മാന്ത്രികലോകം 10 [Cyril] 2191

പക്ഷേ പെട്ടന്നാണ് അവരുടെ മുഖത്ത് ഗൗരവം നിറഞ്ഞത്…. ഞാൻ നോക്കി നില്‍ക്കേ, കൃഷ്ണമണികള്‍ ഇല്ലായിരുന്ന അവരുടെ കണ്ണുകള്‍ക്ക് സ്വര്‍ണ്ണ നിറത്തിലുള്ള കൃഷ്ണമണികള്‍ തെളിഞ്ഞു വന്നു….. അവരുടെ കണ്ണിന്റെ ഗോളങ്ങളിൽ കടല്‍ പച്ചയും നീല നിറവും പടർന്നു പിടിച്ചു…..

പെട്ടന്നു അവരുടെ ഹൃദയ ഭാഗത്ത് നിന്നും ഒരു ശക്തി പുറത്തേക്ക്‌ പടരുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞു…. ആ ശക്തി ഞങ്ങൾ രണ്ടുപേര്‍ക്ക് ചുറ്റും ഒരു ഗോളം പോലെ രൂപാന്തരപ്പെട്ടു…. ഞങ്ങള്‍ സംസാരിക്കുന്നത് ആരും കേള്‍ക്കാനോ ഞങ്ങളെ ആര്‍ക്കും കാണാന്‍ പോലും കഴിയാതിരിക്കാനും വേണ്ടിയാണ് ആ ശക്തി ഞങ്ങളെ പൊതിഞ്ഞതെന്ന് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞു.

അത് കഴിഞ്ഞതും അവർ ലേശം തല ഉയർത്തി എന്റെ കണ്ണുകളില്‍ സ്നേഹത്തോടെ നോക്കി….

എന്നിട്ട് പറഞ്ഞു —,,

“ഞാൻ ‘അൽദീയ’ – ആ പേരാണ് പ്രകൃതിശക്തി മനുഷ്യ രൂപം സ്വീകരിച്ചപ്പോൾ എനിക്ക് നല്‍കിയ നാമം…”

ഞാൻ വായും പൊളിച്ച് നിന്നപ്പോള്‍ അവർ എന്നെ കൗതുകത്തോടെ നോക്കി.

“പ്രകൃതി ശക്തി എപ്പോഴാണ് മനുഷ്യ രൂപം സ്വീകരിച്ചത്……?!” അത്ഭുതവും സംശയവും നിറഞ്ഞ സ്വരത്തില്‍ ഞാൻ ചോദിച്ചു.

“കുറച്ച് വർഷങ്ങൾക്ക് മുന്‍പാണ് ആദ്യമായി പ്രകൃതിശക്തി മനുഷ്യ രൂപം സ്വീകരിച്ചത് ഫ്രെൻ… ഏഴു ദിവസങ്ങളാണ് എന്റെ സഹധര്‍മ്മചാരി യായി പ്രകൃതിശക്തി എന്റെ കൂടെ ഉണ്ടായിരുന്നത് ”

“എന്തിനു വേണ്ടിയാണ് പ്രകൃതിശക്തി മനുഷ്യ രൂപം സ്വീകരിച്ചത്…?! എന്തിനു വേണ്ടിയാണ് നിങ്ങളെ പ്രകൃതിശക്തി ഭാര്യയായി സ്വീകരിച്ചത്…?”

“വളരെ വേഗത്തിലാണ് ഒഷേദ്രസ് നിഗൂഢ ശക്തിയില്‍ അടങ്ങിയിരിക്കുന്ന രഹസ്യങ്ങളും നിയമങ്ങളും എല്ലാം മനസ്സിലാക്കി സ്വന്തം അറിവിനെ വര്‍ദ്ധിപ്പിച്ചും… ഒപ്പം പ്രകൃതിയെ പോലും കീഴടക്കാനുള്ള കൂടുതൽ ശക്തിയെ ആർജിച്ചു കൊണ്ടിരിക്കുന്നതും….

ഒഷേദ്രസിന്റെ ഉദ്ദേശം അറിയുന്ന പ്രകൃതി അതിനോട് വിയോജിക്കുന്നു ഫ്രെൻ…. ഒഷേദ്രസിന്റെ ശക്തിക്ക് എതിരായി പൊരുതാൻ ഒരു ദൈവത്തിനും മാന്ത്രികനും കഴിയില്ലെന്ന് പ്രകൃതിക്ക് അറിയാമായിരുന്നു….”

“പക്ഷേ പണ്ട് പ്രകൃതി ഒരു കാരണവും ഇല്ലാതെ വെറുതെ എന്തെങ്കിലും എല്ലാം സൃഷ്ടിക്കുകയും നശിപ്പിക്കുകയും ആണല്ലോ ചെയ്തു കൊണ്ടിരുന്നത്… അപ്പോ പിന്നെ ഇപ്പോൾ പ്രകൃതി ഒഷേദ്രസിനോട് വിയോജിക്കാനുള്ള കാരണം….?”

