മാന്ത്രികലോകം 10 [Cyril] 2190

Views : 47000

“ഒളിച്ച് കളിച്ചത് മതി അഗ്നി… ഉജ്ജ്വല. നിങ്ങളുടെ ചിരിക്ക് തുല്യമായ ആ മുഖഭാവവും ഞാൻ കാണുന്നു….” ഫ്രെൻ ഒരു നിശ്വാസത്തോടെ പറഞ്ഞു.

പെട്ടന്ന് അഗ്നിയും ഉജ്ജ്വലയും അഗ്നിഗുണ്ടത്തിൽ പ്രത്യക്ഷപ്പെട്ടു… എന്നിട്ട് എന്റെയും അമ്മുവിന്റെയും ഇടക്കുള്ള സ്ഥലത്ത്‌ തറയില്‍ കിടന്നു.

ആ രണ്ട് ചെന്നായ്ക്കളുടെ മുഖഭാവങ്ങള്‍ എല്ലാം ഞങ്ങൾ എല്ലാവർക്കും കുറച്ച് ദിവസത്തിന് മുമ്പ് തൊട്ട് നല്ലതുപോലെ മനസ്സിലാവാൻ തുടങ്ങിയിരുന്നു.

രണ്ട് ചെന്നായ്ക്കളും ഫ്രെന്നിനെ നോക്കി ചിരിക്കുന്നത് അവരുടെ ഭാവത്തില്‍ നിന്നും മനസ്സിലായി.

സത്യത്തിൽ എനിക്ക് ഉറക്കെ ചിരിക്കാനാണ് തോന്നിയത്….. ഇതുപോലെ എന്തെല്ലാം കാര്യങ്ങള്‍ ഞങ്ങൾക്ക് അറിയാമെന്ന് അവന്‍ തെറ്റിദ്ധരിച്ചിരിക്കുന്നു വെന്ന് ദൈവങ്ങള്‍ക്ക് മാത്രമറിയാം… ഇല്ല, ദൈവങ്ങള്‍ക്ക് പോലും അറിയാൻ സാധ്യതയില്ല…!!

അവസാനം ഒന്നും സംഭവിക്കാത്തത് പോലെ ഫ്രെൻ ഞങ്ങളെ നോക്കി തുടർന്നു —,

“ഓരോ വ്യക്തിക്കും മറ്റുള്ളവരുടെ ശക്തിയുടെ സ്വഭാവത്തില്‍ നിന്നും വ്യത്യസ്തത ഉള്ളതു കൊണ്ടാണ് ഒരു മാന്ത്രികന് തന്റെ അല്ലാത്ത മറ്റുള്ള ശക്തികളെ തിരിച്ചറിയാൻ കഴിയുന്നത്. പിന്നെ ഈ താപ വ്യത്യാസത്തിന്‍റെ അടിസ്ഥാനത്തിലാണ് എന്നെക്കാളും ശക്തി കുറഞ്ഞവരേയും കൂടിയവരേയും എനിക്ക് തിരിച്ചറിയാൻ കഴിയുന്നത്…”

അത്രയും പറഞ്ഞിട്ട് ഫ്രെൻ തല കുമ്പിട്ട് മിണ്ടാതിരുന്നു.

“പക്ഷേ നിന്റെ ശക്തിയെ എന്തുകൊണ്ട് മറ്റുള്ളവർക്ക് അനുഭവപ്പെടാന്‍ കഴിയുന്നില്ല എന്നത് ഇപ്പോഴും ഞങ്ങൾക്ക് മനസിലായില്ല ഫ്രെൻ…” സുല്‍ത്താന്‍ നെറ്റി ഉഴിഞ്ഞു കൊണ്ട്‌ പറഞ്ഞു.

ഉടനെ ഫ്രെൻ തല പൊക്കി അവനെ നോക്കി.

“നിന്റെ ശക്തിയെ നി എങ്ങനെയാണ് മറച്ചു പിടിക്കുന്നത് ഫ്രെൻ…?” ഞങ്ങൾ എല്ലാവരുടെയും മനസില്‍ ഉണ്ടായിരുന്ന സംശയത്തെ ഹെമീറ ചോദിച്ചു.

അല്‍പ്പനേരം ഫ്രെൻ എന്തോ ആലോചിച്ചിരുന്നു… ആ ചോദ്യത്തിന് ഫ്രെൻ ഉത്തരം തരില്ല എന്നാണ് ഞാൻ കരുതിയത്….

പക്ഷേ ഒരു പുഞ്ചിരിയോടെ അവന്‍ തുടങ്ങി —,,

“നിങ്ങൾ വിചാരിക്കും പോലെ എന്റെ ശക്തിയെ ഞാൻ ആരിൽ നിന്നും മറച്ചു പിടിക്കുകയല്ല ചെയ്യുന്നത്…..”

“പിന്നേ എന്താണ് നി ചെയ്യുന്നത് ഫ്രെൻ…!?” സിദ്ധാര്‍ത്ഥ് തിടുക്കം കൂട്ടി.

