മാന്ത്രികലോകം 10 [Cyril] 2190

Views : 46997

എന്റെ മനസില്‍ ഉടനെ തെളിയുകയും ചെയ്തു….. ഒരു പുഞ്ചിരിയോടെ ഞാൻ ഓരോരുത്തരേയും നോക്കി.

അവർ എന്നെ തന്നെ പ്രതീക്ഷയോടെ നോക്കി നില്‍ക്കുന്നത് കണ്ടിട്ട് ഞാൻ പറഞ്ഞു —,

“എന്റെ മനഃശക്തി പുറത്തേക്ക്‌ വ്യാപിക്കുമ്പോൾ ആ വ്യാപ്തിയിലുള്ള നമ്മുടെ നഗ്ന നേത്രങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത കോടിക്കണക്കിന് ഏകകോശജീവികളെ എന്റെ ശക്തിക്ക് അനുഭവപ്പെടാറുണ്ട്. ആ ജീവികളുടെ ജീവ ശക്തിയെ എന്റെ ആത്മാവിന് എന്റെ ശക്തി മുഖേനെ കാണാനും കഴിയുന്നു. ആ ജീവികളെയാണ് ഞാൻ എന്റെ ആവശ്യത്തിന് എന്റെ ശക്തി ഉപയോഗിച്ച് തിരഞ്ഞെടുക്കുന്നത്. ആ ജീ—”

“ബാക്ടീരിയ പോലുള്ള സൂക്ഷ്മ ജീവികളെ ആണോ ഏകകോശജീവികൾ എന്ന് നീ ഉദേശിച്ചത്…?” ജാസർ ഇടക്ക് കയറി എന്നോട് ചോദിച്ചു.

“ശെരിയാണ് ജാസർ…” ഞാൻ സമ്മതിച്ചു. “ആ ജീവികള്‍ അവയുടെ ഏകകോശത്തെ മുഴുവനായി ഉപയോഗിച്ച് പ്രകാശത്തെ ഫോക്കസ് ചെയ്ത് ഒരു ചെറിയ ക്യാമറ ലെൻസ് പോലെ ആക്കുന്നത് കൊണ്ടാണ് ആ ജീവികള്‍ക്ക് കാണാൻ സാധിക്കുന്നത്.

അപ്പോ എന്റെ മനഃശക്തിയെ ഞാൻ എവിടെ വ്യാപിപ്പിച്ചാലും… എന്റെ അവതാറിനെ മാത്രം സൃഷ്ടിച്ച് എവിടെ നയിച്ചാലും — അതേ സമയം തന്നെ എന്റെ ശക്തിയെ ഉപയോഗിച്ച് ഞാൻ ആ ഏകകോശജീവികളുടെ ജീവ ശക്തിയെ എന്റെ ശക്തിയില്‍ ബന്ധിച്ച് എന്റെ കാഴ്ച ശക്തിയായി ഞാൻ ആ ജീവികളെ പ്രവര്‍ത്തിപ്പിക്കുന്നു. അതു കാരണമാണ് എന്റെ ആത്മാവ് ഇല്ലാത്ത അവതാറിനും എന്റെ വെറും ശക്തിയെ പുറത്തേക്ക്‌ വ്യാപിച്ചാലും എനിക്ക് ആ ഏകകോശജീവികളുടെ സഹായത്താല്‍ കാഴ്ച സാധ്യമായത്….”

