മാന്ത്രികലോകം 10 [Cyril] 2190

Views : 47000

നോട്ടം പാളി നീങ്ങി. ഞങ്ങളുടെ മുഖത്ത് ആശങ്ക കണ്ടത് കൊണ്ടാണെന്ന് തോനുന്നു പെട്ടന്ന് അവന്റെ മുഖത്ത് ഉണ്ടായിരുന്ന ഭയത്തെ അവന്‍ മറച്ചു..

അവസാനം ഒരു പുഞ്ചിരിയോടെ ഫ്രെൻ അവന്റെ കസേരയില്‍ നിവര്‍ന്നിരുന്നു.

“ഞങ്ങൾ ചോദിച്ച ചോദ്യത്തിന് നി ഉത്തരം പറഞ്ഞില്ല ഫ്രെൻ — നിന്റെ ശക്തിയെ എങ്ങനെയാണ് മറ്റുള്ള ശക്തികളില്‍ നിന്നും നി മറച്ച് വെക്കുന്നത്…?” ഈഫിയ ചോദിച്ചു.

ഉടനെ ഞങ്ങളുടെ ആത്മാവില്‍ എന്തോ തിരയുന്നത് പോലെ ഫ്രെൻ ഞങ്ങളെ നോക്കി. അവന്റെ ആ നോട്ടത്തില്‍ നിന്നും അവന്‍ ഞങ്ങളില്‍ എന്തോ പരീക്ഷിക്കുന്നത് പോലെ സംശയം തോന്നിയെങ്കിലും അവന്‍ എന്താണ് ചെയ്യുന്നതെന്ന് ഞങ്ങളില്‍ ആര്‍ക്കും മനസിലാക്കാന്‍ കഴിഞ്ഞില്ല.

കുറച്ച് കഴിഞ്ഞ് അവന്‍ പുഞ്ചിരിച്ചു.

“നമ്മൾ ഓരോരുത്തരുടെയും മാന്ത്രിക ശക്തികള്‍ക്കും വ്യത്യസ്ത താപം ഉള്ളത് നിങ്ങള്‍ക്ക് അറിയാമല്ലോ…. നമ്മുടെ ആത്മ ശക്തിക്ക് മാത്രം അറിയാൻ കഴിയുന്ന തരത്തിലുള്ള താപം…”

ഫ്രെൻ പറഞ്ഞത് കേട്ട് എല്ലാവരും സംഭ്രമത്തോടെ അവനെ മിഴിച്ചു നോക്കി.

കാരണം ഫ്രെൻ പറഞ്ഞ ആ താപം ഇതുവരെ എന്റെ ആത്മ ശക്തിക്ക് എന്നല്ല — ഒരു ശക്തിക്കും അനുഭവപ്പെട്ടിട്ടില്ല… മറ്റുള്ളവരുടെ മുഖത്തും എന്റെ അതേ ഭാവം ആയിരുന്നു.

ഞങ്ങളുടെ മിഴിച്ചുള്ള ആ ഇരിപ്പ് കണ്ടിട്ട് തലവേദന ഉണ്ടായത് പോലെ ഫ്രെൻ അവന്റെ നെറ്റി ഒന്ന് ഉഴിഞ്ഞു. എന്നിട്ട് ഒന്നാം ക്ലാസില്‍ ഇരുപത് വര്‍ഷം തോറ്റ കുട്ടികളെ നോക്കുന്നത് പോലെ അവന്‍ ഞങ്ങൾ ഓരോരുത്തരുടെയും മുഖത്ത് ദുഃഖത്തോടെ നോക്കിയിരുന്നു.

വന്ന ചിരി പുറത്ത്‌ കാണിക്കാതിരിക്കാൻ രണ്ട് താടിക്കും കൈ കൊടുത്തുകൊണ്ട് ഞാൻ ഇരുന്നു.

ഒരു വര്‍ഷം മുൻമ്പാണ് ഫ്രെൻ ഇതുപോലെ പറഞ്ഞിരുന്നെങ്കില്‍ സുല്‍ത്താന്‍ ഒരിക്കലും അവന്‍ പറയുന്ന കാര്യങ്ങൾ വിശ്വസിക്കില്ലായിരുന്നു… പക്ഷേ ചിരി അടക്കി കൊണ്ട്‌ ജിജ്ഞാസയോടെ ഫ്രെന്നിനെ തന്നെ നോക്കി ഇരിക്കുന്ന സുല്‍ത്താനെയാണ് ഇപ്പോൾ ഞാൻ കണ്ടത്.

“നി നേരത്തെ പറഞ്ഞ, നിനക്ക് മാത്രം കാണാന്‍ കഴിയുന്ന, നമ്മുടെ മനസ്സിലുള്ള ആ നിറങ്ങൾ പോലെയാണോ ഈ താപവും ഫ്രെൻ…?” അവന്റെ ഇരിപ്പ് കണ്ടിട്ട് ചിരി അടക്കി കൊണ്ട് അമ്മു കുസൃതിയോടെ ചോദിച്ചു.

