മാന്ത്രികലോകം 10 [Cyril] 2190

Views : 47000

അവന്റെ ആ മറുപടി കേട്ട് എങ്ങനെ പ്രതികരിക്കണം എന്നുപോലും അറിയാതെ ഞങ്ങൾ മിഴിച്ചിരുന്നു. അവന് അതെങ്ങനെ സാധ്യമായെന്ന് ചിന്തിക്കാൻ ശ്രമിക്കുമ്പോള്‍ എല്ലാം എന്റെ തല പൊട്ടി പിളരും പോലെ തോന്നിച്ചു.

ഞാൻ മറ്റുള്ളവരെ നോക്കി… അവരുടെ അവസ്ഥയും എന്റേത് പോലെ തന്നെയായിരുന്നു….

ഫ്രെൻ പറഞ്ഞത് അംഗീകരിക്കാന്‍ കഴിയാത്ത പോലെ ദനീർ അവന്റെ തലയെ മെല്ലെ ആട്ടുന്നുണ്ടായിരുന്നു.

“മറ്റുള്ള ശക്തികളുടെ സാന്നിധ്യങ്ങൾ പലതും ഞാൻ അറിഞ്ഞിട്ടുണ്ട് ഫ്രെൻ…. അതിൽ എന്നെക്കാളും ശക്തി കൂടിയതും കുറഞ്ഞതും എല്ലാം ഉള്‍പ്പെടും…. പക്ഷേ നീ പറയും പോലെ ഓരോ ശക്തിക്കും അതിന്‍റേതായ താപം ഉള്ളതായി എനിക്ക് ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല….! എനിക്കെന്ന് മാത്രമല്ല ഫ്രെൻ, നി ഒഴികെ മറ്റാര്‍ക്കും ആ വ്യത്യസ്ത താപം അനുഭവപ്പെട്ടു കാണില്ല എന്നാണ് എനിക്ക് തോന്നുന്നത്….” ദനീർ ഫ്രെന്നിനോട് അങ്ങനെ പറഞ്ഞ ശേഷം ഞങ്ങളുടെ അഭിപ്രായം അറിയാൻ എന്നപോലെ ദനീർ ഞങ്ങൾ ഓരോരുത്തരെയായി ചോദ്യ ഭാവത്തില്‍ നോക്കി.

ദനീർ പറഞ്ഞത് ശെരിയാണ്. അതുകൊണ്ട് അവനെ അനുകൂലിച്ച് ഞങ്ങൾ തല കുലുക്കി.

“നിന്റെ ശക്തിയെ തിരിച്ചറിയാതിരിക്കാൻ ഉള്ള ആ വിദ്യയെ നി എങ്ങനെയാണ് പ്രായോഗികമാക്കുന്നത് ഫ്രെൻ…?” അഖില്‍ സംശയത്തോടെ ചോദിച്ചു.

“ഞാൻ ജനിച്ച അന്നാണ് ആ മാന്ത്രിക വിദ്യയെ ഞാൻ എങ്ങനെയോ പ്രയോഗിച്ചത്… ആ രഹസ്യം ഇപ്പോഴും എന്റെ ഉപബോധമനസില്‍ മറഞ്ഞു കിടക്കുന്നു അഖില്‍… എന്റെ ബോധ മനസ് പോലും അറിയാതെയാണ് എന്റെ ഉപബോധ മനസ്സും ആത്മാവും പ്രവർത്തിച്ച് ആ വിദ്യയെ ഇപ്പോഴും നിലനിര്‍ത്തി കൊണ്ടിരിക്കുന്നത്…. പക്ഷേ അധികം താമസിയാതെ ആ രഹസ്യത്തെ എന്റെ ബോധ മനസില്‍ ഞാൻ കൊണ്ടുവരും…” ആത്മവിശ്വാസത്തോടെ ഫ്രെൻ പറഞ്ഞു.

“നീ ജനിച്ച അന്നോ…?” ഞങ്ങൾ എല്ലാവരും ഒറ്റ സ്വരത്തില്‍ ഞെട്ടലോടെ ചോദിച്ചു.

“അതേ… ഞാൻ ജനിച്ച അന്നുതന്നെ —————”

അതിനുശേഷം ഹിഷേനി അവനോട് പറഞ്ഞ കാര്യങ്ങൾ മുഴുവനും അവന്‍ ഞങ്ങളോട് പറഞ്ഞു.

അതെല്ലാം കേട്ട ഞങ്ങൾക്ക് അന്തംവിട്ടു നില്‍ക്കാനേ കഴിഞ്ഞുള്ളു.

ശേഷം ദനീറും ഞങ്ങളോട് അവന്റെ ആത്മാവിനെ ഫ്രെൻ സൃഷ്ടിച്ച് ജീവൻ നല്‍കിയ കാര്യവും… പിന്നീട് പതിനേഴാം വയസ് തികഞ്ഞ അന്ന് പ്രകൃതി ദനീറിന് പുതിയ ജീവൻ നല്‍കിയ കാര്യവും പറഞ്ഞു.

