മാന്ത്രികലോകം 10 [Cyril] 2190

Views : 47070

ഉത്ഭവത്തെ കുറിച്ച് അറിയുകയും അതിന്റെ ആത്മ ശക്തിയുടെ അംശം എനിക്ക് പകര്‍ന്നു തരുകയും ചെയ്തു.

അൽദീയ യുടെ രക്തത്തില്‍ നിന്നും ശക്തിയില്‍ നിന്നുമാണ് എന്റെ ഉത്ഭവം എങ്കിലും പിന്നീട് ഷൈദ്രസ്തൈന്യ യുടെ രക്തവും സത്തയും സ്വീകരിച്ചാണ് അവരുടെ ഉദരത്തിൽ ഞാൻ വളര്‍ന്നത്… അതുകൊണ്ട് അവരും എന്റെ അമ്മയായി മാറുകയായിരുന്നു.

പിന്നേ ഷൈദ്രസ്തൈന്യ യുടെ വയറ്റിൽ ഉണ്ടായിരുന്ന എന്റെ ആത്മാവിന് ഉയർന്ന അളവിലുള്ള നശീകരണ ശക്തി ഉള്ളത് അറിയാൻ കഴിഞ്ഞ റീനസിന്റെ ശക്തി, എന്റെ ആത്മാവില്‍ നിന്നും നശീകരണ ശക്തിയെ റീനസിന്റെ ഉള്ളിലേക്ക് കുറേശ്ശെയായി സ്വീകരിച്ച് എന്നെ സാധാരണ നിലയിലേക്ക് മാറ്റുകയായിരുന്നു… എന്നില്‍ നിന്നും നശീകരണ ശക്തിയെ റീനസ് ചോര്‍ത്തുമ്പോൾ റീനസ് തന്റെ സ്വന്തം ശക്തിയുടെ സത്തയിൽ നിന്നും എനിക്ക് റീനസിന്റെ ശക്തിയെ പകര്‍ന്നു തരുന്നുണ്ടായിരുന്നു…. ഒരു പിതാവിൽ നിന്നും ലഭിക്കേണ്ട ശക്തിയാണ് അതുമൂലം എനിക്ക് ലഭിച്ചു കൊണ്ടിരുന്നത്…. ഒപ്പം റീനസിന്റെ ആത്മാവില്‍ നിഷ്‌ക്രിയാവസ്ഥയിൽ ആയിരുന്ന കൈറോൺന്റെ ശക്തിയും എന്നിലേക്ക് പടർന്നു.

ദൈവങ്ങളേക്കാളും മാന്ത്രികരേക്കാളും പ്രകൃതി സൃഷ്ടിച്ച മാന്ത്രിക പക്ഷികൾക്കും മൃഗങ്ങള്‍ക്കും പ്രകൃതി സ്വന്തമായി സൃഷ്ടിച്ച സൃഷ്ടികളെ തിരിച്ചറിയാനുള്ള ഉയർന്ന തരത്തിലുള്ള തിരിച്ചറിവ്‌ ശക്തി ഉള്ളത് കൊണ്ടാണ് ആ ശക്തികള്‍ക്ക് ഞാൻ ആരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞത്… ഒരുപക്ഷേ ഒഷേദ്രസിന് ഞാൻ ആരാണെന്ന് അറിയാമായിരിക്കാം…. പക്ഷേ അറിയാത്ത പോലെ അഭിനയിക്കുന്നു എന്നാണ് എന്റെ സംശയം.

എന്തുതന്നെയായാലും പ്രകൃതിയുടെയും പ്രകൃതി കഴിഞ്ഞാൽ ഈ പ്രപഞ്ചത്തിലെ ഏറ്റവും ശക്തയായ അൽദീയ യുടെയും പുത്രനായ എനിക്ക് ഇതുവരെ ഒഷേദ്രസിന്റെ അത്രയും ശക്തി പോലും നേടാൻ കഴിഞ്ഞില്ല എന്നത് എന്നെ ചിന്തിപ്പിച്ചു — ഒരുപക്ഷേ എന്റെ ഉത്ഭവവും വളര്‍ച്ചയും രണ്ടു അമ്മമാരിൽ നിന്നായത് കൊണ്ടാവും — ചിലപ്പോ മൂന്ന് മാസമായി റീനസ് എന്റെ ആത്മാവില്‍ നിന്നും നശീകരണ ശക്തിയെ അകറ്റി കൊണ്ടിരുന്നത് കൊണ്ടും ആവാം എനിക്ക് ഇത്ര ശക്തി മാത്രം ഉള്ളതു.

ഇനിയുള്ള മാര്‍ഗ്ഗം, എന്റെ നിഗൂഢ ശക്തിയില്‍ നിന്നും തിരിച്ചറിവ്‌ നേടി എന്റെ ശക്തിയെ വര്‍ധിപ്പിക്കുക എന്നതാണ്… പക്ഷേ ഒഷേദ്രസും അതുതന്നെ ആണല്ലോ എന്നെക്കാളും വേഗത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നത്..!!

