരി നന്ദി… ഒത്തിരി സ്നേഹം ♥️♥️

      1. ❤❤❤ nxt part ഉടനെ ഉണ്ടാവോ

  10. ഇത് വല്ലാത്ത ചെയ്ത് ആയി പോയി ?. ന്തായാലും അവന് രക്ഷപെടും,,,ങ്ങള് ഇതെങ്ങനെ എഴുതുന്നത് മനുഷ്യാ ??????. ക്ഷമ നശിച്ചു പോയി,, പറ്റുമെങ്കിൽ വേഗം തരണേ ?????????

    1. വായനക്കും നല്ല വാക്കുകള്‍ക്കും ക്ഷമ നശിച്ചതിലും ഒരുപാട്‌ സന്തോഷമുണ്ട് bro??. ഇഷ്ട്ടപ്പെട്ടതിലും സന്തോഷമായി. അടുത്ത പാര്‍ട്ട് പെട്ടന്ന് തരാൻ ഞാൻ കഴിയുന്നത് പോലെ ശ്രമിക്കാം bro. ഒത്തിരി നന്ദി.. ഒത്തിരി സ്നേഹം ♥️♥️

      1. ക്ഷമ നശിച്ചത് -ve ആയി പറഞ്ഞതല്ല,,, ഇപ്പൊ കാത്തിരിക്കാൻ വയ്യതായി……. ആകാംഷ വല്ലാണ്ട് കൂടുതലാ ??????

        1. നെഗറ്റീവ് ആയിട്ടല്ല പറഞ്ഞതെന്ന് മനസ്സിലായി bro… അതുകൊണ്ടല്ലേ എനിക്ക് സന്തോഷം തോന്നിയത്?

  11. ഹായ് സിറിൽ ബ്രോ,
    താങ്കൾ എന്നെക്കാളും പ്രായത്തിൽ ഇളയതോ മൂത്തതാണോ എന്നറിയാത്തതു കൊണ്ട് ബ്രോ എന്ന് വിളിക്കട്ടെ. ഈ കഥ എന്ത് കൊണ്ടോ എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒന്നാണ് . ഈ സൈറ്റിൽ നിങ്ങളുടെ ഈ കഥയ്ക്ക് എന്ത് കൊണ്ടോ പ്രതീക്ഷിക്കുന്ന ലൈക്സ് കിട്ടുന്നുണ്ടോ എന്ന് സംശയമാണ്. ഒരു പക്ഷെ എന്റെ കാഴ്ചപ്പാടല്ലല്ലോ മറ്റുള്ളവർക്കു. താങ്കളുടെ ചിന്താഗതിക്കു അനുസരിച്ചു തന്നെ എഴുതണം. വളരെ നല്ല ഒരു തീം ആണ് ഇത്. ദൈവങ്ങളുടെയും മനുഷ്യരുടെയും മന്ത്രിയലോകവും എല്ലാം മനോഹരമായി. എനിക്ക് തോന്നുന്നത് ഒരു പക്ഷെ പ്രകൃതി ശക്തി , ആത്മാവ്, ജീവാത്മാവ്, ഇതൊക്കെ തന്നെയല്ലേ ഈ ഗീതയിലും മറ്റു പുരാണങ്ങളിലും പ്രതിപാദിക്കുന്നത് എന്ന്. ഒരു പക്ഷെ എന്റെ തോന്നലായിരിക്കും.
    “”
    ——അതുകൊണ്ട് നമ്മുടെ മാന്ത്രിക ബോധം എന്ന പ്രപഞ്ചത്തിന്റെ തിരിച്ചറിവ്‌ ശക്തിക്ക് പോലും അഗാധമായ നിഗൂഢ രഹസ്യങ്ങളെ ഓര്‍ക്കാന്‍ പോലും കഴിയാതെ രീതിക്ക് പ്രകൃതിയുടെ ശക്തി ഒരു മറയെ സൃഷ്ടിച്ചിരിക്കുകയാണ്… അതുകൊണ്ട് നമ്മൾ സ്വയം ചിന്തിച്ച് മനസ്സിലാക്കുന്നത് മൂലവും നമ്മൾ പരീക്ഷണങ്ങള്‍ നടത്തി കണ്ടെത്തുന്നത് മൂലവും മാത്രമേ നിഗൂഢ ശക്തിയില്‍ മറഞ്ഞു കിടക്കുന്ന കാര്യങ്ങളെ നമുക്ക് ഗ്രഹിക്കാനും… പ്രകൃതിയുടെ ഉന്നത രഹസ്യങ്ങള്‍ മനസ്സിലാക്കി കൂടുതൽ ശക്തിയാർജിക്കാനും കഴിയുകയുള്ളു…””
    ഇത് പോലത്ത വാക്കുകൾ കുറെ കേട്ട് കയ്ചിഴുമ്പോൾ വായനക്കാരുടെ കിളി പോകും. മനസ്സ്സിലാക്കാൻ കുറച്ചു പാട് പെടും.
    പക്ഷെ ബ്രോ താങ്കൾ ഈ കഥയിലൂടെ പറയാതെ പറഞ്ഞു പോകുന്ന ഒരു കാര്യമുണ്ട്. മന്ത്രികലോകത്തുള്ളവർക്കു മാത്രമല്ല നമ്മുടെ ഓരോരുത്തരുടെ ഉള്ളിലും നമ്മുടെ ബോധ മനസ്സിന് മനസ്സിലാലാക്കാൻ സാധിക്കാത്ത നിഗൂഢ രഹസ്യങ്ങളെ നാം മനസിലാക്കാനും കണ്ടെത്താനും കഴിഞ്ഞാൽ നമ്മളും അർത്ഥ ദൈവങ്ങളോ, അതിനു താഴെയോ , അറ്റ് ലീസ്റ് സാധാരണ മനുസഹ്യനെക്കാൾ ഒരു പടി മുകളിൽ എത്തിച്ചേരാൻ സാധിക്കും. എന്തായാലും താങ്കൾ ഇത് പാതി വഴിയിൽ ഉപേക്ഷിക്കരുത്. ഒരിക്കൽ അങ്ങിനെ ഒരു അഭിപ്രായം പറയുന്നത് കേട്ടു. അടുത്ത പാർട്ട് എത്രയും പെട്ടെന്ന് പ്രതീക്ഷിക്കട്ടെ. പുതുവത്സരാശംസകൾ.