“എന്റെ ശക്തിയെ സ്പര്‍ശിക്കുന്ന ഏതൊരു അന്യ ശക്തിയുടെ അതേ സ്വഭാവത്തെയും താപത്തെയും എന്റെ ശക്തി ആ അന്യ ശക്തിയില്‍ നിന്നും സ്വീകരിക്കുകയാണ് ചെയ്യുന്നത്….. അങ്ങനെ ചെയ്യുന്നത് മൂലം എന്റെ ശക്തിയെ സ്പര്‍ശിക്കുന്ന അന്യ ശക്തിക്ക്, ആ ശക്തിയുടെ അതേ സ്വഭാവം സ്വീകരിച്ച എന്റെ ശക്തിയെ വേര്‍തിരിച്ചറിയാൻ കഴിയാതെ പോകുന്നു. ആ സാഹചര്യത്തിൽ എന്റെ ശക്തിയേയും ആ അന്യ ശക്തി അതിന്റെ സ്വന്തം ഭാഗമെന്ന് വിശ്വസിച്ച് പോകുന്നു…. അതുകൊണ്ട് എന്റെ മാന്ത്രിക ശക്തിയെ മറ്റുള്ള ശക്തികള്‍ അന്യ ശക്തിയായി കാണാതെ സ്വന്തം ശക്തിയുടെ ഭാഗമായി കാണുന്നതു കൊണ്ട് എന്റെ ശക്തിയെ ആര്‍ക്കും തിരിച്ചറിയാൻ കഴിയാതെ പോകുന്നു… ആ കാരണം കൊണ്ട് ഞാൻ വെറും സാധാരണ മനുഷ്യനെന്ന് ഭൂരിഭാഗം മാന്ത്രികരും വിധിയെഴുതുന്നു….”

Recent Stories

The Author

71 Comments

  1. Any updates

    1. സമയം കിട്ടും പോലെ എഴുതുന്നു… വേഗം തരാൻ ശ്രമിക്കാം bro

  2. Bro any updates

    1. എഴുതുന്നുണ്ട് bro… Continue ആയിട്ട് എഴുതാന്‍ കഴിയാത്തതു കൊണ്ട് എപ്പോ കഴിയും എന്നറിയില്ല.

  3. Ee week undkaumo

    1. Correct ആയിട്ടുള്ള date പറയാൻ കഴിയില്ല bro… കാരണം നല്ല തിരക്കിലാണ്… അതുകൊണ്ട് സമയം കിട്ടുന്നത് പോലെ മാത്രം എഴുതുന്നു.

  4. Cyril ഭായ്….

    വായിക്കാൻ വൈകി പോയി….. ഈ ഭാഗവും..നന്നായിട്ടുണ്ട്….. നിങ്ങളുടെ എഴുത്ത് വേറെ ലെവൽ ആണ്….. കാര്യങ്ങൾ എല്ലാം. ക്ലിയർ ആക്കി….. എന്തോ ഒരു പ്രത്യേകത ഉണ്ട്…

    അപ്പോൾ ഫ്രനിന്റെ യഥാർത്ഥ ഉവ്വേ ആരാണ് എന്ന് റിവേൽ ആയിരിക്കുന്നു…

    അവൻ പവർഫുൾ ആകുമല്ലോ അപ്പോൾ…….

    ഇപ്പോഴിത്ത തടവറയിൽ കുടുങ്ങിയിരിക്കുന്നു…… ഇനി എങ്ങനെ അവൻ രക്ഷപെടും…… വല്ലാത്ത സ്ഥലത്താണ് നിർത്തിയത്…..

    അടുത്ത ഭാഗം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    സ്നേഹത്തോടെ സിദ്ധു. ❤

    1. സിദ്ധു, കാര്യങ്ങൾ എല്ലാം ക്ലിയർ ആയി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അതുപോലെ കഥ ഇഷ്ട്ടപ്പെട്ടു എന്നതിലും സന്തോഷം.

      തടവറയില്‍ കിടക്കുന്ന ഫ്രെൻ എങ്ങനെ രക്ഷപെടും എന്ന് എനിക്കും അറിയില്ല… ഇനി വേണം ആലോചിക്കാൻ😁

      എന്തായാലും അടുത്ത part ഉടനെ തരണം എന്നാണ് ആഗ്രഹം…. നോക്കാം എന്താവുമെന്ന്.

      വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി… ഒരുപാട്‌ സ്നേഹം ♥️♥️

  5. കൈലാസനാഥൻ

    സിറിൾ ഭായി,
    ജോലിയിൽ തിരികെ പ്രവേശിച്ചതിനാലും ഞാനും ചില കുത്തിക്കുറിക്കുകൾ തുടങ്ങിയതിനാലും വായിക്കുവാൻ സമയം തികയാതെ വരുന്നു. ആയതിനാൽ വായന വൈകി.

