മാന്ത്രികലോകം 10 [Cyril] 2191

പ്രകൃതിയില്‍ ലയിച്ചു കിടക്കുന്ന എന്റെ മനസില്‍ പ്രകൃതി ശക്തി താക്കീത് നല്‍കി.

അതുകേട്ട് തിരിച്ച് എന്തെങ്കിലും പറയാൻ പോലും എനിക്ക് കഴിഞ്ഞില്ല… പ്രകൃതി തുടർന്നു —,

‘അതിന്റെ ഫലം നിന്റെ മരണം ആയിരിക്കും ഫ്രൻഷെർ…. അങ്ങനെ സംഭവിക്കാതിരിക്കാന്‍ എത്രയുംവേഗം എന്നില്‍ നിന്നും നീ വേര്‍പിരിയുക…. ഒഷേദ്രസ് പോലും രണ്ടാമതായി ഇതുപോലെ ചെയ്യാൻ ശ്രമിച്ചിട്ടില്ല എന്നും മനസ്സിലാക്കുക….’

പ്രകൃതി അവസാനം പറഞ്ഞ വാചകം എന്റെ ഞെട്ടിച്ചു…

‘അപ്പോ ഒഷേദ്രസ് ഒരിക്കല്‍ പ്രകൃതിയില്‍ ലയിച്ച് ചേര്‍ന്ന് പരീക്ഷണങ്ങള്‍ നടത്തി എന്നാണോ…?’ ഞാൻ ചോദിച്ചു.

‘സത്യമാണ് ഫ്രൻഷെർ. ഒരിക്കൽ മാത്രമാണ് ഒഷേദ്രസ് ഇങ്ങനെ പരീക്ഷണം നടത്തിയത്… പക്ഷേ അതിന്റെ ഭവിഷ്യത്ത് എന്താണെന്ന് മനസ്സിലാക്കിയ ഒഷേദ്രസ് പിന്നീട് ഒരിക്കലും അതിനു തുനിഞ്ഞില്ല. ഇങ്ങനെ ചെയ്യുന്നത് മൂലം ദൈവങ്ങള്‍ക്ക് പോലും മരണം സംഭവിക്കും എന്ന് നീ അറിയുക….’

ഞാൻ ഞെട്ടി. ദൈവങ്ങള്‍ക്ക് പോലും മരണം…!!

പക്ഷേ എന്തുതന്നെയായാലും പേടിച്ചു സമയം കളയാനും… കരഞ്ഞു വിളിക്കാനും…. അതുപോലെ പിന്തിരിയാനും ഒന്നും ഞാൻ ഒരുക്കമല്ലായിരുന്നു….

എന്റെ ചിന്തിക്കാൻ ഉള്ള ശേഷി ദ്രുതഗതിയില്‍ മങ്ങുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു….. എന്റെ ജീവ ശക്തിയെ വിച്ഛേദിക്കാൻ എന്റെ സ്വന്തം ആത്മാവും മനസ്സും ശ്രമിക്കുന്നതും ഞാൻ അറിഞ്ഞു…..

ഭയം തോന്നിയെങ്കിലും എനിക്ക് എതിരായി പ്രവർത്തിക്കാൻ തുടങ്ങിയ എന്റെ സ്വന്തം ശക്തികളെ എന്റെ നിയന്ത്രണത്തിൽ അടക്കി നിര്‍ത്താന്‍ ശ്രമിച്ചു കൊണ്ട് പ്രപഞ്ചമാകെ വ്യാപിച്ച് കിടക്കുന്ന പ്രകൃതിയുടെ ഊര്‍ജ്ജ ശക്തിയിൽ ലയിച്ചു ചേര്‍ന്ന എന്റെ ശക്തിയേ അതിന്റെ ലക്ഷ്യ സ്ഥാനത്തേക്ക് ഞാൻ നയിച്ചു…. അത്ര എളുപ്പം ആയിരുന്നില്ല ആ ശ്രമം.

എന്റെ ലക്ഷ്യം നേടും മുന്നേ എന്റെ പ്രാണന്‍ എന്നെ വിട്ടകലും എന്നെനിക്ക് ബോധ്യമായി…

പ്രകൃതിയില്‍ ലയിച്ചു കിടക്കുന്ന എന്റെ ആത്മാവും മനസ്സും പൂര്‍ണമായി പ്രകൃതി ശക്തിയായി മാറി കൊണ്ടിരുന്നു…

‘അതിനര്‍ത്ഥം ഫ്രൻഷെർ എന്ന വ്യക്തി മരിച്ചു കൊണ്ടിരിക്കുന്നു എന്നാണ്’ പ്രകൃതി അവസാനമായി അത്രയും പറഞ്ഞിട്ട് മൗനമായി.