    1. Hi Amol bro / അതോ sis ആണോ. (ക്ഷമിക്കണം, പേരില്‍ നിന്നും ചെറിയ confusion. അമോല്‍ എന്ന പേരില്‍ പണ്ട് എന്റെ കൂടെ പഠിച്ച ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു.)

      എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ട കമന്റുകളിൽ ഒന്നാണ് നിങ്ങളുടെ ഈ കമെന്റ്. കാരണം ഈ കഥയെ എത്രത്തോളം നിങ്ങള്‍ക്ക് മനസ്സിലാക്കി വായിക്കാൻ കഴിഞ്ഞു എന്നത് ഈ കമന്റില്‍ നിന്നും ഞാൻ മനസ്സിലാക്കുന്നു. ഒരുപാട്‌ സന്തോഷം തോനുന്നു♥️

      പിന്നേ മനസിലാക്കാന്‍ പ്രയാസമുള്ള കാര്യങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞോളൂ അടുത്ത ഭാഗങ്ങളില്‍ അതിനെ പരിഹരിക്കാൻ ഞാൻ ശ്രമിക്കാം.

      കഥയില്‍ പ്രധാനമായി മാന്ത്രികർക്കും ദൈവങ്ങൾക്കും പിന്നേ മറ്റ് ശക്തികൾക്കും മാത്രം പ്രാധാന്യം കൊടുക്കുന്നത് കൊണ്ടാണ് നമ്മൾ സാധാരണ മനുഷ്യര്‍ക്ക് ഇവിടെ പറയത്തക്ക റോള്‍ ഇല്ലാതെ പോയത്.. അതുകൊണ്ടാണ് അഗാധമായ നിഗൂഢ രഹസ്യ നിയമങ്ങളെ മനസ്സിലാക്കി തിരിച്ചറിവായി മാറ്റാൻ കഴിഞ്ഞാല്‍ സാധാരണ മനുഷ്യരുടെ ശക്തിക്കും മാറ്റങ്ങൾ സംഭവിക്കും എന്ന് ഞാൻ എടുത്ത് പറയാത്തത്.

