മാന്ത്രികലോകം 10 [Cyril] 2190

Views : 47070

നിഗൂഢ ശക്തിയില്‍ നിന്നും പഞ്ചഭൂതങ്ങള്‍ പോലെയുള്ള വേറെയും ഇരുപതോളം അജ്ഞാത ശക്തികളെ എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്…. ഇനിയും അതുപോലെ എത്ര ശക്തികള്‍ ഉണ്ടെന്ന് എനിക്കറിയില്ല….

ഞാൻ ആക്രമണം നടത്തുമ്പോൾ എന്റെ തിരിച്ചറിവിന്‍റെ അടിസ്ഥാനത്തിൽ ഞാൻ ആ ശക്തികളില്‍ നിന്നും വേണ്ടുന്ന ശക്തികളെ അനുയോജ്യമായ രീതിക്ക് ലയിപ്പിച്ച് പരിണമിപ്പിക്കുകയും, അതിന്റെ ഫലമായി ഞാൻ ഉദ്ദേശിച്ച് ശക്തിയെ അതിൽ നിന്നും സൃഷ്ടിച്ചെടുക്കുകയും ചെയ്ത്‌ എന്റെ ആവശ്യാനുസരണം പ്രയോഗിക്കുകയാണ് ഞാൻ ചെയ്തിരുന്നത്….. അതുകൊണ്ടാണ് എന്റെ വെറും കൈയിനെ പോലും വാള്‍ പോലെ എനിക്ക് ശത്രുക്കളുടെ വെറും നെഞ്ചില്‍ ഇറക്കാനും, അതിശക്തമായ മാന്ത്രിക കവചത്തെ പോലും എന്റെ വെറും കൈ കൊണ്ട് തുളയ്ക്കാനും കഴിഞ്ഞിട്ടുള്ളത്…”

ഫ്രെൻ ആവേശത്തോടെ പറഞ്ഞ്‌ നിർത്തി.

അവന്‍ പറഞ്ഞ്‌ കാര്യങ്ങൾ എല്ലാം കേട്ട് ഞങ്ങൾ വായും പൊളിച്ച് നിന്നു.

“പിന്നേ പ്രകൃതിയുടെ നിഗൂഢ ശക്തിയെ പൂര്‍ണമായി മനസ്സിലാക്കാൻ ഒഷേദ്രസിന് കഴിയുമെന്ന് പ്രകൃതി ശക്തി കരുതുന്നു… അതുകൊണ്ടാണ് പ്രകൃതിയില്‍ നശീകരണ ശക്തി കൂടുതലായി ഉയർന്നു പ്രകൃതി ശക്തിയുടെ നിയന്ത്രണവും തിരിച്ചറിവും നഷ്ടമായി വന്‍ നാശം സംഭവിക്കും എന്ന സാഹചര്യം ഉണ്ടാകുമെന്ന അവസ്ഥ വരുമ്പോൾ പ്രകൃതി ഒഷേദ്രസിനെ തന്റെ യജമാനനായി സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്….”

അത്രയും കൂടി അവന്‍ പറഞ്ഞപ്പോൾ പ്രതികരിക്കാന്‍ പോലും കഴിയാതെ ഞങ്ങൾ മിഴിഞ്ഞ കണ്ണുകളോടെ അവനെയും നോക്കിയിരുന്നു.

“പക്ഷേ ഒഷേദ്രസിന്റെ കൈയിൽ പ്രകൃതി തന്റെ നിയന്ത്രണം ഏല്‍പ്പിക്കുന്നത് എത്ര വലിയ ദുരന്തമാണ്…!!” സുല്‍ത്താന്‍ നെടുവീര്‍പ്പിട്ടു.

