ഒരു ബാംഗ്ലൂർ വാരാന്ത്യം 8 [Santhosh Nair] 952

ഒരു ബാംഗ്ലൂർ വാരാന്ത്യം 8

Author :Santhosh Nair

[ Previous Part ]

 

എല്ലാവര്ക്കും നമസ്തേ, സുഖമെന്ന് കരുതുന്നു. ഇരുപതും ഇരുപത്തൊന്നും നഷ്ടപ്പെടുത്തിയ സൗഭാഗ്യങ്ങൾ ഇരുപത്തിരണ്ടു തിരികെ തരട്ടെ എന്ന് ആശംസിക്കുന്നു, ഈശ്വരോ രക്ഷതു

കഴിഞ്ഞ തവണ നിർത്തിയ ഭാഗം —–

വന്നുവന്ന് ഞങ്ങളുടെ കല്യാണമാകുമ്പോഴേക്കും എല്ലാ സങ്കടങ്ങൾക്കും ഒരു പരിഹാരമായേക്കും എന്ന് മനസ്സിനൊരു തോന്നലുണ്ടായി. അപ്പോൾ തത്കാലം നിര്ത്തുന്നു. നാളെ നല്ല തിരക്കുണ്ട്. ബലി ഇടാൻ അവർ പോകും. വന്നിട്ട് ഞങ്ങൾ മണ്ണാറശ്ശാലക്കു പോകണം ഒരു മണിക്കൂറോളം യാത്രയുണ്ട് (അമ്പതു കിമി) എല്ലാം കഴിഞ്ഞു വന്നു വിശദമായി എഴുതിയാൽ പോരെ? എല്ലാവര്ക്കും നമസ്തേ.

— തുടർന്ന് വായിക്കുക :

ഈയിടെയായി എന്റെ സമയം പെട്ടെന്നാണ് പോകുന്നതെന്ന് തോന്നുന്നു. ആരോടും സംസാരിക്കാനും കുസൃതി പറയാനും ഒന്നും സമയം കിട്ടുന്നില്ല. ജോലിത്തിരക്ക് വേറെ. അതിനിടയിൽഇത്രയും സംഭവങ്ങൾ ജീവിതത്തിൽ. പക്ഷെ ശ്രീയെ ഓർക്കുമ്പോൾ “മനസ്സിലൊരു കുളിരുണ്ട്.” ഞാൻ അത്രക്കുമവളെ ഇഷ്ടപ്പെട്ടുപോയി. ഇതുവരെ ഒരു പെണ്ണുകാണാൻ പോലും പോയിട്ടില്ല, ചില ആലോചനകൾ വന്നതറിയാം, പക്ഷെ എന്തെങ്കിലും കാരണം പറഞ്ഞു ഒഴിവാക്കാനാണ് തോന്നിയിട്ടുള്ളത്. (ഇപ്പൊ ഞാൻ സുന്ദരമായി ഒരു പ്രണയത്തിലകപ്പെട്ടു. രക്ഷപ്പെടാനാവാത്തവിധം, അതൊരു സുഖകരമായ അവസ്ഥയാണ് താനും). ജീവിതം ഗൗരവപൂർവമാകുന്നുവോ?

എല്ലാർക്കും നേരം വെളുക്കുന്നതിനുമുമ്പു തന്നെ ഞങ്ങൾക്കെല്ലാം നേരം വെളുക്കുന്നു. മറ്റു കാമുകീ കാമുകന്മാർ ബീച്ചും, പാർക്കും ചുറ്റുമ്പോൾ ഞങ്ങൾ ദേവന്മാരെയെയും ദേവിമാരെയും ചുറ്റുന്നു. മറ്റുള്ളവർ ഊഞ്ഞാലാടുമ്പോൾ ഞങ്ങൾ തുലാഭാരത്രാസിൽൽ ഊഞ്ഞാലാടുന്നു. അവർ ഐസ്ക്രീം പാർലറിൽ പോയി ഐസ്ക്രീം കഴിക്കുമ്പോൾ ഞങ്ങൾ അമ്പലത്തിലെ പാളപ്പായസവും തൃമധുരവും പഞ്ചാമൃതവും കഴിക്കുന്നു. അല്പം ബോറായിത്തുടങ്ങിയോ? ദൈവമേ, തെറ്റായ വിചാരങ്ങൾ വേണ്ടാ, ഞങ്ങൾക്ക് കറങ്ങേണ്ട, കൂടിക്കഴിഞ്ഞാൽ (ഒരുമിച്ചു ജീവിച്ചാൽ മതി). ജോതിഷിയപ്പൂപ്പൻ പറഞ്ഞതുപോലെ, അവൾ എനിക്കായി ജനിച്ചവളാണ്. എന്തായാലും മണ്ണാറസ്സാലയിൽക്കൂടി പോയിട്ടുവന്നിട്ടു അദ്ദേഹത്തെ വിളിക്കണം. ഒരു റിവിഷൻ ഉണ്ടത്രേ. ചില കാര്യങ്ങൾ ചെയ്‌താൽ ദോഷങ്ങളുടെ സ്ട്രെങ്ത് അല്പം കുറയും എന്ന് ഐതിഹ്യമാലയിലെ ചില ഉദാഹരങ്ങളും അദ്ദേഹം എടുത്തുകാട്ടിപറഞ്ഞിരുന്നു.

