മാന്ത്രികലോകം 10 [Cyril] 2190

Views : 46995

ദനീർ പറഞ്ഞു. “പക്ഷേ നീ ഞങ്ങളോട് എന്തു പറയാനാണ് ഉദ്ദേശിക്കുന്നത് ഫ്രെൻ…?”

കുറച്ചു നേരം എന്തോ ആലോചിച്ചു കൊണ്ടിരുന്നിട്ട് ഫ്രെൻ പറഞ്ഞു, “നമ്മൾ എല്ലാവർക്കും കുറഞ്ഞ അളവിലുള്ള നിഗൂഢ ശക്തിയെ പ്രകൃതി പ്രദാനം ചെയ്തിട്ടുണ്ട് എന്നും… നിഗൂഢ ശക്തിയെ കൂടുതലായി മനസ്സിലാക്കാൻ കഴിയുമ്പോൾ ആണ് നമ്മുടെ ശക്തി വര്‍ദ്ധിക്കുന്നത് എന്നും നോഷേയ പറഞ്ഞതായി ഞാൻ നിങ്ങളോട് പറഞ്ഞിരുന്നു…”

“അതേ ഫ്രെൻ.. നീ അങ്ങനെ പറഞ്ഞിരുന്നു… ഇപ്പോൾ നീ എന്താണ് പറയാൻ ഉദ്ദേശിക്കുന്നതെന്നു തെളിച്ച് പറയ് ഫ്രെൻ…” അക്ഷമയായി അവനോട് ഞാൻ അങ്ങനെ പറഞ്ഞതും അവന്‍ എന്നെ നോക്കി പുഞ്ചിരിച്ചു.

“പ്രകൃതി നമുക്ക് നല്‍കിയ ഈ നിഗൂഢ ശക്തിയെയാണ് നമ്മൾ മാന്ത്രിക ബോധം എന്ന് പറയുന്നത്…”

ഫ്രെൻ പറഞ്ഞത് കേട്ട് ഞാൻ ഉള്‍പ്പെടെ എല്ലാവരും ഞെട്ടി. പക്ഷേ അതൊന്നും കാര്യമാക്കാതെ അവന്‍ തുടർന്നു —,

“മാന്ത്രിക ബോധം എന്നത് പ്രകൃതിയുടെ സ്വന്തം ‘തിരിച്ചറിവ്‌’ എന്ന ശക്തിയാണ്…. നമ്മുടെ ചിന്താശേഷിക്ക് അനുസരിച്ചാണ് നമ്മുടെ സ്വന്തം തിരിച്ചറിവ് വര്‍ദ്ധിക്കുന്നത്… നമ്മുടെ സ്വന്തം തിരിച്ചറിവ് വര്‍ദ്ധിക്കുന്നതിന് അനുസരിച്ചാണ് പ്രകൃതിയുടെ നിഗൂഢ നിയമങ്ങളുടെ ചുരുള്‍ അഴിച്ചു നാം ഉന്നത രഹസ്യങ്ങളെ ശെരിക്കും മനസിലാക്കാന്‍ തുടങ്ങുന്നത്…. ഉന്നത രഹസ്യങ്ങളെ നാം മനസ്സിലാക്കുന്നത് അനുസരിച്ച് നമ്മുടെ മാന്ത്രിക ശക്തിയും വര്‍ദ്ധിക്കും.

അങ്ങനെ കുറച്ചെങ്കിലും പ്രകൃതിയുടെ അഗാധമായ നിഗൂഢ നിയമത്തെ നാം സ്വയം മനസ്സിലാക്കാൻ തുടങ്ങിയാല്‍ മാത്രമേ ആ കാര്യവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങളെ മാത്രം നമ്മുടെ മാന്ത്രിക ബോധം നമുക്ക് മനസിലാക്കിത്തരാൻ ശ്രമിക്കാറുള്ളു… അല്ലാതെ നമുക്ക് അറിയാത്ത കാര്യങ്ങളെ മാന്ത്രിക ബോധം ഒരിക്കലും വെളിപ്പെടുത്തില്ല… അതിന്‌ കഴിയില്ല…”

അവന്‍ പറഞ്ഞത് കേട്ട് എന്റെ തലക്കകത്ത് എന്തെല്ലാമോ സംഭവിക്കും പോലെ തോന്നി…

അപ്പോ ഫ്രെന്നിനെ പോലെ ഞങ്ങളും ഒരുപാട്‌ പരീക്ഷണങ്ങൾ നടത്തണം എന്ന് സാരം… അതുപോലെ ഒരുപാട്‌ ചിന്തിക്കുകയും വേണം എന്നും മനസ്സിലായി. അപ്പോൾ മാത്രമേ ഞങ്ങളുടെ തിരിച്ചറിവ് വര്‍ധിച്ച് നിഗൂഢ നിയമങ്ങളെ മനസ്സിലാക്കി ഞങ്ങളുടെ ശക്തിയെ വർദ്ധിപ്പിക്കാൻ കഴിയുകയുള്ളു… പക്ഷേ ഫ്രെന്നിനെ പോലെ ചിന്തിച്ച് പ്രവർത്തിക്കാൻ ആര്‍ക്കും അത്ര എളുപ്പത്തില്‍ കഴിയില്ല എന്നാണ്  എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്.

