മാന്ത്രികലോകം 10 [Cyril] 2191

ഇന്നുവരെ പകുതി സത്യങ്ങളെ മാത്രമാണ് എല്ലാവരും എപ്പോഴും എന്നോട് പറഞ്ഞിട്ടുള്ളത്… ഇപ്പോൾ ഈ നിമിഷം എന്റെ അമ്മ എന്റെ എല്ലാ സംശയങ്ങള്‍ക്കും ഉത്തരം നല്‍കുമെന്ന് ഞാൻ കരുതി… പക്ഷേ എല്ലാ കാര്യവും എന്നോട് പറയാൻ അവർ തയ്യാറല്ല എന്നത് മനസ്സിലായി.

ആയതിനാൽ എന്നെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഇവരില്‍ നിന്നും അറിയാൻ ഞാൻ തീരുമാനിച്ചു….

അൽദീയയുടെത് കുഴഞ്ഞു മറിഞ്ഞ വളരെ അപകടകരമായ ശക്തികളെ സമാഹരിക്കപ്പെട്ടിരിക്കുന്ന മനസ് എന്നത് സത്യമായിരിക്കാം…. പക്ഷേ എന്നെ കുറിച്ചുള്ള യഥാര്‍ത്ഥ കാര്യങ്ങൾ ആ മനസില്‍ നിന്നും മാത്രമേ പൂര്‍ണമായി എനിക്ക് അറിയാൻ കഴിയുകയുള്ളു…. അതുപോലെ ഏതെങ്കിലും എല്ലാം സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങളും അവരുടെ മനസില്‍ ഉണ്ട്. അതുകൊണ്ട് ഒരു ശ്രമം നടത്താൻ ഞാൻ തീരുമാനിച്ചു.

ഭൂമിക്കടിയിൽ വ്യാപിച്ച് കിടക്കുന്ന പ്രകൃതിയുടെ ഊര്‍ജ്ജ നാഡിയിൽ എന്റെ ആത്മാവിനെയും മനസ്സിനേയും ഞാൻ പ്രവേശിപ്പിച്ചു — പക്ഷേ വന്‍തോതില്‍ പ്രകൃതിയുടെ ഊര്‍ജ്ജം സമാഹരിക്കപ്പെട്ടിരിക്കുന്ന പ്രകൃതിയുടെ ഊര്‍ജ്ജ ഗോളത്തിൽ പ്രവേശിക്കുന്നത് ആയിരിക്കും ഉചിതം എന്നു തോന്നിയത് കൊണ്ട് ഞാൻ എന്റെ ആത്മാവിനെയും മനസ്സിനേയും പ്രകൃതിയുടെ ഊര്‍ജ്ജ ഗോളത്തിൽ പ്രവേശിപ്പിച്ചു.

ഉടനെ പ്രകൃതിയുടെ ഊര്‍ജ്ജ ശക്തി എന്റെ മനസ്സിനേയും ആത്മാവിനേയും സ്നേഹത്തോടെ തഴുകി…..

പ്രകൃതിയുടെ ഊര്‍ജ്ജ നാഡിയിലും ഊര്‍ജ്ജ ഗോള ത്തിലും പ്രവേശിക്കുന്ന ദൈവങ്ങള്‍ പോലും ഇവിടെ അധിക നേരം നിൽക്കാൻ ഭയപ്പെടുന്നതിന്‍റെ കാരണം എനിക്ക് മനസ്സിലായില്ല….

അത് എന്തുതന്നെയായാലും ഇതുവരെ ആരും ശ്രമിക്കാത്ത കാര്യമാണ് ഞാൻ ഇപ്പൊൾ ചെയ്യാൻ തീരുമാനിച്ചത് എന്ന ചിന്ത എന്നെ ഭയപ്പെടുത്തിയെങ്കിലും ഞാൻ പിന്മാറാൻ തയാറല്ലായിരുന്നു.

പ്രകൃതിയുടെ ഊര്‍ജ്ജ ശക്തിയില്‍ എന്റെ ശരീരവും ആത്മാവും മനസ്സും പ്രവേശിച്ചാല്‍ അതെനിക്ക് കുഴപ്പമുള്ള കാര്യമല്ല…. പക്ഷേ എന്റെ ആത്മാവിനെയും മനസ്സിനേയും ഞാൻ പ്രകൃതിയുടെ ഊര്‍ജ്ജ ശക്തിയില്‍ ലയിപ്പിക്കുകയാണ് ചെയ്തത്….!! പ്രധാനികളായ ദൈവങ്ങള്‍ പോലും ചെയ്യാൻ ധൈര്യപ്പെടാത്ത കാര്യമാണ് ഇപ്പോൾ ഞാൻ ചെയ്തത്.
*************

‘ജീവനുള്ള ശരീരം നിലനില്‍ക്കേ നിന്റെ ആത്മാവിനെയും മനസ്സിനേയും പ്രകൃതി ശക്തിയില്‍ ലയിപ്പിക്കുന്നത് പ്രകൃതി വിരുദ്ധമാണ് എന്നറിയുക…’

പ്രകൃതി എന്നോട് സംസാരിച്ചത് കേട്ടു ഒരു സെക്കന്റ് അല്‍ഭുതവും ഭയവും സന്തോഷവും തോന്നി…..