അടുത്തനാൾ രാവിലെ ആറുമണിക്കുതന്നെ സംഘം പുറപ്പെട്ടു. ഇപ്രാവശ്യം സരളച്ചേച്ചിയും കൂടി. കഴിക്കാനുള്ള ഇഡലിയും ചമ്മന്തിയും പാക്ക് ചെയ്തു വണ്ടിയിൽ വെച്ചു. നേരെ ചിങ്ങവനം ചെന്നിട്ടു ചങ്ങനാശേരി തിരുവല്ല പോയി വലത്തേക്ക് തിരിഞ്ഞു. പോകുന്ന വഴി ചക്കുളത്തുകാവിൽ ഇറങ്ങി തൊഴുതു. പിന്നെ നേരെ മണ്ണാറശ്ശാല. കേരളത്തിലെ ഏറ്റവും പേരുകേട്ട നാഗാരാധനാ സ്ഥലം. അവിടുത്തെ ഇപ്പോഴത്തെ അമ്മ പാത്താമുട്ടം സ്വദേശിനിയാണ് (ഞങ്ങൾ കോട്ടയം കാരാണെന്നു പറഞ്ഞപ്പോൾ ഒരു പ്രത്യേക ചിരി ചിരിച്ചു. എന്തായാലും ഒരേ നാട്ടുകാരല്ലേ? പെട്ടെന്നു തന്നെ ഓരോ മഞ്ഞൾ ഉപ്പു തുലാഭാരങ്ങൾ ഞങ്ങളുടെ പേരിൽ നടത്തി. മറ്റുചില നേർച്ചകളും നടത്തി. നാഗദേവതകളുടെ അനുഗ്രഹവും പ്രസാദമായി പായസവും വാങ്ങി ഞങ്ങൾ ഇറങ്ങി. പോകുന്ന വഴി ഹരിപ്പാട് സുബ്രഹ്മണ്യനെ സേവിച്ചു ചില വഴിപാടുകൾ നടത്തി. (മയൂര സന്ദേശം എഴുതപ്പെട്ടതെവിടെയാണല്ലോ – കാമുകപ്രിയനായ അറുമുഖൻ ഞങ്ങളെയും കാതറിലും എന്ന പ്രതീക്ഷ).

തിരികെ ഉച്ച കഴിഞ്ഞപ്പോൾത്തന്നെ പള്ളത്തെ വീട്ടിലെത്തി. ഇന്നിനി പ്രോഗ്രാം ഒന്നും ഇല്ല.ശനിയാഴ്ചമുതൽ കാലു വെന്ത നായപോലെയാണ് ഓടുന്നത്. ഒരു ദിവസം റസ്റ്റ് എടുക്കണം എന്ന് എല്ലാർക്കും ആഗ്രഹമുണ്ടു. താത്താവുക്കും പാട്ടിക്കും നല്ല ക്ഷീണം എന്ന് പറഞ്ഞു. മറ്റുള്ളവർക്കും അങ്ങനെ തന്നെ. അഞ്ചുമണിക്ക് ജോതിഷിയപ്പുപ്പനെ വിളിക്കണം. ഒരു നല്ല വാർത്ത കേൾക്കണമേ എന്ന് എല്ലാർക്കും പ്രാർത്ഥന.

ടീവി കാണുന്ന പതിവൊന്നും ഞങ്ങൾക്കാർക്കുമില്ല. സീരിയൽ കാണുന്നത് കാശു കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങുന്നതു പോലെയാണെന്നാണ് വീട്ടിലെ പൊതുവെയുള്ള പറച്ചിൽ. സത്യം അതല്ലേ? നമുക്കിരിക്കുന്ന ടെന്ഷന് മുകളിൽ മറ്റുള്ളവരുടെ ടെൻഷൻ കാശു കൊടുത്തു കാണാനാണോ? അതിനിടക്ക് ആയിരം പരസ്യങ്ങളും.

