മാന്ത്രികലോകം 10 [Cyril] 2191

“ഏതു അജ്ഞാത ശക്തിയാണ് എന്നെ ഊര്‍ജ്ജ ഗോളത്തിൽ പ്രവേശിക്കാന്‍ പ്രേരിപ്പിച്ചത്…?” സ്വയം മറന്ന് ഞാൻ ഉറക്കെ ചോദിച്ചു.

“ഞാനാണ് നിന്നെ പ്രേരിപ്പിച്ചത് ഫ്രൻഷെർ…..”

പെട്ടന്ന് ഒരു പതിഞ്ഞ സ്ത്രീ ശബ്ദം എന്റെ തൊട്ട് പിന്നില്‍ നിന്നും കേട്ടു…

ഞെട്ടലോടെ പൂര്‍ണമായി വട്ടം കറങ്ങി തിരിഞ്ഞ് നിന്നിട്ട് ഞാൻ മിഴിച്ചു നോക്കി…. പക്ഷേ ആരെയും എനിക്ക് കാണാന്‍ കഴിഞ്ഞില്ല…

ഏതോ അജ്ഞാത ലോകത്ത് എത്തിപ്പെട്ടത് പോലെ ഞാൻ ചുറ്റിലും നോക്കി — ഇല്ല, ആരുമില്ല…. ഒരു അന്യ ശക്തിയേയും എന്റെ ശക്തിക്ക് അനുഭവപ്പെട്ടുമില്ല…

“ആരാണ് നിങ്ങൾ…?” കടുപ്പിച്ച് ഞാൻ അന്തരീക്ഷത്തോട് ചോദിച്ചു.

“ഞാനും നീയും ആരാണെന്ന രഹസ്യം അറിയാനുള്ള സമയം സമാഗതമായിരിക്കുന്നു… അതുകൊണ്ടാണ് ഇപ്പോൾ ഞാൻ ഇവിടെ വന്നത് എന്റെ ഫ്രെൻ…” ഇപ്പോൾ ആ മധുരമായ ശബ്ദം എന്റെ തൊട്ടുമുന്നില്‍ നിന്നുമാണ് കേട്ടത്.

അന്തരീക്ഷത്തില്‍ ആ മധുര ശബ്ദം കേട്ട ഭാഗത്ത് തന്നെ ഞാൻ തുറിച്ചുനോക്കി… എന്നിട്ട് ആ ഭാഗത്തെ എന്റെ ശക്തിയില്‍ പൊതിഞ്ഞ് പ്രകൃതിയുടെ ഊര്‍ജ്ജ ശക്തിയെ ആ ഭാഗത്ത് നിറച്ചു….

ഇപ്പോൾ എനിക്ക് ആ സ്ത്രീയുടെ ശക്തിയെ സ്പര്‍ശിക്കാൻ കഴിഞ്ഞു — എനിക്ക് കഴിഞ്ഞു എന്നതിലുപരി ആ സ്ത്രീ എന്നെ അനുവദിച്ചു എന്നു പറയുന്നതാവും ശെരി…

“നമ്മൾ തമ്മില്‍ ഏതു രഹസ്യം…?” സംശയത്തോടെ ഞാൻ ചോദിച്ചു.

എന്തുകൊണ്ട്‌ എനിക്ക് ആ ശബ്ദത്തിന്‍റെ ഉടമയെ കാണാന്‍ കഴിയുന്നില്ല….? മറഞ്ഞിരിക്കുന്ന മലാഹിയുടെ പ്രതിമകളെ പോലും രൂപപ്രതീതി പോലെ എനിക്ക് അനുഭവപ്പെട്ടിരുന്നു… പക്ഷേ ഈ സ്ത്രീ…. ആരാണ് ഇവര്‍..?

പെട്ടന്ന് എന്റെ മുന്നില്‍ പുക പോലെ ഒരു രൂപം തെളിഞ്ഞു വരാൻ തുടങ്ങി…. എന്റെ കാഴ്ചക്ക് നന്നായി തെളിഞ്ഞ് അതൊരു മനുഷ്യ സ്ത്രീയായി മാറി പുഞ്ചിരിച്ചുകൊണ്ട് നിന്നു.

ആ സ്ത്രീയുടെ സൗന്ദര്യം കണ്ടു ഞാൻ ഭ്രമിച്ചു നിന്നു… അവരെ എനിക്ക് അറിയാം എന്ന ഒരു തോന്നലും എന്റെ ഉൾമനസില്‍ ഉണ്ടായി…. എന്തുകൊണ്ടോ അവരോട് വിശ്വാസവും അടുപ്പവും എന്റെ മനസില്‍ തോന്നി.