ആണെന്നോ പെണ്ണെന്നോ തിരിച്ചറിയാൻ കഴിയാതെ ശബ്ദം ആയിരുന്നു പ്രകൃതിയില്‍ നിന്നും ഞാൻ കേട്ടത്.

‘പ്രകൃതിയുടെ ശക്തിയില്‍ എന്റെ മനസ്സും ആത്മാവും ലയിച്ചാൽ എനിക്ക് എന്തു സംഭവിക്കും…!?’ ഞാൻ ചോദിച്ചു.

‘എന്റെ ശക്തിയെ താങ്ങാന്‍ കഴിയാതെ നിന്റെ സ്വന്തം വ്യക്തിത്വം നഷ്ടപ്പെടും. വളരെ ചുരുങ്ങിയ നേരം കൊണ്ട് നീ നിന്റെ മനസിനെ മറക്കും — നീ നിന്റെ ആത്മാവിനെ മറക്കും — നിനക്ക് സ്വന്തമായി ശരീരവും ജീവനും ഉണ്ടായിരുന്നു എന്നും മറക്കും — എല്ലാം മറക്കുന്ന ആ നിമിഷം, നിന്റെ ആത്മാവിനേയും മനസ്സിനെയും ശരീരത്തെയും ഒന്നായി ഇണക്കി ബന്ധിപ്പിച്ചിരിക്കുന്ന ജീവ ശക്തിയെ നിന്റെ ആത്മ ശക്തിയും മനഃശക്തിയും ഒന്നായി പ്രവർത്തിച്ച് വിച്ഛേദിച്ച് നിന്റെ ജീവനെ പ്രകൃതി ശക്തിയായ എന്നിലേക്ക് ആവാഹിച്ച് പൂര്‍ണമായി അര്‍പ്പിക്കും… നീ എന്ന വ്യക്തിത്വം നശിക്കും…’

71 Comments

  1. Any updates

    1. സമയം കിട്ടും പോലെ എഴുതുന്നു… വേഗം തരാൻ ശ്രമിക്കാം bro

  2. Bro any updates

    1. എഴുതുന്നുണ്ട് bro… Continue ആയിട്ട് എഴുതാന്‍ കഴിയാത്തതു കൊണ്ട് എപ്പോ കഴിയും എന്നറിയില്ല.

  3. Ee week undkaumo

    1. Correct ആയിട്ടുള്ള date പറയാൻ കഴിയില്ല bro… കാരണം നല്ല തിരക്കിലാണ്… അതുകൊണ്ട് സമയം കിട്ടുന്നത് പോലെ മാത്രം എഴുതുന്നു.

  4. Cyril ഭായ്….

    വായിക്കാൻ വൈകി പോയി….. ഈ ഭാഗവും..നന്നായിട്ടുണ്ട്….. നിങ്ങളുടെ എഴുത്ത് വേറെ ലെവൽ ആണ്….. കാര്യങ്ങൾ എല്ലാം. ക്ലിയർ ആക്കി….. എന്തോ ഒരു പ്രത്യേകത ഉണ്ട്…

    അപ്പോൾ ഫ്രനിന്റെ യഥാർത്ഥ ഉവ്വേ ആരാണ് എന്ന് റിവേൽ ആയിരിക്കുന്നു…

    അവൻ പവർഫുൾ ആകുമല്ലോ അപ്പോൾ…….

    ഇപ്പോഴിത്ത തടവറയിൽ കുടുങ്ങിയിരിക്കുന്നു…… ഇനി എങ്ങനെ അവൻ രക്ഷപെടും…… വല്ലാത്ത സ്ഥലത്താണ് നിർത്തിയത്…..

    അടുത്ത ഭാഗം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    സ്നേഹത്തോടെ സിദ്ധു. ❤

    1. സിദ്ധു, കാര്യങ്ങൾ എല്ലാം ക്ലിയർ ആയി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അതുപോലെ കഥ ഇഷ്ട്ടപ്പെട്ടു എന്നതിലും സന്തോഷം.

      തടവറയില്‍ കിടക്കുന്ന ഫ്രെൻ എങ്ങനെ രക്ഷപെടും എന്ന് എനിക്കും അറിയില്ല… ഇനി വേണം ആലോചിക്കാൻ?

      എന്തായാലും അടുത്ത part ഉടനെ തരണം എന്നാണ് ആഗ്രഹം…. നോക്കാം എന്താവുമെന്ന്.

      വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി… ഒരുപാട്‌ സ്നേഹം ♥️♥️

  5. കൈലാസനാഥൻ

    സിറിൾ ഭായി,
    ജോലിയിൽ തിരികെ പ്രവേശിച്ചതിനാലും ഞാനും ചില കുത്തിക്കുറിക്കുകൾ തുടങ്ങിയതിനാലും വായിക്കുവാൻ സമയം തികയാതെ വരുന്നു. ആയതിനാൽ വായന വൈകി.