പക്ഷേ അപ്പോഴും ഞാൻ പിന്തിരിഞ്ഞില്ല…

പ്രപഞ്ചമാകെ വ്യാപിച്ച് കിടക്കുന്ന പ്രകൃതിയില്‍ ലയിച്ച് കിടക്കുന്ന ഞാൻ മാന്ത്രിക ബോധം എന്ന പ്രകൃതിയുടെ നിഗൂഢ ശക്തി ലഭിച്ചിരുന്ന എല്ലാ ദൈവങ്ങളുടെയും മാന്ത്രികരുടെയും മനസ്സിനെ ഞാൻ സ്പര്‍ശിക്കുകയും കാണുകയും ചെയ്തു.

മറ്റുള്ളവര്‍ക്ക് എന്റെ ശക്തിയെ കാണാതിരിക്കാൻ ജനിച്ച അന്നു എന്റെ മേല്‍ ഞാൻ സ്വയം പ്രയോഗിച്ച ശക്തിയെ പോലും ഇപ്പോൾ എനിക്ക് കാണാന്‍ കഴിയുമായിരുന്നു…. അതിലുള്ള പാളിച്ചകള്‍ എന്താണെന്ന് എനിക്ക് മനസിലാക്കാനും കഴിഞ്ഞു….

71 Comments

  1. Any updates

    1. സമയം കിട്ടും പോലെ എഴുതുന്നു… വേഗം തരാൻ ശ്രമിക്കാം bro

  2. Bro any updates

    1. എഴുതുന്നുണ്ട് bro… Continue ആയിട്ട് എഴുതാന്‍ കഴിയാത്തതു കൊണ്ട് എപ്പോ കഴിയും എന്നറിയില്ല.

  3. Ee week undkaumo

    1. Correct ആയിട്ടുള്ള date പറയാൻ കഴിയില്ല bro… കാരണം നല്ല തിരക്കിലാണ്… അതുകൊണ്ട് സമയം കിട്ടുന്നത് പോലെ മാത്രം എഴുതുന്നു.

  4. Cyril ഭായ്….

    വായിക്കാൻ വൈകി പോയി….. ഈ ഭാഗവും..നന്നായിട്ടുണ്ട്….. നിങ്ങളുടെ എഴുത്ത് വേറെ ലെവൽ ആണ്….. കാര്യങ്ങൾ എല്ലാം. ക്ലിയർ ആക്കി….. എന്തോ ഒരു പ്രത്യേകത ഉണ്ട്…

    അപ്പോൾ ഫ്രനിന്റെ യഥാർത്ഥ ഉവ്വേ ആരാണ് എന്ന് റിവേൽ ആയിരിക്കുന്നു…

    അവൻ പവർഫുൾ ആകുമല്ലോ അപ്പോൾ…….

    ഇപ്പോഴിത്ത തടവറയിൽ കുടുങ്ങിയിരിക്കുന്നു…… ഇനി എങ്ങനെ അവൻ രക്ഷപെടും…… വല്ലാത്ത സ്ഥലത്താണ് നിർത്തിയത്…..

    അടുത്ത ഭാഗം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    സ്നേഹത്തോടെ സിദ്ധു. ❤

    1. സിദ്ധു, കാര്യങ്ങൾ എല്ലാം ക്ലിയർ ആയി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അതുപോലെ കഥ ഇഷ്ട്ടപ്പെട്ടു എന്നതിലും സന്തോഷം.

      തടവറയില്‍ കിടക്കുന്ന ഫ്രെൻ എങ്ങനെ രക്ഷപെടും എന്ന് എനിക്കും അറിയില്ല… ഇനി വേണം ആലോചിക്കാൻ?

      എന്തായാലും അടുത്ത part ഉടനെ തരണം എന്നാണ് ആഗ്രഹം…. നോക്കാം എന്താവുമെന്ന്.

      വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി… ഒരുപാട്‌ സ്നേഹം ♥️♥️

  5. കൈലാസനാഥൻ

    സിറിൾ ഭായി,
    ജോലിയിൽ തിരികെ പ്രവേശിച്ചതിനാലും ഞാനും ചില കുത്തിക്കുറിക്കുകൾ തുടങ്ങിയതിനാലും വായിക്കുവാൻ സമയം തികയാതെ വരുന്നു. ആയതിനാൽ വായന വൈകി.