കടയിൽ വരെ പോയിട്ടുവരാൻ അമ്മ പറഞ്ഞതിനാൽ ഞാൻ പുറത്തേക്കിറങ്ങി. വരുമ്പോഴേക്കും എല്ലാവരും ഉറങ്ങാൻ പോകുമെന്ന് ഞാൻ ഒത്തിരി മോഹിച്ചു. എന്തോ ശ്രീ അടുത്തുണ്ടായിട്ടും അകലെയുള്ളതുപോലെ തോന്നുന്നു. സംസാരിക്കണം എന്ന് ഉറച്ചു.

തിരികെ വരാൻ അരമണിക്കൂർ ആയി. നോക്കുമ്പോൾ അമ്മയും പാട്ടിയും ചേച്ചിമാരും ദേഹശുദ്ധി വരുത്തി അടുക്കളയിൽ കയറി. അച്ഛനും അമ്മാവനും താത്താവും കൊച്ചച്ഛനും വെങ്കിയണ്ണനും ദേഹശുദ്ധി വരുത്തിയിട്ട് കുഞ്ഞു പിള്ളാരെപ്പോലിരുന്നു കാരംസ് കളിക്കുന്നു, ഇന്നലത്തെ ടെൻഷൻ ഒന്നും ആരുടെ മുഖത്തും ഇല്ല. രണ്ടു ദിവസങ്ങളായി എന്തൊരു കരച്ചിലും പിഴിച്ചിലുമായിരുന്നു. ഭയങ്കര ഒച്ച വേറെ. വന്നപ്പോൾ ക്ഷീണമാണെന്നു ഇവരൊക്കെ കള്ളം പറഞ്ഞതാണോ?

32 Comments

  1. Enthu patti idavelakalude length koodunundalllo..5 bagangal ezhuthiyal author listil akille.
    Angine anel self publish nadathalo..

    1. Ariyilla mashe, yet to receive any update.
      9th part kurachu munpaanu publish aayathu (Admin Bros Busy aayirunnennu thonnunnu) sat midnight upload cheythathaanu.

  2. വളരെ നന്നായിട്ടുണ്ട് സന്തോഷേ…
    അങ്ങനെ അവർ അമ്പലങ്ങൾ ഒക്കെ സന്ദർശിച്ചു ദോഷം ഓക്കെ മാറ്റി അല്ലെ…..
    ഇനി കല്യാണത്തിന് തടസം ഒന്നും ഉണ്ടാവില്ല എന്നു കരുതുന്നു… പിന്നേ ഒരു സംശയം…
    ഈ ജോർജ് എന്ന ആളെ ശരിക്കും അറിയുമോ?? താങ്കളുടെ സുഹൃത്തവലയത്തിൽ ഉള്ള ആരെയെങ്കിലും ഈ പേര് ഇടീച്ചു ഇവിടെ ഇറക്കിയതാണോ.. ??? കുറേ വർണിച്ചത് കൊണ്ട് ചോദിച്ചതാ ???
    അടുത്ത പാർട്ട്‌ എപ്പോളാ
    ♥♥♥♥♥♥♥

    1. അറിയാം അത് രണ്ടു പേരെ മിക്സ് ചെയ്തു ഒന്നാക്കിയതാണ്. ഒരാളെ ബിന്ദുവിനറിയാം മറ്റെയാൾ എന്റെ കൂട്ടുകാരനും (സ്വഭാവം ഏറെക്കുറെ ഒരുപോലെ തന്നെ) ഹ ഹ. ഇതിൽ മെൻഷൻ ചെയ്ത എല്ലാവരും എന്റെ കൂട്ടുകാർ തന്നെ. (ചില വിവരങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി എന്ന് മാത്രം). ഒൻപതാം ഭാഗം ശനിയാഴ്ച പാതിരാത്രി അപ്ലോഡ് ചെയ്തു ഇതുവരെ പബ്ലിഷ് ആയിട്ടില്ല. എന്താണോ? ഒരു വേള റിജെക്ട് ആയൊന്നും അറിയില്ല

      1. Ohhh ഇച്ചേനെ ആണോ മെൻഷൻ ചെയ്തെ ?????…. ബെസ്റ്റ് ആളെ ആണ്‌ സെലക്ട്‌ ചെയ്തെ…കുറേ ഒക്കെ കറക്റ്റ് അസ്സസ്മെന്റ് ആണുട്ടോ.. ???….. ഇപ്പോൾ കുറേ ഓക്കെ മാറി ??…… ബെസ്റ്റ് കുക്ക് ആട്ടോ……. അങ്ങനെ കുറേ ഉണ്ട്….. ഒരുമിച്ച് പറഞ്ഞാൽ ഇന്ന് അടിനടക്കും… ???..
        അപ്പൊ അടുത്ത പാർട്ടിൽ കാണാം..