ഫ്രെന്നിന് മാത്രം കാണാന്‍ കഴിയുന്ന നിറങ്ങളുടെ കാര്യം അമ്മു ഞങ്ങളോട് പറഞ്ഞിരുന്നു…. ഓരോ ദിവസവും ഫ്രെന്നിനെ കുറിച്ചുള്ള ദുരൂഹതകൾ കൂടുന്നതല്ലാതെ ഒന്നും കുറയുന്നില്ല….!!! പക്ഷെ അവന്‍ എന്തു പറഞ്ഞാലും ഞങ്ങൾ അതെല്ലാം ഒട്ടും സംശയിക്കാതെ വിശ്വസിക്കാൻ തുടങ്ങി എന്നതാണ് സത്യം.

മുഖം ചുളിച്ചു കൊണ്ട് ഫ്രെൻ ആദ്യം അമ്മുവിനെ നോക്കി… എന്നിട്ട് ഞങ്ങളെയും.

എല്ലാ മുഖത്തും ചിരി പടർന്നു പിടിച്ചിരുന്നത് കണ്ടിട്ട് അവന്‍ മുഖം ചുളിച്ചു. എന്നിട്ട് അഗ്നിഗുണ്ടത്തിലേക്ക് അവന്‍ തുറിച്ചുനോക്കി…

Recent Stories

The Author

71 Comments

  1. Any updates

    1. സമയം കിട്ടും പോലെ എഴുതുന്നു… വേഗം തരാൻ ശ്രമിക്കാം bro

  2. Bro any updates

    1. എഴുതുന്നുണ്ട് bro… Continue ആയിട്ട് എഴുതാന്‍ കഴിയാത്തതു കൊണ്ട് എപ്പോ കഴിയും എന്നറിയില്ല.

  3. Ee week undkaumo

    1. Correct ആയിട്ടുള്ള date പറയാൻ കഴിയില്ല bro… കാരണം നല്ല തിരക്കിലാണ്… അതുകൊണ്ട് സമയം കിട്ടുന്നത് പോലെ മാത്രം എഴുതുന്നു.

  4. Cyril ഭായ്….

    വായിക്കാൻ വൈകി പോയി….. ഈ ഭാഗവും..നന്നായിട്ടുണ്ട്….. നിങ്ങളുടെ എഴുത്ത് വേറെ ലെവൽ ആണ്….. കാര്യങ്ങൾ എല്ലാം. ക്ലിയർ ആക്കി….. എന്തോ ഒരു പ്രത്യേകത ഉണ്ട്…

    അപ്പോൾ ഫ്രനിന്റെ യഥാർത്ഥ ഉവ്വേ ആരാണ് എന്ന് റിവേൽ ആയിരിക്കുന്നു…

    അവൻ പവർഫുൾ ആകുമല്ലോ അപ്പോൾ…….

    ഇപ്പോഴിത്ത തടവറയിൽ കുടുങ്ങിയിരിക്കുന്നു…… ഇനി എങ്ങനെ അവൻ രക്ഷപെടും…… വല്ലാത്ത സ്ഥലത്താണ് നിർത്തിയത്…..

    അടുത്ത ഭാഗം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    സ്നേഹത്തോടെ സിദ്ധു. ❤

    1. സിദ്ധു, കാര്യങ്ങൾ എല്ലാം ക്ലിയർ ആയി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അതുപോലെ കഥ ഇഷ്ട്ടപ്പെട്ടു എന്നതിലും സന്തോഷം.

      തടവറയില്‍ കിടക്കുന്ന ഫ്രെൻ എങ്ങനെ രക്ഷപെടും എന്ന് എനിക്കും അറിയില്ല… ഇനി വേണം ആലോചിക്കാൻ😁

      എന്തായാലും അടുത്ത part ഉടനെ തരണം എന്നാണ് ആഗ്രഹം…. നോക്കാം എന്താവുമെന്ന്.

      വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി… ഒരുപാട്‌ സ്നേഹം ♥️♥️

  5. കൈലാസനാഥൻ

    സിറിൾ ഭായി,
    ജോലിയിൽ തിരികെ പ്രവേശിച്ചതിനാലും ഞാനും ചില കുത്തിക്കുറിക്കുകൾ തുടങ്ങിയതിനാലും വായിക്കുവാൻ സമയം തികയാതെ വരുന്നു. ആയതിനാൽ വായന വൈകി.