ഒഷേദ്രസ് ഉണരുമ്പോള്‍ ആ ശക്തനായ ശത്രുവിനെ നേരിടാന്‍ ഞാൻ തയ്യാറായി കഴിഞ്ഞിട്ടുണ്ടാവുമോ…!? ഒരിക്കലും ഇല്ല.

എന്തായാലും അതിനെ കുറിച്ച് കൂടുതൽ ചിന്തിക്കാൻ ഞാൻ തുനിഞ്ഞില്ല….

ആദ്യം റീനസിനെ മോചിപ്പിക്കണം… റീനസ് മലാഹിയുടെ ലോകത്താണ് ഒഷേദ്രസിന്റെ മാന്ത്രിക തടവറയില്‍ ഉള്ളത്….

ആത്മ സഞ്ചാരം നടത്തി ഞാൻ ആ ലോകം സന്ദര്‍ശിച്ചു…. ആ ലോകത്ത് അപ്പോൾ മലാഹി ഇല്ലായിരുന്നു… മലാഹിയുടെ ലക്ഷകണക്കിനുള്ള മാന്ത്രിക യോദ്ധാക്കളോ പ്രതിമ പടയാളികളോ അവിടെ ഇല്ലായിരുന്നു.

എന്റെ ആത്മാവ് തിരികെ എന്റെ ശരീരത്തിൽ പ്രവേശിച്ചു…. എന്റെ നെറ്റി ചുരുങ്ങി.

എന്തുകൊണ്ട് മലാഹിയുടെ ലോകത്ത് ഒറ്റ ജീവികള്‍ പോലുമില്ല…? എല്ലാവരും എവിടെയാണ് പോയത്…? സംശയത്തോടെ ഞാൻ എന്റെ തല പുകച്ചു.

പക്ഷേ കൂടുതൽ ചിന്തിക്കാനുള്ള സമയം അല്ല ഇപ്പോൾ. ആത്മ സഞ്ചാരം നടത്തിയ എനിക്ക് ഇപ്പോൾ ആ ലോകം സുപരിചിതമായി മാറിയിരുന്നു… അതുകൊണ്ട്‌ ആ ലോകത്ത് ഞാൻ പ്രത്യക്ഷപ്പെട്ടു.

Recent Stories

The Author

71 Comments

  1. Any updates

    1. സമയം കിട്ടും പോലെ എഴുതുന്നു… വേഗം തരാൻ ശ്രമിക്കാം bro

  2. Bro any updates

    1. എഴുതുന്നുണ്ട് bro… Continue ആയിട്ട് എഴുതാന്‍ കഴിയാത്തതു കൊണ്ട് എപ്പോ കഴിയും എന്നറിയില്ല.

  3. Ee week undkaumo

    1. Correct ആയിട്ടുള്ള date പറയാൻ കഴിയില്ല bro… കാരണം നല്ല തിരക്കിലാണ്… അതുകൊണ്ട് സമയം കിട്ടുന്നത് പോലെ മാത്രം എഴുതുന്നു.

  4. Cyril ഭായ്….

    വായിക്കാൻ വൈകി പോയി….. ഈ ഭാഗവും..നന്നായിട്ടുണ്ട്….. നിങ്ങളുടെ എഴുത്ത് വേറെ ലെവൽ ആണ്….. കാര്യങ്ങൾ എല്ലാം. ക്ലിയർ ആക്കി….. എന്തോ ഒരു പ്രത്യേകത ഉണ്ട്…

    അപ്പോൾ ഫ്രനിന്റെ യഥാർത്ഥ ഉവ്വേ ആരാണ് എന്ന് റിവേൽ ആയിരിക്കുന്നു…

    അവൻ പവർഫുൾ ആകുമല്ലോ അപ്പോൾ…….

    ഇപ്പോഴിത്ത തടവറയിൽ കുടുങ്ങിയിരിക്കുന്നു…… ഇനി എങ്ങനെ അവൻ രക്ഷപെടും…… വല്ലാത്ത സ്ഥലത്താണ് നിർത്തിയത്…..

    അടുത്ത ഭാഗം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    സ്നേഹത്തോടെ സിദ്ധു. ❤

    1. സിദ്ധു, കാര്യങ്ങൾ എല്ലാം ക്ലിയർ ആയി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അതുപോലെ കഥ ഇഷ്ട്ടപ്പെട്ടു എന്നതിലും സന്തോഷം.

      തടവറയില്‍ കിടക്കുന്ന ഫ്രെൻ എങ്ങനെ രക്ഷപെടും എന്ന് എനിക്കും അറിയില്ല… ഇനി വേണം ആലോചിക്കാൻ😁

      എന്തായാലും അടുത്ത part ഉടനെ തരണം എന്നാണ് ആഗ്രഹം…. നോക്കാം എന്താവുമെന്ന്.

      വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി… ഒരുപാട്‌ സ്നേഹം ♥️♥️

  5. കൈലാസനാഥൻ

    സിറിൾ ഭായി,
    ജോലിയിൽ തിരികെ പ്രവേശിച്ചതിനാലും ഞാനും ചില കുത്തിക്കുറിക്കുകൾ തുടങ്ങിയതിനാലും വായിക്കുവാൻ സമയം തികയാതെ വരുന്നു. ആയതിനാൽ വായന വൈകി.

