മാന്ത്രികലോകം 10 [Cyril] 2190

Views : 47070

“അപ്പോ നിഗൂഢ ശക്തിയെ പൂര്‍ണമായി മനസിലാക്കാൻ കഴിഞ്ഞത് കൊണ്ടാണോ ഒഷേദ്രസ് ഇത്രത്തോളം ശക്തനായത്…?” ദനീർ ചോദിച്ചു.

കസേരയില്‍ നിന്നും മെല്ലെ എഴുനേറ്റ് നിന്നുകൊണ്ട് ഫ്രെൻ പിന്നെയും ചിരിച്ചു…. പക്ഷേ ഇപ്പോൾ ആ ചിരിയില്‍ ക്രോധം ഉണ്ടായിരുന്നു — “ഒഷേദ്രസ്” എന്ന പേര് കേട്ടതും ഒഷേദ്രസിനോടുള്ള വെറുപ്പ് അവന്റെ കണ്ണില്‍ കത്തിയെരിഞ്ഞു…

ഒരു സെക്കന്റ് നേരത്തേക്ക് അവന്റെ രണ്ട് കൃഷ്ണമണികളും സ്വര്‍ണ്ണ നിറമായി മാറി. ഒരു കണ്ണിന് കടല്‍ പച്ച നിറവും മറ്റെ കണ്ണിന് നീല നിറവും പടർന്നു പിടിച്ചു… അതോടെ അവന്റെ ശരീരത്തിൽ നിന്നും അതികഠിനമായ താപവും ഉയരാൻ തുടങ്ങി.

പെട്ടന്ന് ഞങ്ങളും എഴുനേറ്റ് നിന്നു…

ആ ചൂടിന്‍റെ കാഠിന്യം ഞങ്ങൾക്ക് അസഹനീയമായി മാറാൻ തുടങ്ങി.. ഞങ്ങളുടെ വസ്ത്രങ്ങളും ശരീരവും കത്തിയെരിയുമെന്നു തോന്നിയ ആ നിമിഷത്തില്‍ ഞങ്ങൾ എല്ലാവരും അവന്റെ അടുത്തുനിന്ന് ധൃതിയില്‍ അകന്നുമാറി.

അഗ്നിയും ഉജ്ജ്വലയും പോലും എഴുന്നേറ്റ് മുറിയുടെ ഒരു അറ്റത്ത് പോയി നിന്നു.

“നിഗൂഢ ശക്തിയെ പൂര്‍ണമായി മനസ്സിലാക്കിയിരുന്നു വെങ്കിൽ ഒഷേദ്രസ് പണ്ടേ ഈ പ്രപഞ്ചത്തെ തന്റെ കാല്‍ കീഴില്‍ കൊണ്ടു വരുമായിരുന്നു. നിഗൂഢ ശക്തിയെ പൂര്‍ണമായി മനസിലാക്കിയാൽ പ്രകൃതിയെ പോലും നിയന്ത്രിക്കാൻ കഴിയും എന്നറിയുക…, ദൈവങ്ങളെ പോലും ഒഷേദ്രസിന് കൊല്ലാനും കഴിയുമായിരുന്നു..

നമ്മുടെ നിഗൂഢ ശക്തിയുടെ അഗാധമായ രഹസ്യ നിയമത്തില്‍ ഒഷേദ്രസിനെ പോലും വധിക്കാനുള്ള മാര്‍ഗ്ഗം അടങ്ങിയിരിക്കുന്നു എന്നാണ് എന്റെ വിശ്വസം…. പക്ഷേ ആ അറിവ് അത്ര നിസ്സാരമായി നമുക്ക് ലഭിക്കില്ല എന്നാണ്‌ എന്റെ മറ്റൊരു വിശ്വസം… കാരണം ആ രഹസ്യം മനസിലാക്കണം എങ്കിൽ ആദ്യം നമുക്ക് ഒഷേദ്രസിന്റെ പൂര്‍ണ്ണമായ ശക്തിയുടെ മുഴുവന്‍ വിവരങ്ങളും മനസ്സിലാക്കേണ്ടി വരും…. അത് സാധ്യമായാൽ നമുക്ക് വേണ്ടുന്ന രഹസ്യത്തിന്‍റെ ചുരുള്‍ നമ്മുടെ നിഗൂഢ ശക്തിയില്‍ നിന്നും നമുക്ക് മനസിലാക്കാന്‍ കഴിയും…. അങ്ങനെ ഒഷേദ്രസിനെ വധിക്കാനുള്ള മാര്‍ഗ്ഗം മനസ്സിലാക്കാൻ കഴിഞ്ഞാല്‍ അതിനെ എങ്ങനെ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്ന അറിവും നമ്മുടെ നിഗൂഢ ശക്തിയില്‍ നിന്നും ലഭിക്കും…” അത്രയും പറഞ്ഞിട്ട് ഫ്രെൻ സ്വയം മറന്നത് പോലെ അവന്റെ മുറിയുടെ ചുവരില്‍ തറപ്പിച്ചു നോക്കി നിന്നു.