“പ്രകൃതി ശക്തി എന്നത് താനേ ഉത്ഭവിച്ച ശക്തിയാണ് ഫ്രെൻ…. ആദ്യമൊക്കെ ആ ശക്തിക്ക് പോലും തെറ്റും ശരിയും അറിയാനുള്ള തിരിച്ചറിവ്‌ ശക്തി ഇല്ലായിരുന്നു…… പിന്നീട് എപ്പോഴോ ആണ് പ്രകൃതി ശക്തിയുടെ സത്തയിൽ നിന്നും തിരിച്ചറിവ്‌ എന്ന ശക്തിയും താനേ ഉത്ഭവിച്ചത് — അങ്ങനെയാണ് പ്രകൃതി ശക്തി ചിന്തിക്കാന്‍ കഴിയുന്ന ശക്തിയായി മാറിയത്. ശേഷം, തന്നെപ്പോലെ ചിന്തിക്കാനും.. വേണ്ടിവന്നാല്‍ പ്രകൃതിയെ നിയന്ത്രിക്കാനും ഒരു ശക്തി വേണം എന്ന് കരുതിയ പ്രകൃതി ശക്തി, തന്റെ ഏറ്റവും ഉയർന്ന ശക്തിയായ നശീകരണ ശക്തിയില്‍ നിന്നും ഒഷേദ്രസിനെ സൃഷ്ടിച്ചു.

പക്ഷേ തന്റെ വെറും നശീകരണ ശക്തിയില്‍ നിന്നും തിരിച്ചറിവ്‌ ഇല്ലാത്ത ഒരു ശക്തിയെയാണ് താന്‍ സൃഷ്ടിച്ചതെന്ന് പ്രകൃതി ശക്തിക്ക് മനസിലായി… തിരിച്ചറിവ്‌ എന്ന ശക്തിയെ പ്രകൃതിക്ക് പോലും സൃഷ്ടിക്കാന്‍ കഴിയില്ലെന്ന് പ്രകൃതി മനസ്സിലാക്കി.

71 Comments

  1. Any updates

    1. സമയം കിട്ടും പോലെ എഴുതുന്നു… വേഗം തരാൻ ശ്രമിക്കാം bro

  2. Bro any updates

    1. എഴുതുന്നുണ്ട് bro… Continue ആയിട്ട് എഴുതാന്‍ കഴിയാത്തതു കൊണ്ട് എപ്പോ കഴിയും എന്നറിയില്ല.

  3. Ee week undkaumo

    1. Correct ആയിട്ടുള്ള date പറയാൻ കഴിയില്ല bro… കാരണം നല്ല തിരക്കിലാണ്… അതുകൊണ്ട് സമയം കിട്ടുന്നത് പോലെ മാത്രം എഴുതുന്നു.

  4. Cyril ഭായ്….

    വായിക്കാൻ വൈകി പോയി….. ഈ ഭാഗവും..നന്നായിട്ടുണ്ട്….. നിങ്ങളുടെ എഴുത്ത് വേറെ ലെവൽ ആണ്….. കാര്യങ്ങൾ എല്ലാം. ക്ലിയർ ആക്കി….. എന്തോ ഒരു പ്രത്യേകത ഉണ്ട്…

    അപ്പോൾ ഫ്രനിന്റെ യഥാർത്ഥ ഉവ്വേ ആരാണ് എന്ന് റിവേൽ ആയിരിക്കുന്നു…

    അവൻ പവർഫുൾ ആകുമല്ലോ അപ്പോൾ…….

    ഇപ്പോഴിത്ത തടവറയിൽ കുടുങ്ങിയിരിക്കുന്നു…… ഇനി എങ്ങനെ അവൻ രക്ഷപെടും…… വല്ലാത്ത സ്ഥലത്താണ് നിർത്തിയത്…..

    അടുത്ത ഭാഗം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    സ്നേഹത്തോടെ സിദ്ധു. ❤

    1. സിദ്ധു, കാര്യങ്ങൾ എല്ലാം ക്ലിയർ ആയി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അതുപോലെ കഥ ഇഷ്ട്ടപ്പെട്ടു എന്നതിലും സന്തോഷം.

      തടവറയില്‍ കിടക്കുന്ന ഫ്രെൻ എങ്ങനെ രക്ഷപെടും എന്ന് എനിക്കും അറിയില്ല… ഇനി വേണം ആലോചിക്കാൻ?

      എന്തായാലും അടുത്ത part ഉടനെ തരണം എന്നാണ് ആഗ്രഹം…. നോക്കാം എന്താവുമെന്ന്.

      വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി… ഒരുപാട്‌ സ്നേഹം ♥️♥️

  5. കൈലാസനാഥൻ

    സിറിൾ ഭായി,
    ജോലിയിൽ തിരികെ പ്രവേശിച്ചതിനാലും ഞാനും ചില കുത്തിക്കുറിക്കുകൾ തുടങ്ങിയതിനാലും വായിക്കുവാൻ സമയം തികയാതെ വരുന്നു. ആയതിനാൽ വായന വൈകി.