ഞങ്ങളെല്ലാവരും ഹൃദയത്തില്‍ മിന്നലേറ്റ പോലെ നില്ക്കുകയായിരുന്നു. ഒരുപാട്‌ നേരം കഴിഞ്ഞാണ് ഞങ്ങൾക്ക് പിന്നെയും ചിന്തിക്കാനുള്ള ശേഷി പോലും തിരികെ ലഭിച്ചത്.

“സത്യത്തിൽ നീ ആരാണ് ഫ്രെൻ..?” ഫ്രേയ പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു. “മാന്ത്രികർക്ക് നിന്റെ ശക്തിയെ അറിയാനും സ്പര്‍ശിക്കാനും കഴിയുന്നില്ല — അമ്മുവിന് വല്ലപ്പോഴും മാത്രം നിന്റെ ശക്തിയെ തിരിച്ചറിയാൻ കഴിയുന്നു — ഞങ്ങൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യങ്ങളെ നി പ്രാവര്‍ത്തികമാക്കുന്നു — ദൈവങ്ങള്‍ക്ക് പോലും നിന്റെ ശക്തിയെ പൂര്‍ണമായി കാണാനും മനസിലാക്കാനും കഴിയുന്നില്ല — പ്രകൃതി സൃഷ്ടിച്ച ചില ജീവികള്‍ നിന്നെ ‘പ്രകൃതിയുടെ പുത്രന്‍’ എന്നു സംബോധന ചെയ്യുന്നു

Recent Stories

The Author

71 Comments

  1. Any updates

    1. സമയം കിട്ടും പോലെ എഴുതുന്നു… വേഗം തരാൻ ശ്രമിക്കാം bro

  2. Bro any updates

    1. എഴുതുന്നുണ്ട് bro… Continue ആയിട്ട് എഴുതാന്‍ കഴിയാത്തതു കൊണ്ട് എപ്പോ കഴിയും എന്നറിയില്ല.

  3. Ee week undkaumo

    1. Correct ആയിട്ടുള്ള date പറയാൻ കഴിയില്ല bro… കാരണം നല്ല തിരക്കിലാണ്… അതുകൊണ്ട് സമയം കിട്ടുന്നത് പോലെ മാത്രം എഴുതുന്നു.

  4. Cyril ഭായ്….

    വായിക്കാൻ വൈകി പോയി….. ഈ ഭാഗവും..നന്നായിട്ടുണ്ട്….. നിങ്ങളുടെ എഴുത്ത് വേറെ ലെവൽ ആണ്….. കാര്യങ്ങൾ എല്ലാം. ക്ലിയർ ആക്കി….. എന്തോ ഒരു പ്രത്യേകത ഉണ്ട്…

    അപ്പോൾ ഫ്രനിന്റെ യഥാർത്ഥ ഉവ്വേ ആരാണ് എന്ന് റിവേൽ ആയിരിക്കുന്നു…

    അവൻ പവർഫുൾ ആകുമല്ലോ അപ്പോൾ…….

    ഇപ്പോഴിത്ത തടവറയിൽ കുടുങ്ങിയിരിക്കുന്നു…… ഇനി എങ്ങനെ അവൻ രക്ഷപെടും…… വല്ലാത്ത സ്ഥലത്താണ് നിർത്തിയത്…..

    അടുത്ത ഭാഗം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    സ്നേഹത്തോടെ സിദ്ധു. ❤

    1. സിദ്ധു, കാര്യങ്ങൾ എല്ലാം ക്ലിയർ ആയി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അതുപോലെ കഥ ഇഷ്ട്ടപ്പെട്ടു എന്നതിലും സന്തോഷം.

      തടവറയില്‍ കിടക്കുന്ന ഫ്രെൻ എങ്ങനെ രക്ഷപെടും എന്ന് എനിക്കും അറിയില്ല… ഇനി വേണം ആലോചിക്കാൻ😁

      എന്തായാലും അടുത്ത part ഉടനെ തരണം എന്നാണ് ആഗ്രഹം…. നോക്കാം എന്താവുമെന്ന്.

      വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി… ഒരുപാട്‌ സ്നേഹം ♥️♥️

  5. കൈലാസനാഥൻ

    സിറിൾ ഭായി,
    ജോലിയിൽ തിരികെ പ്രവേശിച്ചതിനാലും ഞാനും ചില കുത്തിക്കുറിക്കുകൾ തുടങ്ങിയതിനാലും വായിക്കുവാൻ സമയം തികയാതെ വരുന്നു. ആയതിനാൽ വായന വൈകി.