“പക്ഷേ അതിനേക്കാള്‍ നൂറിരട്ടി വര്‍ദ്ധനവുള്ള ദുരന്തങ്ങള്‍ ആയിരിക്കും നിയന്ത്രണം വിട്ട പ്രകൃതിയിൽ നിന്നും ഉണ്ടാവുന്നത്…. ഒരുപക്ഷേ ഒഷേദ്രസ് പോലും പേടിച്ചു വിറയ്ക്കുന്ന തരത്തിലുള്ള കാര്യങ്ങൾ ആയിരിക്കും പ്രകൃതിയില്‍ നശീകരണ ശക്തി ഉയർന്നാൽ ഈ പ്രപഞ്ചത്തില്‍ സംഭവിക്കുക….”

ഒഷേദ്രസ് പോലും ഭയക്കുന്ന എന്ത് ഭീകരതയാണ് പ്രകൃതിക്ക് സൃഷ്ടിക്കാന്‍ കഴിയുക…? എനിക്ക് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല.

‘നിഗൂഢ ശക്തിയില്‍ നിന്നും എത്രത്തോളമാണ് ഫ്രെൻ മനസ്സിലാക്കിയിട്ടുള്ളതു…?’ ഞാൻ സ്വയം ചോദിച്ചു.

‘മാന്ത്രിക ബോധമെന്ന തിരിച്ചറിവ് ശക്തിയായ എനിക്ക് പോലും ആ ചോദ്യത്തിന്‌ ഉത്തരം പറയാൻ കഴിയില്ല സാഷ….’ മാന്ത്രിക ബോധം എന്റെ മനസില്‍ മറുപടി നല്‍കി.

‘നി പ്രകൃതിയുടെ തിരിച്ചറിവ്‌ ശക്തി ആണല്ലോ — അപ്പോ എന്നിലും അവനിലും എല്ലാവരിലും ഉള്ളത് പ്രകൃതിയുടെ തിരിച്ചറിവ്‌ എന്ന ഒറ്റ ശക്തി തന്നെയല്ലേ..? അപ്പൊ നിനക്ക് അവന്റെ ഉള്ളിലുള്ള തിരിച്ചറിവ് ശക്തിയില്‍ നിന്നും ഒന്നും മനസ്സിലാക്കാൻ കഴിയില്ലേ…?’ എന്റെ സംശയം ഞാൻ ചോദിച്ചു.

‘പ്രകൃതിയുടെ തിരിച്ചറിവ്‌ എന്ന ഒറ്റ ശക്തിയിൽ നിന്നും വിഭജിച്ചെടുത്താണ് ഓരോരുത്തര്‍ക്കും പ്രകൃതി അതിന്റെ നിഗൂഢ ശക്തിയില്‍ നിന്നും നല്‍കിയിരിക്കുന്നത്… എന്നാൽ പ്രകൃതി നല്‍കപ്പെട്ട ആ നിഗൂഢ ശക്തി ആ വ്യക്തിയുടെ ആത്മാവിന്റെ സ്വഭാവമുള്ള ശക്തിയായി ഉടനെ മാറുന്നത് കൊണ്ട് അവന്റെ അനുവാദം ഇല്ലാതെ എനിക്ക് അവന്റെ മാന്ത്രിക ബോധവുമായി സമ്പര്‍ക്കം ഏര്‍പ്പെടുത്താന്‍ കഴിയില്ല സാഷ….’

‘എന്തുകൊണ്ടാണ് ഞങ്ങൾ സ്വമേധയാ നിഗൂഢ ശക്തിയില്‍ നിന്നും കാര്യങ്ങളെ മനസ്സിലാക്കേണ്ട അവസ്ഥ വരുന്നത് — എന്തുകൊണ്ട് ഞങ്ങൾക്ക്

Recent Stories

The Author

71 Comments

  1. Any updates

    1. സമയം കിട്ടും പോലെ എഴുതുന്നു… വേഗം തരാൻ ശ്രമിക്കാം bro

  2. Bro any updates

    1. എഴുതുന്നുണ്ട് bro… Continue ആയിട്ട് എഴുതാന്‍ കഴിയാത്തതു കൊണ്ട് എപ്പോ കഴിയും എന്നറിയില്ല.