    ഫ്രന്നിന്റെ അഗ്നികുണ്ഡ യാത്രയും ഓരോരോ പരീക്ഷണങ്ങളും അതിമനോഹരമാവുന്നുണ്ട്. മാന്ത്രികപ്പുരയിൽ എത്തുന്നതും മനശ്ശക്തിയാലും ആത്മ ശക്തിയാലും അവിടം പൊതിയുന്നതും അമ്മു അടക്കമുള്ള കൂട്ടുകാരുടെ പ്രവൃത്തി വീക്ഷിക്കുന്നതും അവരുടെ സൃഷ്ടി പരാജയപ്പെടുന്നതുമെല്ലം കണ്ടതും അവർ അവന്റെ മുറിയിലെത്തുന്നതും തമ്മിലുള്ള സംശയം ചോദിക്കലും അവന്റെ വിശദീകരണം ഒക്കെ ഗംഭീരമായിരുന്നു.

    അജ്‌ഞാതശക്തിയുടെ സാന്നിദ്ധ്യം തിരിച്ചറിയു തും അവരുമായി കാണാതെയുള്ള ചോദ്യം ചെയ്യലും അലീദിയ എന്ന പ്രതിമ സ്ത്രീയാണെന്നും തന്റെ സ്വന്തം മാതാവാണെന്നും തിരിച്ചറിയുന്നതും അവന്റെ ജന്മരഹസ്യം വെളിപ്പെടുത്തുന്നതും പ്രകൃതി ശക്തിയാണ് പിതാവെന്നും അറിയിക്കുന്നതും ഷൈദസ്ത്രന്യയുടെ ഉദരത്തിലേക്ക് മാറ്റുവാനുണ്ടായ സാഹചര്യം എല്ലാം വിശദമാക്കുന്ന രംഗങ്ങൾ ഒക്കെ അതിഗംഭീരമായിരുന്നു.

    മലാഹിയെ പറ്റിയുള്ള ചിന്തയും പ്രതിമകളുടെ സാന്നിദ്ധ്യം അമ്മു തിരിച്ചറിയുന്നതെങ്ങനെയെന്നും ഒക്കെ മനസ്സിലാക്കുന്ന രംഗങ്ങൾ ഒക്കെ മാസ്മരികം തന്നെ.

    റീനസിനെ ബന്ധിച്ചിരിക്കുന്ന അറയിലേക്ക് ചെല്ലുന്നതും കുടുക്കിലാകുന്നതും റീനസിനെ മോചിപ്പിക്കുന്നതും ഒക്കെ ആകാംക്ഷാഭരിതമായിരുന്നു. ബന്ധന ത്തിലുള്ള ഫെന്നിനെ മലാഹി പീഡിപ്പിക്കുന്നതും ബന്ധനത്തിലാക്കിയ ചതിപ്രയോഗവുമൊക്കെ വിവരിക്കുന്നത് ഒക്കെ ആശങ്കാകുലമായ രംഗങ്ങൾ ആയിരുന്നെങ്കിലും ഗംഭീരമായിരുന്നു.

    അവൻ ആ മാന്ത്രി കബന്ധനത്തിൽ നിന്ന് പെട്ടെന്ന് മോചിനാകുമെന്നും ആരീതി എങ്ങനെ എന്നറിയാനും അമ്മുവും കൂട്ടരുടേയും സഹായമുണ്ടാകുമോ എന്നൊക്കെ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
    ഈ ഭാഗവും അതിഗംഭീരമായിരുന്നു. സ്നേഹാദരങ്ങൾ👌👌🌹🌹🌹

    1. ചുരുക്കി പറഞ്ഞാല്‍ നിങ്ങളുടെ ജീവിതം ഫുൾ ബിസിയായി നീങ്ങുന്നു അല്ലേ…. എന്തായാലും നിങ്ങൾ അവിടെ എഴുതിയത് ചിലതൊക്കെ എനിക്ക് വായിക്കാൻ കഴിഞ്ഞു.. വായിച്ചതെല്ലാം എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഇനി വലിയ തുടര്‍കഥകളും നിങ്ങള്‍ക്ക് എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

      പിന്നേ തിരക്കിനിടയിലും സമയം കണ്ടെത്തി ഈ കഥ വായിക്കുകയും അതുപോലെ നല്ല ഒരു റിവ്യു തരാൻ സാധിച്ചതിലൂം അതിയായ സന്തോഷമുണ്ട്….

      ബന്ധനത്തില്‍ നിന്നും ഫ്രെൻ മോചിതനാകുന്ന രീതി, കഥ എഴുതാന്‍ തുടങ്ങുമ്പോൾ വേണം ആലോചിക്കാൻ… എന്തായാലും ഒരുപാട്‌ ലേറ്റ് ആക്കാതെ അടുത്ത പാര്‍ട്ട് ഇവിടെ എത്തിക്കാനാണ് ആഗ്രഹം.

      പിന്നേ വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി. ഒരുപാട് സ്നേഹം ♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com