    ഫ്രന്നിന്റെ അഗ്നികുണ്ഡ യാത്രയും ഓരോരോ പരീക്ഷണങ്ങളും അതിമനോഹരമാവുന്നുണ്ട്. മാന്ത്രികപ്പുരയിൽ എത്തുന്നതും മനശ്ശക്തിയാലും ആത്മ ശക്തിയാലും അവിടം പൊതിയുന്നതും അമ്മു അടക്കമുള്ള കൂട്ടുകാരുടെ പ്രവൃത്തി വീക്ഷിക്കുന്നതും അവരുടെ സൃഷ്ടി പരാജയപ്പെടുന്നതുമെല്ലം കണ്ടതും അവർ അവന്റെ മുറിയിലെത്തുന്നതും തമ്മിലുള്ള സംശയം ചോദിക്കലും അവന്റെ വിശദീകരണം ഒക്കെ ഗംഭീരമായിരുന്നു.

    അജ്‌ഞാതശക്തിയുടെ സാന്നിദ്ധ്യം തിരിച്ചറിയു തും അവരുമായി കാണാതെയുള്ള ചോദ്യം ചെയ്യലും അലീദിയ എന്ന പ്രതിമ സ്ത്രീയാണെന്നും തന്റെ സ്വന്തം മാതാവാണെന്നും തിരിച്ചറിയുന്നതും അവന്റെ ജന്മരഹസ്യം വെളിപ്പെടുത്തുന്നതും പ്രകൃതി ശക്തിയാണ് പിതാവെന്നും അറിയിക്കുന്നതും ഷൈദസ്ത്രന്യയുടെ ഉദരത്തിലേക്ക് മാറ്റുവാനുണ്ടായ സാഹചര്യം എല്ലാം വിശദമാക്കുന്ന രംഗങ്ങൾ ഒക്കെ അതിഗംഭീരമായിരുന്നു.

    മലാഹിയെ പറ്റിയുള്ള ചിന്തയും പ്രതിമകളുടെ സാന്നിദ്ധ്യം അമ്മു തിരിച്ചറിയുന്നതെങ്ങനെയെന്നും ഒക്കെ മനസ്സിലാക്കുന്ന രംഗങ്ങൾ ഒക്കെ മാസ്മരികം തന്നെ.

    റീനസിനെ ബന്ധിച്ചിരിക്കുന്ന അറയിലേക്ക് ചെല്ലുന്നതും കുടുക്കിലാകുന്നതും റീനസിനെ മോചിപ്പിക്കുന്നതും ഒക്കെ ആകാംക്ഷാഭരിതമായിരുന്നു. ബന്ധന ത്തിലുള്ള ഫെന്നിനെ മലാഹി പീഡിപ്പിക്കുന്നതും ബന്ധനത്തിലാക്കിയ ചതിപ്രയോഗവുമൊക്കെ വിവരിക്കുന്നത് ഒക്കെ ആശങ്കാകുലമായ രംഗങ്ങൾ ആയിരുന്നെങ്കിലും ഗംഭീരമായിരുന്നു.

    അവൻ ആ മാന്ത്രി കബന്ധനത്തിൽ നിന്ന് പെട്ടെന്ന് മോചിനാകുമെന്നും ആരീതി എങ്ങനെ എന്നറിയാനും അമ്മുവും കൂട്ടരുടേയും സഹായമുണ്ടാകുമോ എന്നൊക്കെ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
    ഈ ഭാഗവും അതിഗംഭീരമായിരുന്നു. സ്നേഹാദരങ്ങൾ?????

    1. ചുരുക്കി പറഞ്ഞാല്‍ നിങ്ങളുടെ ജീവിതം ഫുൾ ബിസിയായി നീങ്ങുന്നു അല്ലേ…. എന്തായാലും നിങ്ങൾ അവിടെ എഴുതിയത് ചിലതൊക്കെ എനിക്ക് വായിക്കാൻ കഴിഞ്ഞു.. വായിച്ചതെല്ലാം എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഇനി വലിയ തുടര്‍കഥകളും നിങ്ങള്‍ക്ക് എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

      പിന്നേ തിരക്കിനിടയിലും സമയം കണ്ടെത്തി ഈ കഥ വായിക്കുകയും അതുപോലെ നല്ല ഒരു റിവ്യു തരാൻ സാധിച്ചതിലൂം അതിയായ സന്തോഷമുണ്ട്….

      ബന്ധനത്തില്‍ നിന്നും ഫ്രെൻ മോചിതനാകുന്ന രീതി, കഥ എഴുതാന്‍ തുടങ്ങുമ്പോൾ വേണം ആലോചിക്കാൻ… എന്തായാലും ഒരുപാട്‌ ലേറ്റ് ആക്കാതെ അടുത്ത പാര്‍ട്ട് ഇവിടെ എത്തിക്കാനാണ് ആഗ്രഹം.

      പിന്നേ വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി. ഒരുപാട് സ്നേഹം ♥️♥️

Comments are closed.