“പ്രകൃതിയുടെ നിഗൂഢ നിയമങ്ങളിൽ അടങ്ങിയിരിക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണ് ഫ്രെൻ…?” അഖില്‍ ചോദിച്ചു.

“എങ്ങനെ സൃഷ്ടിക്കണം, എങ്ങനെ നിലനിര്‍ത്തണം, എങ്ങനെ നശിപ്പിക്കണം… ഇതൊക്കെയാണ്…” ഫ്രെൻ പറഞ്ഞു.

അവന്‍ പറഞ്ഞതു കേട്ട് ഞാൻ പൊട്ടിച്ചിരിച്ചു…. എല്ലാവരും സംശയത്തോടെ എന്റെ മുഖത്ത് നോക്കി.

“സൃഷ്ടി, നിലനിർത്തൽ പിന്നേ നശിപ്പിക്കൽ എന്ന ഈ മൂന്ന് നിയമങ്ങളെ അടിസ്ഥാനമാക്കി തന്നെയല്ലേ ഈ പ്രപഞ്ചം തന്നെ ചലിക്കുന്നത്… അപ്പോള്‍പിന്നെ ഈ പ്രപഞ്ചത്തിലെ സകല രഹസ്യങ്ങളും മനസ്സിലാക്കിയാല്‍ മാത്രമേ നിഗൂഢ നിയമങ്ങളെ നമുക്ക് മനസ്സിലാക്കാൻ കഴിയുകയുള്ളു എന്നാണോ നാം മനസിലാക്കേണ്ടത്…?” ഞാൻ നിരസത്തോടെ ചോദിച്ചു.

Recent Stories

The Author

71 Comments

  1. Any updates

    1. സമയം കിട്ടും പോലെ എഴുതുന്നു… വേഗം തരാൻ ശ്രമിക്കാം bro

  2. Bro any updates

    1. എഴുതുന്നുണ്ട് bro… Continue ആയിട്ട് എഴുതാന്‍ കഴിയാത്തതു കൊണ്ട് എപ്പോ കഴിയും എന്നറിയില്ല.

  3. Ee week undkaumo

    1. Correct ആയിട്ടുള്ള date പറയാൻ കഴിയില്ല bro… കാരണം നല്ല തിരക്കിലാണ്… അതുകൊണ്ട് സമയം കിട്ടുന്നത് പോലെ മാത്രം എഴുതുന്നു.

  4. Cyril ഭായ്….

    വായിക്കാൻ വൈകി പോയി….. ഈ ഭാഗവും..നന്നായിട്ടുണ്ട്….. നിങ്ങളുടെ എഴുത്ത് വേറെ ലെവൽ ആണ്….. കാര്യങ്ങൾ എല്ലാം. ക്ലിയർ ആക്കി….. എന്തോ ഒരു പ്രത്യേകത ഉണ്ട്…

    അപ്പോൾ ഫ്രനിന്റെ യഥാർത്ഥ ഉവ്വേ ആരാണ് എന്ന് റിവേൽ ആയിരിക്കുന്നു…

    അവൻ പവർഫുൾ ആകുമല്ലോ അപ്പോൾ…….

    ഇപ്പോഴിത്ത തടവറയിൽ കുടുങ്ങിയിരിക്കുന്നു…… ഇനി എങ്ങനെ അവൻ രക്ഷപെടും…… വല്ലാത്ത സ്ഥലത്താണ് നിർത്തിയത്…..

    അടുത്ത ഭാഗം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    സ്നേഹത്തോടെ സിദ്ധു. ❤

    1. സിദ്ധു, കാര്യങ്ങൾ എല്ലാം ക്ലിയർ ആയി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അതുപോലെ കഥ ഇഷ്ട്ടപ്പെട്ടു എന്നതിലും സന്തോഷം.

      തടവറയില്‍ കിടക്കുന്ന ഫ്രെൻ എങ്ങനെ രക്ഷപെടും എന്ന് എനിക്കും അറിയില്ല… ഇനി വേണം ആലോചിക്കാൻ😁

      എന്തായാലും അടുത്ത part ഉടനെ തരണം എന്നാണ് ആഗ്രഹം…. നോക്കാം എന്താവുമെന്ന്.

      വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി… ഒരുപാട്‌ സ്നേഹം ♥️♥️

  5. കൈലാസനാഥൻ

    സിറിൾ ഭായി,
    ജോലിയിൽ തിരികെ പ്രവേശിച്ചതിനാലും ഞാനും ചില കുത്തിക്കുറിക്കുകൾ തുടങ്ങിയതിനാലും വായിക്കുവാൻ സമയം തികയാതെ വരുന്നു. ആയതിനാൽ വായന വൈകി.