    ഫ്രന്നിന്റെ അഗ്നികുണ്ഡ യാത്രയും ഓരോരോ പരീക്ഷണങ്ങളും അതിമനോഹരമാവുന്നുണ്ട്. മാന്ത്രികപ്പുരയിൽ എത്തുന്നതും മനശ്ശക്തിയാലും ആത്മ ശക്തിയാലും അവിടം പൊതിയുന്നതും അമ്മു അടക്കമുള്ള കൂട്ടുകാരുടെ പ്രവൃത്തി വീക്ഷിക്കുന്നതും അവരുടെ സൃഷ്ടി പരാജയപ്പെടുന്നതുമെല്ലം കണ്ടതും അവർ അവന്റെ മുറിയിലെത്തുന്നതും തമ്മിലുള്ള സംശയം ചോദിക്കലും അവന്റെ വിശദീകരണം ഒക്കെ ഗംഭീരമായിരുന്നു.

    അജ്‌ഞാതശക്തിയുടെ സാന്നിദ്ധ്യം തിരിച്ചറിയു തും അവരുമായി കാണാതെയുള്ള ചോദ്യം ചെയ്യലും അലീദിയ എന്ന പ്രതിമ സ്ത്രീയാണെന്നും തന്റെ സ്വന്തം മാതാവാണെന്നും തിരിച്ചറിയുന്നതും അവന്റെ ജന്മരഹസ്യം വെളിപ്പെടുത്തുന്നതും പ്രകൃതി ശക്തിയാണ് പിതാവെന്നും അറിയിക്കുന്നതും ഷൈദസ്ത്രന്യയുടെ ഉദരത്തിലേക്ക് മാറ്റുവാനുണ്ടായ സാഹചര്യം എല്ലാം വിശദമാക്കുന്ന രംഗങ്ങൾ ഒക്കെ അതിഗംഭീരമായിരുന്നു.

    മലാഹിയെ പറ്റിയുള്ള ചിന്തയും പ്രതിമകളുടെ സാന്നിദ്ധ്യം അമ്മു തിരിച്ചറിയുന്നതെങ്ങനെയെന്നും ഒക്കെ മനസ്സിലാക്കുന്ന രംഗങ്ങൾ ഒക്കെ മാസ്മരികം തന്നെ.

    റീനസിനെ ബന്ധിച്ചിരിക്കുന്ന അറയിലേക്ക് ചെല്ലുന്നതും കുടുക്കിലാകുന്നതും റീനസിനെ മോചിപ്പിക്കുന്നതും ഒക്കെ ആകാംക്ഷാഭരിതമായിരുന്നു. ബന്ധന ത്തിലുള്ള ഫെന്നിനെ മലാഹി പീഡിപ്പിക്കുന്നതും ബന്ധനത്തിലാക്കിയ ചതിപ്രയോഗവുമൊക്കെ വിവരിക്കുന്നത് ഒക്കെ ആശങ്കാകുലമായ രംഗങ്ങൾ ആയിരുന്നെങ്കിലും ഗംഭീരമായിരുന്നു.

    അവൻ ആ മാന്ത്രി കബന്ധനത്തിൽ നിന്ന് പെട്ടെന്ന് മോചിനാകുമെന്നും ആരീതി എങ്ങനെ എന്നറിയാനും അമ്മുവും കൂട്ടരുടേയും സഹായമുണ്ടാകുമോ എന്നൊക്കെ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
    ഈ ഭാഗവും അതിഗംഭീരമായിരുന്നു. സ്നേഹാദരങ്ങൾ?????

    1. ചുരുക്കി പറഞ്ഞാല്‍ നിങ്ങളുടെ ജീവിതം ഫുൾ ബിസിയായി നീങ്ങുന്നു അല്ലേ…. എന്തായാലും നിങ്ങൾ അവിടെ എഴുതിയത് ചിലതൊക്കെ എനിക്ക് വായിക്കാൻ കഴിഞ്ഞു.. വായിച്ചതെല്ലാം എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഇനി വലിയ തുടര്‍കഥകളും നിങ്ങള്‍ക്ക് എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

      പിന്നേ തിരക്കിനിടയിലും സമയം കണ്ടെത്തി ഈ കഥ വായിക്കുകയും അതുപോലെ നല്ല ഒരു റിവ്യു തരാൻ സാധിച്ചതിലൂം അതിയായ സന്തോഷമുണ്ട്….

      ബന്ധനത്തില്‍ നിന്നും ഫ്രെൻ മോചിതനാകുന്ന രീതി, കഥ എഴുതാന്‍ തുടങ്ങുമ്പോൾ വേണം ആലോചിക്കാൻ… എന്തായാലും ഒരുപാട്‌ ലേറ്റ് ആക്കാതെ അടുത്ത പാര്‍ട്ട് ഇവിടെ എത്തിക്കാനാണ് ആഗ്രഹം.

      പിന്നേ വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി. ഒരുപാട് സ്നേഹം ♥️♥️

Comments are closed.