ഞാൻ പറഞ്ഞത് കേട്ട് എല്ലാവരും ഒന്നും പറയാൻ കഴിയാതെ വെറുതെ മിഴിച്ചു നിന്നു…

“അതെങ്ങനെയാണ് ഫ്രെൻ….?!” ഈഫിയ അവളുടെ ഒരു മിഴിയെ മെല്ലെ തിരുമ്മി കൊണ്ട് ചോദിച്ചു. “നമ്മുടെ മനഃശക്തിയോ ആത്മ ശക്തിയോ പുറത്തേക്ക്‌ വ്യാപിപ്പിക്കുമ്പോൾ, മാന്ത്രിക ശക്തി ഉള്ള ജീവികളുടെയും മാന്ത്രിക വസ്തുക്കളുടെയും ശക്തിയെ മാത്രമല്ലേ നമുക്ക് സ്പര്‍ശിക്കാനും മനസിലാക്കാനും കഴിയുകയുള്ളു..? അങ്ങനെയല്ലേ നമ്മൾ പഠിച്ചിട്ടുള്ളത്….. പിന്നേ ഇതുവരെയുള്ള ഞങ്ങളുടെ അനുഭവവും അതുതന്നെയായിരുന്നു…. പക്ഷേ നിനക്ക് മാത്രം മാന്ത്രിക ശക്തി ഇല്ലാത്ത ജീവികളെ പോലും നിന്റെ മനഃശക്തിക്കും ആത്മ ശക്തിക്കും സ്പര്‍ശിക്കാൻ കഴിയുന്നു… അതിന്റെ ജീവ ശക്തിയെ നിനക്ക് നിന്റെ മനസില്‍ കാണാനും കഴിയുന്നു…. എന്നിട്ട് ആ ജീവികളുടെ ജീവ ശക്തിയെ നിയന്ത്രിച്ച് നിനക്ക് പുറം കാഴ്ച പോലും സാധ്യമാകുന്നു….?!”

ഞാൻ മിണ്ടാതെ നില്‍ക്കുന്നത് കണ്ടിട്ട് കുറച്ച് നേരത്തേക്ക് എല്ലാവരും ആലോചനയോടെ എന്നെത്തന്നെ നോക്കി നിന്നു.

“നിനക്കും ഇതുപോലെ കാണാന്‍ കഴിയുമോ അമ്മു…?” സുല്‍ത്താന്‍ പെട്ടന്നു അമ്മുവിന്‍റെ നേര്‍ക്കു തിരിഞ്ഞു കൊണ്ട് അവന്റെ സംശയം ചോദിച്ചു.

“ഇക്കാര്യത്തിൽ ഞാനും നിങ്ങളെപ്പോലെ തന്നെയാ സുല്‍ത്താന്‍… ഏകകോശജീവികളുടെ ജീവ ശക്തിയെ നിങ്ങളെപ്പോലെ തന്നെ എന്റെ ശക്തിക്കും സ്പര്‍ശിക്കാൻ കഴിഞ്ഞിട്ടില്ല… ആ ജീവികളുടെ ജീവ ശക്തിയെ എനിക്ക് കാണാനും കഴിഞ്ഞിട്ടില്ല…” അമ്മു ആലോചനയോടെ പറഞ്ഞു.

അതോടെ എല്ലാവരും പിന്നെയും എന്റെ മുഖത്ത് നോക്കി.

“ഇക്കാര്യം ചോദിക്കാനാണോ നിങ്ങൾ എന്നെ തിരക്കി ഇവിടെ വന്നത്…?” ഞാൻ ചോദിച്ചു.

“എനിക്ക് മറ്റൊരു സംശയമാണ് നിന്നോട് ചോദിക്കാനുള്ളത് ഫ്രെൻ…” സിദ്ധാര്‍ത്ഥ് പറഞ്ഞു. “നീ ഒരു മാന്ത്രികന്‍ ആയിരുന്നിട്ടും നിന്റെ ശക്തിയുടെ സാന്നിധ്യം എന്തുകൊണ്ട്‌ മറ്റുള്ളവർക്ക് അറിയാൻ സാധിക്കുന്നില്ല… നിന്റെ ശക്തി പുറത്തേക്ക് വ്യാപിച്ചാൽ പോലും നിനക്ക് താല്‍പര്യം ഉണ്ടെങ്കിൽ മാത്രമേ മറ്റുള്ളവർക്ക് നിന്റെ സാന്നിധ്യം അറിയാൻ കഴിയുകയുള്ളു… നിന്നെ കാണുന്ന

Recent Stories

The Author

71 Comments

  1. Any updates

    1. സമയം കിട്ടും പോലെ എഴുതുന്നു… വേഗം തരാൻ ശ്രമിക്കാം bro

  2. Bro any updates

    1. എഴുതുന്നുണ്ട് bro… Continue ആയിട്ട് എഴുതാന്‍ കഴിയാത്തതു കൊണ്ട് എപ്പോ കഴിയും എന്നറിയില്ല.