    ഫ്രന്നിന്റെ അഗ്നികുണ്ഡ യാത്രയും ഓരോരോ പരീക്ഷണങ്ങളും അതിമനോഹരമാവുന്നുണ്ട്. മാന്ത്രികപ്പുരയിൽ എത്തുന്നതും മനശ്ശക്തിയാലും ആത്മ ശക്തിയാലും അവിടം പൊതിയുന്നതും അമ്മു അടക്കമുള്ള കൂട്ടുകാരുടെ പ്രവൃത്തി വീക്ഷിക്കുന്നതും അവരുടെ സൃഷ്ടി പരാജയപ്പെടുന്നതുമെല്ലം കണ്ടതും അവർ അവന്റെ മുറിയിലെത്തുന്നതും തമ്മിലുള്ള സംശയം ചോദിക്കലും അവന്റെ വിശദീകരണം ഒക്കെ ഗംഭീരമായിരുന്നു.

    അജ്‌ഞാതശക്തിയുടെ സാന്നിദ്ധ്യം തിരിച്ചറിയു തും അവരുമായി കാണാതെയുള്ള ചോദ്യം ചെയ്യലും അലീദിയ എന്ന പ്രതിമ സ്ത്രീയാണെന്നും തന്റെ സ്വന്തം മാതാവാണെന്നും തിരിച്ചറിയുന്നതും അവന്റെ ജന്മരഹസ്യം വെളിപ്പെടുത്തുന്നതും പ്രകൃതി ശക്തിയാണ് പിതാവെന്നും അറിയിക്കുന്നതും ഷൈദസ്ത്രന്യയുടെ ഉദരത്തിലേക്ക് മാറ്റുവാനുണ്ടായ സാഹചര്യം എല്ലാം വിശദമാക്കുന്ന രംഗങ്ങൾ ഒക്കെ അതിഗംഭീരമായിരുന്നു.

    മലാഹിയെ പറ്റിയുള്ള ചിന്തയും പ്രതിമകളുടെ സാന്നിദ്ധ്യം അമ്മു തിരിച്ചറിയുന്നതെങ്ങനെയെന്നും ഒക്കെ മനസ്സിലാക്കുന്ന രംഗങ്ങൾ ഒക്കെ മാസ്മരികം തന്നെ.

    റീനസിനെ ബന്ധിച്ചിരിക്കുന്ന അറയിലേക്ക് ചെല്ലുന്നതും കുടുക്കിലാകുന്നതും റീനസിനെ മോചിപ്പിക്കുന്നതും ഒക്കെ ആകാംക്ഷാഭരിതമായിരുന്നു. ബന്ധന ത്തിലുള്ള ഫെന്നിനെ മലാഹി പീഡിപ്പിക്കുന്നതും ബന്ധനത്തിലാക്കിയ ചതിപ്രയോഗവുമൊക്കെ വിവരിക്കുന്നത് ഒക്കെ ആശങ്കാകുലമായ രംഗങ്ങൾ ആയിരുന്നെങ്കിലും ഗംഭീരമായിരുന്നു.

    അവൻ ആ മാന്ത്രി കബന്ധനത്തിൽ നിന്ന് പെട്ടെന്ന് മോചിനാകുമെന്നും ആരീതി എങ്ങനെ എന്നറിയാനും അമ്മുവും കൂട്ടരുടേയും സഹായമുണ്ടാകുമോ എന്നൊക്കെ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
    ഈ ഭാഗവും അതിഗംഭീരമായിരുന്നു. സ്നേഹാദരങ്ങൾ👌👌🌹🌹🌹

    1. ചുരുക്കി പറഞ്ഞാല്‍ നിങ്ങളുടെ ജീവിതം ഫുൾ ബിസിയായി നീങ്ങുന്നു അല്ലേ…. എന്തായാലും നിങ്ങൾ അവിടെ എഴുതിയത് ചിലതൊക്കെ എനിക്ക് വായിക്കാൻ കഴിഞ്ഞു.. വായിച്ചതെല്ലാം എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഇനി വലിയ തുടര്‍കഥകളും നിങ്ങള്‍ക്ക് എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

      പിന്നേ തിരക്കിനിടയിലും സമയം കണ്ടെത്തി ഈ കഥ വായിക്കുകയും അതുപോലെ നല്ല ഒരു റിവ്യു തരാൻ സാധിച്ചതിലൂം അതിയായ സന്തോഷമുണ്ട്….

      ബന്ധനത്തില്‍ നിന്നും ഫ്രെൻ മോചിതനാകുന്ന രീതി, കഥ എഴുതാന്‍ തുടങ്ങുമ്പോൾ വേണം ആലോചിക്കാൻ… എന്തായാലും ഒരുപാട്‌ ലേറ്റ് ആക്കാതെ അടുത്ത പാര്‍ട്ട് ഇവിടെ എത്തിക്കാനാണ് ആഗ്രഹം.

      പിന്നേ വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി. ഒരുപാട് സ്നേഹം ♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com