  3. Ee week undkaumo

    1. Correct ആയിട്ടുള്ള date പറയാൻ കഴിയില്ല bro… കാരണം നല്ല തിരക്കിലാണ്… അതുകൊണ്ട് സമയം കിട്ടുന്നത് പോലെ മാത്രം എഴുതുന്നു.

  4. Cyril ഭായ്….

    വായിക്കാൻ വൈകി പോയി….. ഈ ഭാഗവും..നന്നായിട്ടുണ്ട്….. നിങ്ങളുടെ എഴുത്ത് വേറെ ലെവൽ ആണ്….. കാര്യങ്ങൾ എല്ലാം. ക്ലിയർ ആക്കി….. എന്തോ ഒരു പ്രത്യേകത ഉണ്ട്…

    അപ്പോൾ ഫ്രനിന്റെ യഥാർത്ഥ ഉവ്വേ ആരാണ് എന്ന് റിവേൽ ആയിരിക്കുന്നു…

    അവൻ പവർഫുൾ ആകുമല്ലോ അപ്പോൾ…….

    ഇപ്പോഴിത്ത തടവറയിൽ കുടുങ്ങിയിരിക്കുന്നു…… ഇനി എങ്ങനെ അവൻ രക്ഷപെടും…… വല്ലാത്ത സ്ഥലത്താണ് നിർത്തിയത്…..

    അടുത്ത ഭാഗം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    സ്നേഹത്തോടെ സിദ്ധു. ❤

    1. സിദ്ധു, കാര്യങ്ങൾ എല്ലാം ക്ലിയർ ആയി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. അതുപോലെ കഥ ഇഷ്ട്ടപ്പെട്ടു എന്നതിലും സന്തോഷം.

      തടവറയില്‍ കിടക്കുന്ന ഫ്രെൻ എങ്ങനെ രക്ഷപെടും എന്ന് എനിക്കും അറിയില്ല… ഇനി വേണം ആലോചിക്കാൻ😁

      എന്തായാലും അടുത്ത part ഉടനെ തരണം എന്നാണ് ആഗ്രഹം…. നോക്കാം എന്താവുമെന്ന്.

      വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി… ഒരുപാട്‌ സ്നേഹം ♥️♥️

  5. കൈലാസനാഥൻ

    സിറിൾ ഭായി,
    ജോലിയിൽ തിരികെ പ്രവേശിച്ചതിനാലും ഞാനും ചില കുത്തിക്കുറിക്കുകൾ തുടങ്ങിയതിനാലും വായിക്കുവാൻ സമയം തികയാതെ വരുന്നു. ആയതിനാൽ വായന വൈകി.

    ഫ്രന്നിന്റെ അഗ്നികുണ്ഡ യാത്രയും ഓരോരോ പരീക്ഷണങ്ങളും അതിമനോഹരമാവുന്നുണ്ട്. മാന്ത്രികപ്പുരയിൽ എത്തുന്നതും മനശ്ശക്തിയാലും ആത്മ ശക്തിയാലും അവിടം പൊതിയുന്നതും അമ്മു അടക്കമുള്ള കൂട്ടുകാരുടെ പ്രവൃത്തി വീക്ഷിക്കുന്നതും അവരുടെ സൃഷ്ടി പരാജയപ്പെടുന്നതുമെല്ലം കണ്ടതും അവർ അവന്റെ മുറിയിലെത്തുന്നതും തമ്മിലുള്ള സംശയം ചോദിക്കലും അവന്റെ വിശദീകരണം ഒക്കെ ഗംഭീരമായിരുന്നു.