  3. Ee week undkaumo

    1. Correct ആയിട്ടുള്ള date പറയാൻ കഴിയില്ല bro… കാരണം നല്ല തിരക്കിലാണ്… അതുകൊണ്ട് സമയം കിട്ടുന്നത് പോലെ മാത്രം എഴുതുന്നു.

  4. Cyril ഭായ്….

    വായിക്കാൻ വൈകി പോയി….. ഈ ഭാഗവും..നന്നായിട്ടുണ്ട്….. നിങ്ങളുടെ എഴുത്ത് വേറെ ലെവൽ ആണ്….. കാര്യങ്ങൾ എല്ലാം. ക്ലിയർ ആക്കി….. എന്തോ ഒരു പ്രത്യേകത ഉണ്ട്…

    അപ്പോൾ ഫ്രനിന്റെ യഥാർത്ഥ ഉവ്വേ ആരാണ് എന്ന് റിവേൽ ആയിരിക്കുന്നു…

    അവൻ പവർഫുൾ ആകുമല്ലോ അപ്പോൾ…….

    ഇപ്പോഴിത്ത തടവറയിൽ കുടുങ്ങിയിരിക്കുന്നു…… ഇനി എങ്ങനെ അവൻ രക്ഷപെടും…… വല്ലാത്ത സ്ഥലത്താണ് നിർത്തിയത്…..

    അടുത്ത ഭാഗം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    സ്നേഹത്തോടെ സിദ്ധു. ❤

    1. സിദ്ധു, കാര്യങ്ങൾ എല്ലാം ക്ലിയർ ആയി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അതുപോലെ കഥ ഇഷ്ട്ടപ്പെട്ടു എന്നതിലും സന്തോഷം.

      തടവറയില്‍ കിടക്കുന്ന ഫ്രെൻ എങ്ങനെ രക്ഷപെടും എന്ന് എനിക്കും അറിയില്ല… ഇനി വേണം ആലോചിക്കാൻ😁

      എന്തായാലും അടുത്ത part ഉടനെ തരണം എന്നാണ് ആഗ്രഹം…. നോക്കാം എന്താവുമെന്ന്.

      വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി… ഒരുപാട്‌ സ്നേഹം ♥️♥️

  5. കൈലാസനാഥൻ

    സിറിൾ ഭായി,
    ജോലിയിൽ തിരികെ പ്രവേശിച്ചതിനാലും ഞാനും ചില കുത്തിക്കുറിക്കുകൾ തുടങ്ങിയതിനാലും വായിക്കുവാൻ സമയം തികയാതെ വരുന്നു. ആയതിനാൽ വായന വൈകി.

    ഫ്രന്നിന്റെ അഗ്നികുണ്ഡ യാത്രയും ഓരോരോ പരീക്ഷണങ്ങളും അതിമനോഹരമാവുന്നുണ്ട്. മാന്ത്രികപ്പുരയിൽ എത്തുന്നതും മനശ്ശക്തിയാലും ആത്മ ശക്തിയാലും അവിടം പൊതിയുന്നതും അമ്മു അടക്കമുള്ള കൂട്ടുകാരുടെ പ്രവൃത്തി വീക്ഷിക്കുന്നതും അവരുടെ സൃഷ്ടി പരാജയപ്പെടുന്നതുമെല്ലം കണ്ടതും അവർ അവന്റെ മുറിയിലെത്തുന്നതും തമ്മിലുള്ള സംശയം ചോദിക്കലും അവന്റെ വിശദീകരണം ഒക്കെ ഗംഭീരമായിരുന്നു.