    ഫ്രന്നിന്റെ അഗ്നികുണ്ഡ യാത്രയും ഓരോരോ പരീക്ഷണങ്ങളും അതിമനോഹരമാവുന്നുണ്ട്. മാന്ത്രികപ്പുരയിൽ എത്തുന്നതും മനശ്ശക്തിയാലും ആത്മ ശക്തിയാലും അവിടം പൊതിയുന്നതും അമ്മു അടക്കമുള്ള കൂട്ടുകാരുടെ പ്രവൃത്തി വീക്ഷിക്കുന്നതും അവരുടെ സൃഷ്ടി പരാജയപ്പെടുന്നതുമെല്ലം കണ്ടതും അവർ അവന്റെ മുറിയിലെത്തുന്നതും തമ്മിലുള്ള സംശയം ചോദിക്കലും അവന്റെ വിശദീകരണം ഒക്കെ ഗംഭീരമായിരുന്നു.

    അജ്‌ഞാതശക്തിയുടെ സാന്നിദ്ധ്യം തിരിച്ചറിയു തും അവരുമായി കാണാതെയുള്ള ചോദ്യം ചെയ്യലും അലീദിയ എന്ന പ്രതിമ സ്ത്രീയാണെന്നും തന്റെ സ്വന്തം മാതാവാണെന്നും തിരിച്ചറിയുന്നതും അവന്റെ ജന്മരഹസ്യം വെളിപ്പെടുത്തുന്നതും പ്രകൃതി ശക്തിയാണ് പിതാവെന്നും അറിയിക്കുന്നതും ഷൈദസ്ത്രന്യയുടെ ഉദരത്തിലേക്ക് മാറ്റുവാനുണ്ടായ സാഹചര്യം എല്ലാം വിശദമാക്കുന്ന രംഗങ്ങൾ ഒക്കെ അതിഗംഭീരമായിരുന്നു.

    മലാഹിയെ പറ്റിയുള്ള ചിന്തയും പ്രതിമകളുടെ സാന്നിദ്ധ്യം അമ്മു തിരിച്ചറിയുന്നതെങ്ങനെയെന്നും ഒക്കെ മനസ്സിലാക്കുന്ന രംഗങ്ങൾ ഒക്കെ മാസ്മരികം തന്നെ.

    റീനസിനെ ബന്ധിച്ചിരിക്കുന്ന അറയിലേക്ക് ചെല്ലുന്നതും കുടുക്കിലാകുന്നതും റീനസിനെ മോചിപ്പിക്കുന്നതും ഒക്കെ ആകാംക്ഷാഭരിതമായിരുന്നു. ബന്ധന ത്തിലുള്ള ഫെന്നിനെ മലാഹി പീഡിപ്പിക്കുന്നതും ബന്ധനത്തിലാക്കിയ ചതിപ്രയോഗവുമൊക്കെ വിവരിക്കുന്നത് ഒക്കെ ആശങ്കാകുലമായ രംഗങ്ങൾ ആയിരുന്നെങ്കിലും ഗംഭീരമായിരുന്നു.

    അവൻ ആ മാന്ത്രി കബന്ധനത്തിൽ നിന്ന് പെട്ടെന്ന് മോചിനാകുമെന്നും ആരീതി എങ്ങനെ എന്നറിയാനും അമ്മുവും കൂട്ടരുടേയും സഹായമുണ്ടാകുമോ എന്നൊക്കെ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
    ഈ ഭാഗവും അതിഗംഭീരമായിരുന്നു. സ്നേഹാദരങ്ങൾ👌👌🌹🌹🌹

    1. ചുരുക്കി പറഞ്ഞാല്‍ നിങ്ങളുടെ ജീവിതം ഫുൾ ബിസിയായി നീങ്ങുന്നു അല്ലേ…. എന്തായാലും നിങ്ങൾ അവിടെ എഴുതിയത് ചിലതൊക്കെ എനിക്ക് വായിക്കാൻ കഴിഞ്ഞു.. വായിച്ചതെല്ലാം എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഇനി വലിയ തുടര്‍കഥകളും നിങ്ങള്‍ക്ക് എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

      പിന്നേ തിരക്കിനിടയിലും സമയം കണ്ടെത്തി ഈ കഥ വായിക്കുകയും അതുപോലെ നല്ല ഒരു റിവ്യു തരാൻ സാധിച്ചതിലൂം അതിയായ സന്തോഷമുണ്ട്….

      ബന്ധനത്തില്‍ നിന്നും ഫ്രെൻ മോചിതനാകുന്ന രീതി, കഥ എഴുതാന്‍ തുടങ്ങുമ്പോൾ വേണം ആലോചിക്കാൻ… എന്തായാലും ഒരുപാട്‌ ലേറ്റ് ആക്കാതെ അടുത്ത പാര്‍ട്ട് ഇവിടെ എത്തിക്കാനാണ് ആഗ്രഹം.

      പിന്നേ വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി. ഒരുപാട് സ്നേഹം ♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com