        1. Nominte jnanadrishtiyil thelinjathaanu ??? pulliyude comments vaayichappol thanne aalinte character n behaviour randum 60% pidikitti
          Enikkishtappettu ??
          Best wishes to u (both)

  3. നന്നായിട്ടുണ്ട് ❤️❤️??

    1. Thanks ?

  4. ആദ്യ ഭാഗം വായിച്ചപ്പോൾ എന്റെ കണ്ണ് മിഴിഞ്ഞു വന്നു.. 500 രൂപ ചോദിച്ചപ്പോൾ ആ പെണ്ണിനെ വീട്ടിൽ വിളിച്ചുകൊണ്ടു പൊയ നായകൻ… ആളത്ര വെടിപ്പല്ലല്ലോ എന്ന് വിചാരിച്ചാണ് ബാക്കി വായിച്ചു തുടങ്ങിയത്…

    “ഗുഡ് നൈറ്റ്, നന്നായി ഉറങ്ങിക്കോണം. താങ്കൾ പേടിക്കേണ്ട. കുടിക്കാനുള്ള ചൂടുവെള്ളം ഫ്ലാസ്കിൽ ഉണ്ട്. ലൈറ്റ് ഓഫ് ചെയ്യേണ്ട, വാതിൽ കുറ്റി ഇടേണ്ട, ഞാൻ ചാരിയിട്ടേക്കാം. നമുക്ക് നാളെ സംസാരിക്കാം”.ഈ വരികളിൽ ഒറ്റ നിമിഷം കൊണ്ട് ഞാൻ മറുകണ്ടം ചാടി നായകന്റെ ഫാൻ ആയി ?
    പിന്നീട് അവൾ അമ്മാവന്റെ മകളാണെന്നുള്ള വെളിപ്പെടുത്തലും ഒക്കെ രസകരമായി വായിച്ചു..
    ഇടയ്ക്കൊക്കെ ചിരിച്ചു.. അത്രയും മികച്ച ശൈലി… പേജുകൾ നീങ്ങുന്നത് അറിയുന്നില്ല.. ?
    “അടിച്ചതും അമ്മ, അടികൊടുത്തിട്ടു കരഞ്ഞതും അമ്മ” ഒരുപാട് ഇഷ്ടം.. ❤
    വെങ്കിയണ്ണനും ജാനകി ചേച്ചിയും ഒന്നിച്ചതും ഇഷ്ടപ്പെട്ടു…
    ഇടയ്ക്ക് കല്യാണം നടക്കാതെ വരുമോ എന്ന് പേടിച്ചു.. അതെല്ലാം മാറിയത് വീണ്ടും സന്തോഷമേകി..
    ഒഴുക്കും എഴുത്തുമൊക്കെ മനോഹരം… ???
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..❤
    ആശംസകൾ ?

    1. നമസ്തേ and നന്ദി നിളാ ഒരിക്കലും first impression can’t be the best n lasting impression ???
      ഇതിലെ പല സംഭവങ്ങളും ആളുകളും എനിക്ക് പ്രിയപ്പെട്ടവയാണ്. ഒൻപതാം ഭാഗം ഇന്നലെ രാത്രി ഇട്ടിട്ടുണ്ട്. Admin Bros സമയം കിട്ടുന്നത് പോലെ അപ്‌ലോഡ് ചെയ്യട്ടെ

  5. ♥♥♥♥

    1. ????

  6. കഥ വളരെ നന്നായി. നല്ലയിടത്ത് ചെറിയ കുറവുകൾ എടുത്തു കാണിക്കുമല്ലോ. അതുകൊണ്ട് സൂചിപ്പിക്കുന്നു.
    കുംഭമാസത്തിൽ വിവാഹം സാധാരണ പതിവില്ല. ഇതിൽ ജ്യോതിഷി അപ്പൂപ്പൻ മുഹൂർത്ത നിഷിദ്ധ മാസത്തിൽ വിവാഹം നടത്താൻ പറയുന്നു എന്നതിലെ ശരികേട് ആണ് സൂചിപ്പിക്കുന്നത്.
    ബാക്കി ഭാഗത്തിന് കാത്തിരിപ്പ്.

    1. മകരം ആയിരുന്നു വരേണ്ടിയിരുന്നത്. ക്ലറിക്കൽ മിസ്റ്റേക്ക്. തെറ്റ് ചൂണ്ടിക്കാട്ടിയതിനു വളരെ നന്ദി.