    ഫ്രന്നിന്റെ അഗ്നികുണ്ഡ യാത്രയും ഓരോരോ പരീക്ഷണങ്ങളും അതിമനോഹരമാവുന്നുണ്ട്. മാന്ത്രികപ്പുരയിൽ എത്തുന്നതും മനശ്ശക്തിയാലും ആത്മ ശക്തിയാലും അവിടം പൊതിയുന്നതും അമ്മു അടക്കമുള്ള കൂട്ടുകാരുടെ പ്രവൃത്തി വീക്ഷിക്കുന്നതും അവരുടെ സൃഷ്ടി പരാജയപ്പെടുന്നതുമെല്ലം കണ്ടതും അവർ അവന്റെ മുറിയിലെത്തുന്നതും തമ്മിലുള്ള സംശയം ചോദിക്കലും അവന്റെ വിശദീകരണം ഒക്കെ ഗംഭീരമായിരുന്നു.

    അജ്‌ഞാതശക്തിയുടെ സാന്നിദ്ധ്യം തിരിച്ചറിയു തും അവരുമായി കാണാതെയുള്ള ചോദ്യം ചെയ്യലും അലീദിയ എന്ന പ്രതിമ സ്ത്രീയാണെന്നും തന്റെ സ്വന്തം മാതാവാണെന്നും തിരിച്ചറിയുന്നതും അവന്റെ ജന്മരഹസ്യം വെളിപ്പെടുത്തുന്നതും പ്രകൃതി ശക്തിയാണ് പിതാവെന്നും അറിയിക്കുന്നതും ഷൈദസ്ത്രന്യയുടെ ഉദരത്തിലേക്ക് മാറ്റുവാനുണ്ടായ സാഹചര്യം എല്ലാം വിശദമാക്കുന്ന രംഗങ്ങൾ ഒക്കെ അതിഗംഭീരമായിരുന്നു.

    മലാഹിയെ പറ്റിയുള്ള ചിന്തയും പ്രതിമകളുടെ സാന്നിദ്ധ്യം അമ്മു തിരിച്ചറിയുന്നതെങ്ങനെയെന്നും ഒക്കെ മനസ്സിലാക്കുന്ന രംഗങ്ങൾ ഒക്കെ മാസ്മരികം തന്നെ.

    റീനസിനെ ബന്ധിച്ചിരിക്കുന്ന അറയിലേക്ക് ചെല്ലുന്നതും കുടുക്കിലാകുന്നതും റീനസിനെ മോചിപ്പിക്കുന്നതും ഒക്കെ ആകാംക്ഷാഭരിതമായിരുന്നു. ബന്ധന ത്തിലുള്ള ഫെന്നിനെ മലാഹി പീഡിപ്പിക്കുന്നതും ബന്ധനത്തിലാക്കിയ ചതിപ്രയോഗവുമൊക്കെ വിവരിക്കുന്നത് ഒക്കെ ആശങ്കാകുലമായ രംഗങ്ങൾ ആയിരുന്നെങ്കിലും ഗംഭീരമായിരുന്നു.

    അവൻ ആ മാന്ത്രി കബന്ധനത്തിൽ നിന്ന് പെട്ടെന്ന് മോചിനാകുമെന്നും ആരീതി എങ്ങനെ എന്നറിയാനും അമ്മുവും കൂട്ടരുടേയും സഹായമുണ്ടാകുമോ എന്നൊക്കെ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
    ഈ ഭാഗവും അതിഗംഭീരമായിരുന്നു. സ്നേഹാദരങ്ങൾ👌👌🌹🌹🌹

    1. ചുരുക്കി പറഞ്ഞാല്‍ നിങ്ങളുടെ ജീവിതം ഫുൾ ബിസിയായി നീങ്ങുന്നു അല്ലേ…. എന്തായാലും നിങ്ങൾ അവിടെ എഴുതിയത് ചിലതൊക്കെ എനിക്ക് വായിക്കാൻ കഴിഞ്ഞു.. വായിച്ചതെല്ലാം എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഇനി വലിയ തുടര്‍കഥകളും നിങ്ങള്‍ക്ക് എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

      പിന്നേ തിരക്കിനിടയിലും സമയം കണ്ടെത്തി ഈ കഥ വായിക്കുകയും അതുപോലെ നല്ല ഒരു റിവ്യു തരാൻ സാധിച്ചതിലൂം അതിയായ സന്തോഷമുണ്ട്….

      ബന്ധനത്തില്‍ നിന്നും ഫ്രെൻ മോചിതനാകുന്ന രീതി, കഥ എഴുതാന്‍ തുടങ്ങുമ്പോൾ വേണം ആലോചിക്കാൻ… എന്തായാലും ഒരുപാട്‌ ലേറ്റ് ആക്കാതെ അടുത്ത പാര്‍ട്ട് ഇവിടെ എത്തിക്കാനാണ് ആഗ്രഹം.

      പിന്നേ വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി. ഒരുപാട് സ്നേഹം ♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com