എന്റെ ഉപബോധ മനസില്‍ നിന്നും ആഹ്ലാദവും അവരോട് സ്നേഹവും നുരഞ്ഞുയർന്നു… എന്റെ ഹൃദയം അവരുടെ ശ്രദ്ധയെ പിടിച്ചു പറ്റാന്‍ എന്നപോലെ വളരെ വേഗത്തിലും ശക്തിയിലും എന്റെ നെഞ്ചിനെ ഇടിച്ചു പുറത്തേക്ക്‌ തള്ളി…. സന്തോഷം പ്രകടിപ്പിക്കാന്‍ എന്നപോലെ എന്റെ രക്തം തിളച്ചു….

എന്നില്‍ പെട്ടന്ന് വന്ന മാറ്റങ്ങളും.. ചെറിയ ചില തിരിച്ചറിവുകളും കാരണം സംഭ്രമത്താൽ ഞാൻ കുഴങ്ങി അവരുടെ കണ്ണില്‍ നോക്കി നിന്നു.

പക്ഷേ അവരുടെ കണ്ണുകളെ നോക്കിയതും ഒരു കാര്യം മനസ്സിലായി…. മറ്റുള്ളവരുടെ മനസില്‍ ആ കണ്ണുകൾ ഭയം എന്ന വികാരത്തെ ഉയർന്ന നിലയില്‍ പടര്‍ത്താൻ കഴിയും…. പക്ഷേ എനിക്ക് ഭയം തോന്നിയില്ല.

അവരുടെ മഞ്ഞയും ചുവപ്പും കലര്‍ന്ന നിറത്തിലുള്ള കണ്ണുകള്‍ക്ക് കൃഷ്ണമണികള്‍ ഇല്ലായിരുന്നു….., ആ കണ്ണുകൾ എന്റെ ആത്മാവില്‍

71 Comments

  1. Any updates

    1. സമയം കിട്ടും പോലെ എഴുതുന്നു… വേഗം തരാൻ ശ്രമിക്കാം bro

  2. Bro any updates

    1. എഴുതുന്നുണ്ട് bro… Continue ആയിട്ട് എഴുതാന്‍ കഴിയാത്തതു കൊണ്ട് എപ്പോ കഴിയും എന്നറിയില്ല.

  3. Ee week undkaumo

    1. Correct ആയിട്ടുള്ള date പറയാൻ കഴിയില്ല bro… കാരണം നല്ല തിരക്കിലാണ്… അതുകൊണ്ട് സമയം കിട്ടുന്നത് പോലെ മാത്രം എഴുതുന്നു.

  4. Cyril ഭായ്….

    വായിക്കാൻ വൈകി പോയി….. ഈ ഭാഗവും..നന്നായിട്ടുണ്ട്….. നിങ്ങളുടെ എഴുത്ത് വേറെ ലെവൽ ആണ്….. കാര്യങ്ങൾ എല്ലാം. ക്ലിയർ ആക്കി….. എന്തോ ഒരു പ്രത്യേകത ഉണ്ട്…

    അപ്പോൾ ഫ്രനിന്റെ യഥാർത്ഥ ഉവ്വേ ആരാണ് എന്ന് റിവേൽ ആയിരിക്കുന്നു…

    അവൻ പവർഫുൾ ആകുമല്ലോ അപ്പോൾ…….

    ഇപ്പോഴിത്ത തടവറയിൽ കുടുങ്ങിയിരിക്കുന്നു…… ഇനി എങ്ങനെ അവൻ രക്ഷപെടും…… വല്ലാത്ത സ്ഥലത്താണ് നിർത്തിയത്…..

    അടുത്ത ഭാഗം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    സ്നേഹത്തോടെ സിദ്ധു. ❤

    1. സിദ്ധു, കാര്യങ്ങൾ എല്ലാം ക്ലിയർ ആയി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അതുപോലെ കഥ ഇഷ്ട്ടപ്പെട്ടു എന്നതിലും സന്തോഷം.

      തടവറയില്‍ കിടക്കുന്ന ഫ്രെൻ എങ്ങനെ രക്ഷപെടും എന്ന് എനിക്കും അറിയില്ല… ഇനി വേണം ആലോചിക്കാൻ?

      എന്തായാലും അടുത്ത part ഉടനെ തരണം എന്നാണ് ആഗ്രഹം…. നോക്കാം എന്താവുമെന്ന്.

      വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി… ഒരുപാട്‌ സ്നേഹം ♥️♥️

  5. കൈലാസനാഥൻ

    സിറിൾ ഭായി,
    ജോലിയിൽ തിരികെ പ്രവേശിച്ചതിനാലും ഞാനും ചില കുത്തിക്കുറിക്കുകൾ തുടങ്ങിയതിനാലും വായിക്കുവാൻ സമയം തികയാതെ വരുന്നു. ആയതിനാൽ വായന വൈകി.