    അജ്‌ഞാതശക്തിയുടെ സാന്നിദ്ധ്യം തിരിച്ചറിയു തും അവരുമായി കാണാതെയുള്ള ചോദ്യം ചെയ്യലും അലീദിയ എന്ന പ്രതിമ സ്ത്രീയാണെന്നും തന്റെ സ്വന്തം മാതാവാണെന്നും തിരിച്ചറിയുന്നതും അവന്റെ ജന്മരഹസ്യം വെളിപ്പെടുത്തുന്നതും പ്രകൃതി ശക്തിയാണ് പിതാവെന്നും അറിയിക്കുന്നതും ഷൈദസ്ത്രന്യയുടെ ഉദരത്തിലേക്ക് മാറ്റുവാനുണ്ടായ സാഹചര്യം എല്ലാം വിശദമാക്കുന്ന രംഗങ്ങൾ ഒക്കെ അതിഗംഭീരമായിരുന്നു.

    മലാഹിയെ പറ്റിയുള്ള ചിന്തയും പ്രതിമകളുടെ സാന്നിദ്ധ്യം അമ്മു തിരിച്ചറിയുന്നതെങ്ങനെയെന്നും ഒക്കെ മനസ്സിലാക്കുന്ന രംഗങ്ങൾ ഒക്കെ മാസ്മരികം തന്നെ.

    റീനസിനെ ബന്ധിച്ചിരിക്കുന്ന അറയിലേക്ക് ചെല്ലുന്നതും കുടുക്കിലാകുന്നതും റീനസിനെ മോചിപ്പിക്കുന്നതും ഒക്കെ ആകാംക്ഷാഭരിതമായിരുന്നു. ബന്ധന ത്തിലുള്ള ഫെന്നിനെ മലാഹി പീഡിപ്പിക്കുന്നതും ബന്ധനത്തിലാക്കിയ ചതിപ്രയോഗവുമൊക്കെ വിവരിക്കുന്നത് ഒക്കെ ആശങ്കാകുലമായ രംഗങ്ങൾ ആയിരുന്നെങ്കിലും ഗംഭീരമായിരുന്നു.

    അവൻ ആ മാന്ത്രി കബന്ധനത്തിൽ നിന്ന് പെട്ടെന്ന് മോചിനാകുമെന്നും ആരീതി എങ്ങനെ എന്നറിയാനും അമ്മുവും കൂട്ടരുടേയും സഹായമുണ്ടാകുമോ എന്നൊക്കെ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
    ഈ ഭാഗവും അതിഗംഭീരമായിരുന്നു. സ്നേഹാദരങ്ങൾ👌👌🌹🌹🌹

    1. ചുരുക്കി പറഞ്ഞാല്‍ നിങ്ങളുടെ ജീവിതം ഫുൾ ബിസിയായി നീങ്ങുന്നു അല്ലേ…. എന്തായാലും നിങ്ങൾ അവിടെ എഴുതിയത് ചിലതൊക്കെ എനിക്ക് വായിക്കാൻ കഴിഞ്ഞു.. വായിച്ചതെല്ലാം എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഇനി വലിയ തുടര്‍കഥകളും നിങ്ങള്‍ക്ക് എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

      പിന്നേ തിരക്കിനിടയിലും സമയം കണ്ടെത്തി ഈ കഥ വായിക്കുകയും അതുപോലെ നല്ല ഒരു റിവ്യു തരാൻ സാധിച്ചതിലൂം അതിയായ സന്തോഷമുണ്ട്….

      ബന്ധനത്തില്‍ നിന്നും ഫ്രെൻ മോചിതനാകുന്ന രീതി, കഥ എഴുതാന്‍ തുടങ്ങുമ്പോൾ വേണം ആലോചിക്കാൻ… എന്തായാലും ഒരുപാട്‌ ലേറ്റ് ആക്കാതെ അടുത്ത പാര്‍ട്ട് ഇവിടെ എത്തിക്കാനാണ് ആഗ്രഹം.

      പിന്നേ വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി. ഒരുപാട് സ്നേഹം ♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com