    അജ്‌ഞാതശക്തിയുടെ സാന്നിദ്ധ്യം തിരിച്ചറിയു തും അവരുമായി കാണാതെയുള്ള ചോദ്യം ചെയ്യലും അലീദിയ എന്ന പ്രതിമ സ്ത്രീയാണെന്നും തന്റെ സ്വന്തം മാതാവാണെന്നും തിരിച്ചറിയുന്നതും അവന്റെ ജന്മരഹസ്യം വെളിപ്പെടുത്തുന്നതും പ്രകൃതി ശക്തിയാണ് പിതാവെന്നും അറിയിക്കുന്നതും ഷൈദസ്ത്രന്യയുടെ ഉദരത്തിലേക്ക് മാറ്റുവാനുണ്ടായ സാഹചര്യം എല്ലാം വിശദമാക്കുന്ന രംഗങ്ങൾ ഒക്കെ അതിഗംഭീരമായിരുന്നു.

    മലാഹിയെ പറ്റിയുള്ള ചിന്തയും പ്രതിമകളുടെ സാന്നിദ്ധ്യം അമ്മു തിരിച്ചറിയുന്നതെങ്ങനെയെന്നും ഒക്കെ മനസ്സിലാക്കുന്ന രംഗങ്ങൾ ഒക്കെ മാസ്മരികം തന്നെ.

    റീനസിനെ ബന്ധിച്ചിരിക്കുന്ന അറയിലേക്ക് ചെല്ലുന്നതും കുടുക്കിലാകുന്നതും റീനസിനെ മോചിപ്പിക്കുന്നതും ഒക്കെ ആകാംക്ഷാഭരിതമായിരുന്നു. ബന്ധന ത്തിലുള്ള ഫെന്നിനെ മലാഹി പീഡിപ്പിക്കുന്നതും ബന്ധനത്തിലാക്കിയ ചതിപ്രയോഗവുമൊക്കെ വിവരിക്കുന്നത് ഒക്കെ ആശങ്കാകുലമായ രംഗങ്ങൾ ആയിരുന്നെങ്കിലും ഗംഭീരമായിരുന്നു.

    അവൻ ആ മാന്ത്രി കബന്ധനത്തിൽ നിന്ന് പെട്ടെന്ന് മോചിനാകുമെന്നും ആരീതി എങ്ങനെ എന്നറിയാനും അമ്മുവും കൂട്ടരുടേയും സഹായമുണ്ടാകുമോ എന്നൊക്കെ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
    ഈ ഭാഗവും അതിഗംഭീരമായിരുന്നു. സ്നേഹാദരങ്ങൾ👌👌🌹🌹🌹

    1. ചുരുക്കി പറഞ്ഞാല്‍ നിങ്ങളുടെ ജീവിതം ഫുൾ ബിസിയായി നീങ്ങുന്നു അല്ലേ…. എന്തായാലും നിങ്ങൾ അവിടെ എഴുതിയത് ചിലതൊക്കെ എനിക്ക് വായിക്കാൻ കഴിഞ്ഞു.. വായിച്ചതെല്ലാം എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഇനി വലിയ തുടര്‍കഥകളും നിങ്ങള്‍ക്ക് എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

      പിന്നേ തിരക്കിനിടയിലും സമയം കണ്ടെത്തി ഈ കഥ വായിക്കുകയും അതുപോലെ നല്ല ഒരു റിവ്യു തരാൻ സാധിച്ചതിലൂം അതിയായ സന്തോഷമുണ്ട്….

      ബന്ധനത്തില്‍ നിന്നും ഫ്രെൻ മോചിതനാകുന്ന രീതി, കഥ എഴുതാന്‍ തുടങ്ങുമ്പോൾ വേണം ആലോചിക്കാൻ… എന്തായാലും ഒരുപാട്‌ ലേറ്റ് ആക്കാതെ അടുത്ത പാര്‍ട്ട് ഇവിടെ എത്തിക്കാനാണ് ആഗ്രഹം.

      പിന്നേ വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി. ഒരുപാട് സ്നേഹം ♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com