അവന്റെ രണ്ട് കണ്ണുകളും ഇപ്പോൾ പച്ച നിറത്തില്‍ കത്തി ജ്വലിക്കുന്നത് പോലെ ഞങ്ങൾക്ക് തോന്നി…

ഒരു പരിധി വരെ ഉയർന്ന താപത്തെ പോലും തഴയാൻ കെൽപ്പുള്ള ഞങ്ങളുടെ മാന്ത്രിക വസ്ത്രങ്ങൾ പോലും ചെറുതായി പുകയാൻ തുടങ്ങിയിരുന്നു…

അവന്‍ ഞങ്ങളെ ആക്രമിക്കാൻ ഒരുങ്ങുകയാണോ എന്നു പോലും ഞങ്ങൾ ഭയന്നു.

ഞങ്ങൾ ഒരു അടി പിന്നോട്ട് വെച്ചു…. എല്ലാ മുഖങ്ങളിലും ആശങ്ക പടർന്നിരുന്നു.

അവനില്‍ നിന്നും താപത്തിന്‍റെ അളവ് പിന്നെയും വര്‍ദ്ധിച്ചു കൊണ്ടിരുന്നു…. ഇനി ഒഷേദ്രസിന്റെ ശക്തി അവന്റെ മനസ്സിനെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നത് കൊണ്ടാണോ അവനില്‍ ഈ മാറ്റങ്ങൾ സംഭവിക്കുന്നത്…? ഞാൻ ഭയന്നു.

“ഫ്രെൻ…..”

Recent Stories

The Author

71 Comments

  1. Any updates

    1. സമയം കിട്ടും പോലെ എഴുതുന്നു… വേഗം തരാൻ ശ്രമിക്കാം bro

  2. Bro any updates

    1. എഴുതുന്നുണ്ട് bro… Continue ആയിട്ട് എഴുതാന്‍ കഴിയാത്തതു കൊണ്ട് എപ്പോ കഴിയും എന്നറിയില്ല.

  3. Ee week undkaumo

    1. Correct ആയിട്ടുള്ള date പറയാൻ കഴിയില്ല bro… കാരണം നല്ല തിരക്കിലാണ്… അതുകൊണ്ട് സമയം കിട്ടുന്നത് പോലെ മാത്രം എഴുതുന്നു.

  4. Cyril ഭായ്….

    വായിക്കാൻ വൈകി പോയി….. ഈ ഭാഗവും..നന്നായിട്ടുണ്ട്….. നിങ്ങളുടെ എഴുത്ത് വേറെ ലെവൽ ആണ്….. കാര്യങ്ങൾ എല്ലാം. ക്ലിയർ ആക്കി….. എന്തോ ഒരു പ്രത്യേകത ഉണ്ട്…

    അപ്പോൾ ഫ്രനിന്റെ യഥാർത്ഥ ഉവ്വേ ആരാണ് എന്ന് റിവേൽ ആയിരിക്കുന്നു…

    അവൻ പവർഫുൾ ആകുമല്ലോ അപ്പോൾ…….

    ഇപ്പോഴിത്ത തടവറയിൽ കുടുങ്ങിയിരിക്കുന്നു…… ഇനി എങ്ങനെ അവൻ രക്ഷപെടും…… വല്ലാത്ത സ്ഥലത്താണ് നിർത്തിയത്…..

    അടുത്ത ഭാഗം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    സ്നേഹത്തോടെ സിദ്ധു. ❤

    1. സിദ്ധു, കാര്യങ്ങൾ എല്ലാം ക്ലിയർ ആയി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അതുപോലെ കഥ ഇഷ്ട്ടപ്പെട്ടു എന്നതിലും സന്തോഷം.

      തടവറയില്‍ കിടക്കുന്ന ഫ്രെൻ എങ്ങനെ രക്ഷപെടും എന്ന് എനിക്കും അറിയില്ല… ഇനി വേണം ആലോചിക്കാൻ😁

      എന്തായാലും അടുത്ത part ഉടനെ തരണം എന്നാണ് ആഗ്രഹം…. നോക്കാം എന്താവുമെന്ന്.

      വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി… ഒരുപാട്‌ സ്നേഹം ♥️♥️

  5. കൈലാസനാഥൻ

    സിറിൾ ഭായി,
    ജോലിയിൽ തിരികെ പ്രവേശിച്ചതിനാലും ഞാനും ചില കുത്തിക്കുറിക്കുകൾ തുടങ്ങിയതിനാലും വായിക്കുവാൻ സമയം തികയാതെ വരുന്നു. ആയതിനാൽ വായന വൈകി.