    ഫ്രന്നിന്റെ അഗ്നികുണ്ഡ യാത്രയും ഓരോരോ പരീക്ഷണങ്ങളും അതിമനോഹരമാവുന്നുണ്ട്. മാന്ത്രികപ്പുരയിൽ എത്തുന്നതും മനശ്ശക്തിയാലും ആത്മ ശക്തിയാലും അവിടം പൊതിയുന്നതും അമ്മു അടക്കമുള്ള കൂട്ടുകാരുടെ പ്രവൃത്തി വീക്ഷിക്കുന്നതും അവരുടെ സൃഷ്ടി പരാജയപ്പെടുന്നതുമെല്ലം കണ്ടതും അവർ അവന്റെ മുറിയിലെത്തുന്നതും തമ്മിലുള്ള സംശയം ചോദിക്കലും അവന്റെ വിശദീകരണം ഒക്കെ ഗംഭീരമായിരുന്നു.

    അജ്‌ഞാതശക്തിയുടെ സാന്നിദ്ധ്യം തിരിച്ചറിയു തും അവരുമായി കാണാതെയുള്ള ചോദ്യം ചെയ്യലും അലീദിയ എന്ന പ്രതിമ സ്ത്രീയാണെന്നും തന്റെ സ്വന്തം മാതാവാണെന്നും തിരിച്ചറിയുന്നതും അവന്റെ ജന്മരഹസ്യം വെളിപ്പെടുത്തുന്നതും പ്രകൃതി ശക്തിയാണ് പിതാവെന്നും അറിയിക്കുന്നതും ഷൈദസ്ത്രന്യയുടെ ഉദരത്തിലേക്ക് മാറ്റുവാനുണ്ടായ സാഹചര്യം എല്ലാം വിശദമാക്കുന്ന രംഗങ്ങൾ ഒക്കെ അതിഗംഭീരമായിരുന്നു.

    മലാഹിയെ പറ്റിയുള്ള ചിന്തയും പ്രതിമകളുടെ സാന്നിദ്ധ്യം അമ്മു തിരിച്ചറിയുന്നതെങ്ങനെയെന്നും ഒക്കെ മനസ്സിലാക്കുന്ന രംഗങ്ങൾ ഒക്കെ മാസ്മരികം തന്നെ.

    റീനസിനെ ബന്ധിച്ചിരിക്കുന്ന അറയിലേക്ക് ചെല്ലുന്നതും കുടുക്കിലാകുന്നതും റീനസിനെ മോചിപ്പിക്കുന്നതും ഒക്കെ ആകാംക്ഷാഭരിതമായിരുന്നു. ബന്ധന ത്തിലുള്ള ഫെന്നിനെ മലാഹി പീഡിപ്പിക്കുന്നതും ബന്ധനത്തിലാക്കിയ ചതിപ്രയോഗവുമൊക്കെ വിവരിക്കുന്നത് ഒക്കെ ആശങ്കാകുലമായ രംഗങ്ങൾ ആയിരുന്നെങ്കിലും ഗംഭീരമായിരുന്നു.

    അവൻ ആ മാന്ത്രി കബന്ധനത്തിൽ നിന്ന് പെട്ടെന്ന് മോചിനാകുമെന്നും ആരീതി എങ്ങനെ എന്നറിയാനും അമ്മുവും കൂട്ടരുടേയും സഹായമുണ്ടാകുമോ എന്നൊക്കെ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
    ഈ ഭാഗവും അതിഗംഭീരമായിരുന്നു. സ്നേഹാദരങ്ങൾ👌👌🌹🌹🌹

    1. ചുരുക്കി പറഞ്ഞാല്‍ നിങ്ങളുടെ ജീവിതം ഫുൾ ബിസിയായി നീങ്ങുന്നു അല്ലേ…. എന്തായാലും നിങ്ങൾ അവിടെ എഴുതിയത് ചിലതൊക്കെ എനിക്ക് വായിക്കാൻ കഴിഞ്ഞു.. വായിച്ചതെല്ലാം എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഇനി വലിയ തുടര്‍കഥകളും നിങ്ങള്‍ക്ക് എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

      പിന്നേ തിരക്കിനിടയിലും സമയം കണ്ടെത്തി ഈ കഥ വായിക്കുകയും അതുപോലെ നല്ല ഒരു റിവ്യു തരാൻ സാധിച്ചതിലൂം അതിയായ സന്തോഷമുണ്ട്….

      ബന്ധനത്തില്‍ നിന്നും ഫ്രെൻ മോചിതനാകുന്ന രീതി, കഥ എഴുതാന്‍ തുടങ്ങുമ്പോൾ വേണം ആലോചിക്കാൻ… എന്തായാലും ഒരുപാട്‌ ലേറ്റ് ആക്കാതെ അടുത്ത പാര്‍ട്ട് ഇവിടെ എത്തിക്കാനാണ് ആഗ്രഹം.

      പിന്നേ വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി. ഒരുപാട് സ്നേഹം ♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com