    ഫ്രന്നിന്റെ അഗ്നികുണ്ഡ യാത്രയും ഓരോരോ പരീക്ഷണങ്ങളും അതിമനോഹരമാവുന്നുണ്ട്. മാന്ത്രികപ്പുരയിൽ എത്തുന്നതും മനശ്ശക്തിയാലും ആത്മ ശക്തിയാലും അവിടം പൊതിയുന്നതും അമ്മു അടക്കമുള്ള കൂട്ടുകാരുടെ പ്രവൃത്തി വീക്ഷിക്കുന്നതും അവരുടെ സൃഷ്ടി പരാജയപ്പെടുന്നതുമെല്ലം കണ്ടതും അവർ അവന്റെ മുറിയിലെത്തുന്നതും തമ്മിലുള്ള സംശയം ചോദിക്കലും അവന്റെ വിശദീകരണം ഒക്കെ ഗംഭീരമായിരുന്നു.

    അജ്‌ഞാതശക്തിയുടെ സാന്നിദ്ധ്യം തിരിച്ചറിയു തും അവരുമായി കാണാതെയുള്ള ചോദ്യം ചെയ്യലും അലീദിയ എന്ന പ്രതിമ സ്ത്രീയാണെന്നും തന്റെ സ്വന്തം മാതാവാണെന്നും തിരിച്ചറിയുന്നതും അവന്റെ ജന്മരഹസ്യം വെളിപ്പെടുത്തുന്നതും പ്രകൃതി ശക്തിയാണ് പിതാവെന്നും അറിയിക്കുന്നതും ഷൈദസ്ത്രന്യയുടെ ഉദരത്തിലേക്ക് മാറ്റുവാനുണ്ടായ സാഹചര്യം എല്ലാം വിശദമാക്കുന്ന രംഗങ്ങൾ ഒക്കെ അതിഗംഭീരമായിരുന്നു.

    മലാഹിയെ പറ്റിയുള്ള ചിന്തയും പ്രതിമകളുടെ സാന്നിദ്ധ്യം അമ്മു തിരിച്ചറിയുന്നതെങ്ങനെയെന്നും ഒക്കെ മനസ്സിലാക്കുന്ന രംഗങ്ങൾ ഒക്കെ മാസ്മരികം തന്നെ.

    റീനസിനെ ബന്ധിച്ചിരിക്കുന്ന അറയിലേക്ക് ചെല്ലുന്നതും കുടുക്കിലാകുന്നതും റീനസിനെ മോചിപ്പിക്കുന്നതും ഒക്കെ ആകാംക്ഷാഭരിതമായിരുന്നു. ബന്ധന ത്തിലുള്ള ഫെന്നിനെ മലാഹി പീഡിപ്പിക്കുന്നതും ബന്ധനത്തിലാക്കിയ ചതിപ്രയോഗവുമൊക്കെ വിവരിക്കുന്നത് ഒക്കെ ആശങ്കാകുലമായ രംഗങ്ങൾ ആയിരുന്നെങ്കിലും ഗംഭീരമായിരുന്നു.

    അവൻ ആ മാന്ത്രി കബന്ധനത്തിൽ നിന്ന് പെട്ടെന്ന് മോചിനാകുമെന്നും ആരീതി എങ്ങനെ എന്നറിയാനും അമ്മുവും കൂട്ടരുടേയും സഹായമുണ്ടാകുമോ എന്നൊക്കെ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
    ഈ ഭാഗവും അതിഗംഭീരമായിരുന്നു. സ്നേഹാദരങ്ങൾ?????

    1. ചുരുക്കി പറഞ്ഞാല്‍ നിങ്ങളുടെ ജീവിതം ഫുൾ ബിസിയായി നീങ്ങുന്നു അല്ലേ…. എന്തായാലും നിങ്ങൾ അവിടെ എഴുതിയത് ചിലതൊക്കെ എനിക്ക് വായിക്കാൻ കഴിഞ്ഞു.. വായിച്ചതെല്ലാം എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഇനി വലിയ തുടര്‍കഥകളും നിങ്ങള്‍ക്ക് എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

      പിന്നേ തിരക്കിനിടയിലും സമയം കണ്ടെത്തി ഈ കഥ വായിക്കുകയും അതുപോലെ നല്ല ഒരു റിവ്യു തരാൻ സാധിച്ചതിലൂം അതിയായ സന്തോഷമുണ്ട്….

      ബന്ധനത്തില്‍ നിന്നും ഫ്രെൻ മോചിതനാകുന്ന രീതി, കഥ എഴുതാന്‍ തുടങ്ങുമ്പോൾ വേണം ആലോചിക്കാൻ… എന്തായാലും ഒരുപാട്‌ ലേറ്റ് ആക്കാതെ അടുത്ത പാര്‍ട്ട് ഇവിടെ എത്തിക്കാനാണ് ആഗ്രഹം.

      പിന്നേ വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി. ഒരുപാട് സ്നേഹം ♥️♥️

Comments are closed.