    ഫ്രന്നിന്റെ അഗ്നികുണ്ഡ യാത്രയും ഓരോരോ പരീക്ഷണങ്ങളും അതിമനോഹരമാവുന്നുണ്ട്. മാന്ത്രികപ്പുരയിൽ എത്തുന്നതും മനശ്ശക്തിയാലും ആത്മ ശക്തിയാലും അവിടം പൊതിയുന്നതും അമ്മു അടക്കമുള്ള കൂട്ടുകാരുടെ പ്രവൃത്തി വീക്ഷിക്കുന്നതും അവരുടെ സൃഷ്ടി പരാജയപ്പെടുന്നതുമെല്ലം കണ്ടതും അവർ അവന്റെ മുറിയിലെത്തുന്നതും തമ്മിലുള്ള സംശയം ചോദിക്കലും അവന്റെ വിശദീകരണം ഒക്കെ ഗംഭീരമായിരുന്നു.

    അജ്‌ഞാതശക്തിയുടെ സാന്നിദ്ധ്യം തിരിച്ചറിയു തും അവരുമായി കാണാതെയുള്ള ചോദ്യം ചെയ്യലും അലീദിയ എന്ന പ്രതിമ സ്ത്രീയാണെന്നും തന്റെ സ്വന്തം മാതാവാണെന്നും തിരിച്ചറിയുന്നതും അവന്റെ ജന്മരഹസ്യം വെളിപ്പെടുത്തുന്നതും പ്രകൃതി ശക്തിയാണ് പിതാവെന്നും അറിയിക്കുന്നതും ഷൈദസ്ത്രന്യയുടെ ഉദരത്തിലേക്ക് മാറ്റുവാനുണ്ടായ സാഹചര്യം എല്ലാം വിശദമാക്കുന്ന രംഗങ്ങൾ ഒക്കെ അതിഗംഭീരമായിരുന്നു.

    മലാഹിയെ പറ്റിയുള്ള ചിന്തയും പ്രതിമകളുടെ സാന്നിദ്ധ്യം അമ്മു തിരിച്ചറിയുന്നതെങ്ങനെയെന്നും ഒക്കെ മനസ്സിലാക്കുന്ന രംഗങ്ങൾ ഒക്കെ മാസ്മരികം തന്നെ.

    റീനസിനെ ബന്ധിച്ചിരിക്കുന്ന അറയിലേക്ക് ചെല്ലുന്നതും കുടുക്കിലാകുന്നതും റീനസിനെ മോചിപ്പിക്കുന്നതും ഒക്കെ ആകാംക്ഷാഭരിതമായിരുന്നു. ബന്ധന ത്തിലുള്ള ഫെന്നിനെ മലാഹി പീഡിപ്പിക്കുന്നതും ബന്ധനത്തിലാക്കിയ ചതിപ്രയോഗവുമൊക്കെ വിവരിക്കുന്നത് ഒക്കെ ആശങ്കാകുലമായ രംഗങ്ങൾ ആയിരുന്നെങ്കിലും ഗംഭീരമായിരുന്നു.

    അവൻ ആ മാന്ത്രി കബന്ധനത്തിൽ നിന്ന് പെട്ടെന്ന് മോചിനാകുമെന്നും ആരീതി എങ്ങനെ എന്നറിയാനും അമ്മുവും കൂട്ടരുടേയും സഹായമുണ്ടാകുമോ എന്നൊക്കെ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
    ഈ ഭാഗവും അതിഗംഭീരമായിരുന്നു. സ്നേഹാദരങ്ങൾ👌👌🌹🌹🌹

    1. ചുരുക്കി പറഞ്ഞാല്‍ നിങ്ങളുടെ ജീവിതം ഫുൾ ബിസിയായി നീങ്ങുന്നു അല്ലേ…. എന്തായാലും നിങ്ങൾ അവിടെ എഴുതിയത് ചിലതൊക്കെ എനിക്ക് വായിക്കാൻ കഴിഞ്ഞു.. വായിച്ചതെല്ലാം എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഇനി വലിയ തുടര്‍കഥകളും നിങ്ങള്‍ക്ക് എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

      പിന്നേ തിരക്കിനിടയിലും സമയം കണ്ടെത്തി ഈ കഥ വായിക്കുകയും അതുപോലെ നല്ല ഒരു റിവ്യു തരാൻ സാധിച്ചതിലൂം അതിയായ സന്തോഷമുണ്ട്….

      ബന്ധനത്തില്‍ നിന്നും ഫ്രെൻ മോചിതനാകുന്ന രീതി, കഥ എഴുതാന്‍ തുടങ്ങുമ്പോൾ വേണം ആലോചിക്കാൻ… എന്തായാലും ഒരുപാട്‌ ലേറ്റ് ആക്കാതെ അടുത്ത പാര്‍ട്ട് ഇവിടെ എത്തിക്കാനാണ് ആഗ്രഹം.

      പിന്നേ വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി. ഒരുപാട് സ്നേഹം ♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com