      എതായാലും കഥ പകുതിയില്‍ നിർത്തി പോകില്ല എന്ന് തീരുമാനം എടുത്തിട്ടുണ്ട് ?? ചില സാഹചര്യങ്ങളിൽ ലേറ്റ് ആയി വരാൻ സാധ്യതയുണ്ട് എന്ന് മാത്രം. പക്ഷേ അടുത്ത പാര്‍ട്ട് വേഗം തരണം എന്ന് ആഗ്രഹമുണ്ട്..

      ഇങ്ങനെ ഒരു റിവ്യു തന്നതിന് ഒത്തിരി നന്ദി….

      നിങ്ങള്‍ക്കും നിങ്ങളുടെ ഫാമിലിക്കും എന്റെ പുതുവത്സരാശംസകൾ❤️❤️

  12. No comments that’s y I am Ur die heart fan

    1. ?? ഒത്തിരി സ്നേഹം bro ♥️❤️

  13. ലുയിസ്

    ഒരു രക്ഷേം ഇല്ല bro pwoli❣️❣️
    Next പാർട്ട് പെട്ടെന്നു തരാൻ നോക്കണേ

    1. ഇഷ്ട്ടമായതിൽ ഒരുപാട്‌ സന്തോഷം bro. അടുത്ത പാര്‍ട്ട് പെട്ടന്ന് തരാൻ ശ്രമിക്കാം. നന്ദി… ഒത്തിരി സ്നേഹം ❤️❤️

  14. Good❤️❤️

    1. ഒത്തിരി സ്നേഹം ♥️♥️

  15. Adipoli pinnem suspenseil nirthi

    1. കുറച്ചുകൂടി എഴുതിയ ശേഷം publish ചെയ്യാനാണ് കരുതിയിരുന്നത്.. പക്ഷേ ഇനിയും ലേറ്റ് ആക്കുന്നത് മോശമാണെന്ന് തോന്നിയത് കൊണ്ട് ഇവിടെ നിർത്തേണ്ടി വന്നു bro. വായനക്ക് നന്ദി.. ഒത്തിരി സ്നേഹം ♥️♥️

  16. Hoo ethra naalu kathirunnu

    1. ഇഷ്ട്ടമായതിൽ ഒത്തിരി സന്തോഷം bro.. ഒത്തിരി സ്നേഹം ♥️♥️

  17. Sarath menothuparambil

    അടുത്ത പാർട്ട്‌ പെട്ടന്ന് തരണേ അതെ പോലെ ആണല്ലോ നിർത്യേകണേ ഇതിൽ നിന്ന് രക്ഷ പെടാൻഡ് ഇനി ഒരു സമാധാനം ഇണ്ടാവില്ല

    1. അടുത്ത പാര്‍ട്ട് പെട്ടന്ന് തരാൻ ശ്രമിക്കാം bro. വായനക്ക് നന്ദി.. ഒത്തിരി സ്നേഹം ❤️❤️

  18. നീലകുറുക്കൻ

    ഓഹ്ഹ്. പിന്നേം പണിയായല്ലോ..

    1. ഇടക്കിടക്ക് പണി കിട്ടുമ്പോൾ അല്ലേ കുറച്ച് ത്രില്ല് ഉണ്ടാവു.. വായനക്ക് നന്ദി.. ഒത്തിരി സ്നേഹം ♥️♥️

  19. ❤️❤️❤️❤️super

    1. ഒത്തിരി നന്ദി.. ഒത്തിരി സ്നേഹം ❤️❤️

  20. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤vayikkatte first

    1. സമയം കിട്ടും പോലെ വായിച്ചോളൂ❤️❤️

    1. സ്നേഹം ❤️❤️

    1. വായിച്ചില്ല എന്നറിയാം?. എന്നാലും സ്നേഹം ♥️♥️

      1. Aghraham ellanjitt anoo? maanpi patnilla hectic schedule ?

  21. ❤️❤️❤️

    1. സ്നേഹം ♥️♥️

  22. Oru raksha illa.. poli poli poli… Adutha part nu vendi ula kathirippanu ini. Avan thadavara thakarkate.. ela aashamsakalum

    1. ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം bro. നന്ദി.. ഒത്തിരി സ്നേഹം ♥️♥️

Comments are closed.