    ഫ്രന്നിന്റെ അഗ്നികുണ്ഡ യാത്രയും ഓരോരോ പരീക്ഷണങ്ങളും അതിമനോഹരമാവുന്നുണ്ട്. മാന്ത്രികപ്പുരയിൽ എത്തുന്നതും മനശ്ശക്തിയാലും ആത്മ ശക്തിയാലും അവിടം പൊതിയുന്നതും അമ്മു അടക്കമുള്ള കൂട്ടുകാരുടെ പ്രവൃത്തി വീക്ഷിക്കുന്നതും അവരുടെ സൃഷ്ടി പരാജയപ്പെടുന്നതുമെല്ലം കണ്ടതും അവർ അവന്റെ മുറിയിലെത്തുന്നതും തമ്മിലുള്ള സംശയം ചോദിക്കലും അവന്റെ വിശദീകരണം ഒക്കെ ഗംഭീരമായിരുന്നു.

    അജ്‌ഞാതശക്തിയുടെ സാന്നിദ്ധ്യം തിരിച്ചറിയു തും അവരുമായി കാണാതെയുള്ള ചോദ്യം ചെയ്യലും അലീദിയ എന്ന പ്രതിമ സ്ത്രീയാണെന്നും തന്റെ സ്വന്തം മാതാവാണെന്നും തിരിച്ചറിയുന്നതും അവന്റെ ജന്മരഹസ്യം വെളിപ്പെടുത്തുന്നതും പ്രകൃതി ശക്തിയാണ് പിതാവെന്നും അറിയിക്കുന്നതും ഷൈദസ്ത്രന്യയുടെ ഉദരത്തിലേക്ക് മാറ്റുവാനുണ്ടായ സാഹചര്യം എല്ലാം വിശദമാക്കുന്ന രംഗങ്ങൾ ഒക്കെ അതിഗംഭീരമായിരുന്നു.

    മലാഹിയെ പറ്റിയുള്ള ചിന്തയും പ്രതിമകളുടെ സാന്നിദ്ധ്യം അമ്മു തിരിച്ചറിയുന്നതെങ്ങനെയെന്നും ഒക്കെ മനസ്സിലാക്കുന്ന രംഗങ്ങൾ ഒക്കെ മാസ്മരികം തന്നെ.

    റീനസിനെ ബന്ധിച്ചിരിക്കുന്ന അറയിലേക്ക് ചെല്ലുന്നതും കുടുക്കിലാകുന്നതും റീനസിനെ മോചിപ്പിക്കുന്നതും ഒക്കെ ആകാംക്ഷാഭരിതമായിരുന്നു. ബന്ധന ത്തിലുള്ള ഫെന്നിനെ മലാഹി പീഡിപ്പിക്കുന്നതും ബന്ധനത്തിലാക്കിയ ചതിപ്രയോഗവുമൊക്കെ വിവരിക്കുന്നത് ഒക്കെ ആശങ്കാകുലമായ രംഗങ്ങൾ ആയിരുന്നെങ്കിലും ഗംഭീരമായിരുന്നു.

    അവൻ ആ മാന്ത്രി കബന്ധനത്തിൽ നിന്ന് പെട്ടെന്ന് മോചിനാകുമെന്നും ആരീതി എങ്ങനെ എന്നറിയാനും അമ്മുവും കൂട്ടരുടേയും സഹായമുണ്ടാകുമോ എന്നൊക്കെ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
    ഈ ഭാഗവും അതിഗംഭീരമായിരുന്നു. സ്നേഹാദരങ്ങൾ?????

    1. ചുരുക്കി പറഞ്ഞാല്‍ നിങ്ങളുടെ ജീവിതം ഫുൾ ബിസിയായി നീങ്ങുന്നു അല്ലേ…. എന്തായാലും നിങ്ങൾ അവിടെ എഴുതിയത് ചിലതൊക്കെ എനിക്ക് വായിക്കാൻ കഴിഞ്ഞു.. വായിച്ചതെല്ലാം എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഇനി വലിയ തുടര്‍കഥകളും നിങ്ങള്‍ക്ക് എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

      പിന്നേ തിരക്കിനിടയിലും സമയം കണ്ടെത്തി ഈ കഥ വായിക്കുകയും അതുപോലെ നല്ല ഒരു റിവ്യു തരാൻ സാധിച്ചതിലൂം അതിയായ സന്തോഷമുണ്ട്….

      ബന്ധനത്തില്‍ നിന്നും ഫ്രെൻ മോചിതനാകുന്ന രീതി, കഥ എഴുതാന്‍ തുടങ്ങുമ്പോൾ വേണം ആലോചിക്കാൻ… എന്തായാലും ഒരുപാട്‌ ലേറ്റ് ആക്കാതെ അടുത്ത പാര്‍ട്ട് ഇവിടെ എത്തിക്കാനാണ് ആഗ്രഹം.

      പിന്നേ വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി. ഒരുപാട് സ്നേഹം ♥️♥️

Comments are closed.