      1. ഇതിൽ നിന്ന് ഒരുകാര്യം മനസിലായത്.. ആളുകൾ വളരെ ശ്രദ്ധിച്ചു വായിക്കുന്നുണ്ട് എന്നാ. ലോജിക് ഇല്ലാതെ വന്നാൽ ചൂണ്ടി കാണിക്കും….
        പിന്നെ എന്റെ ഒരു സംശയം എന്താച്ചാ.. കുംഭത്തിൽ കെട്ടിയാൽ പെണ്ണ് പെറൂല്ലേ??????..കാര്യമാക്കണ്ട.. തമാശ ആയി എടുത്താൽ മതി. ഇനി എന്നെ പൊങ്കാല ഇടാൻ വരേണ്ട ???

        1. Athoru astrological belief aanu. Nalla kaaryangal nalla samayam nadakkanamennu aagraham.
          9th partil njaan clarification koduthittundu, pakshe ithu vare publish aayittilla. More than 36 hours now.
          What would have happened?

  7. അന്ന് പറഞ്ഞതു തന്നെ എഞ്ചിനീറിങ് വിട്ടു ഒരു ചായ കട തുടങ്ങാൻ ? അതു ഓർമ വന്നു
    കഥ പോളി റൊമാൻസ് ഒകെ ഇങ്ങനെ ഒഴുകി വരട്ടെ ❤️❤️

    1. ?????
      Advertisement, eh??

  8. ബാക്കി വായിക്കാനായി ശനിയാഴ്ചക്ക് വേണ്ടി കാത്തിരിക്കുന്നു

    1. ,???❤️

  9. ന്നാ ഇനി ണ് നിചയത്തിന് കാണാം ??.

    1. ????☺️☺️????

  10. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤✨️?

    1. Thanks a lot ????

  11. ഈ ഡെയിലി പോസ്റ്റ് എങ്ങനെ സാധിക്കുന്നു. ഇവിടെ അടുത്ത പാർട്ട് ഒന്നും ആയില്ല.
    പിന്നെ കഥ നന്നായി. എന്തായാലും രണ്ടു പേരും ഒന്നിച്ചാണല്ലോ അപ്പൊ അമ്പലം ആയാലും ബീച് ആയാലും ഒരു പ്രശ്നവും ഇല്ല..
    സ്നേഹം❤️

    1. Daily post alla, ithu miniyaannittathaanu. Admin Bros Busy aayathukondu late aayi
      Sure ???
      Kazhinja 2 aazhcha muzhuvan lean period aayirunnu, many were on leave

  12. അവൻ വരട്ടെ മാധവൻ… അവനോടു പറയാം… ഹ ഹ ഹ ഹ…..
    മകനെ നീ പോകും വഴി പെരുന്നയിലും ഞാൻ മയിൽവാഹനൻ ഇരുപ്പുണ്ടായിരുന്നു…. ഹ്മ്മ് ആദ്യയത്കൊണ്ട് നോം ക്ഷമിച്ചിരിക്കുന്നു..
    നല്ല ഡീറ്റൈലിങ് ആരുന്നു… റൊമാൻസ് കുറഞ്ഞു പോയത് കാര്യം ആക്കുന്നില്ല… അത്രേം ജനങ്ങളുടെ കണ്ണ് വെട്ടിക്കാൻ മാധവനെ കൊണ്ട് പറ്റില്ല… പോട്ടെ വേവുവോളം നിന്നാൽ ആറുവോളം നിക്കാൻ പാടില്ലേ അല്ലെ.. ???..
    അപ്പൊ ഇനി നിച്ചയത്തിന് കാണാം ഞങ്ങളെ ഒക്കെ വിളിക്കുമല്ലോ… പാലക്കാട്ട് ആരിക്കുമോ നിച്ഛയം??.
    വിളിച്ചാൽ നിച്ചയത്തിന് കാണാം.. ഇല്ലെങ്കിൽ ഒരു ലോഡ് തെറി.. പാർസലൈ……. ??..
    അപ്പൊ ഇനി ശനിയാഴ്ച കാണാം ജോലി നടക്കട്ടെ….
    സ്നേഹം മാത്രം ❤❤❤❤❤❤❤❤❤❤

    1. Perunnayil pokaam. Theerchayaayum
      ??☺️☺️????

  13. Ok Saturday mathi kurachoode valiya part ayikote??..

    1. Nokkatte, theerchayaayum ??☺️?
      Time constraints ?

Comments are closed.